Monday, August 19, 2013

ചില നോമ്പുകാല ഓര്‍മകള്‍-2


പിന്നെ പത്തിരി ഉണ്ടാക്കാന്‍ സഹായിക്കാന്‍ തുടങ്ങി. വാട്ടിയ പൊടി കുഴക്കുന്ന പണിയായിരുന്നു അധികവും. അമ്മിയില്‍ ഇട്ടു ചൂടോടെ കുഴച്ചു കൊടുക്കും, അവര്‍ അത് പരത്തും. പരത്തുന്നതിലും ഒരു കൈ നോക്കി. വീട്ടില്‍ തിന്നാന്‍ ഉണ്ടാക്കുന്നവ എങ്ങിനെയെങ്കിലും പരത്തി തീര്‍ക്കും. വല്ല സല്‍ക്കാരമോ മറ്റോ ഉണ്ട്കില്‍ വട്ടുവെച്ച് മുറിച് സുന്ദരനാക്കും. ശൈശവം പിന്നിട്ടു കൌമാത്തില്‍ എത്തിയപ്പോഴെക്കും നോമ്പും ജീവിത്തിന്‍റെ ഭാഗമായി തീര്‍ന്നു. നോമ്പ് തുറക്കുന സമയത്ത് 20 മുതല്‍ 25 വരെ പത്തിരിയായിരുന്നു കപ്പാസിറ്റി.

ആകാലത്ത് ഒന്നും എല്ലാ വീടുകളിലും ഫ്രിഡ്ജ്‌ ഉണ്ടായിരുന്നില്ല. വീശിയടിക്കുന്ന കാറ്റില്‍ നിന്ന് തന്നെ മാര്‍ക്കറ്റിലുള്ള മീനിന്‍റെ മണം എല്ലാ വീട്ടിലും എത്തുമായിരുന്നു. വീട്ടില്‍ നിന്നും മാര്‍ക്കറ്റിലേക്കുള്ള ദൂരം അര കിലോമീറ്റര്‍മാത്രം. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ അവള്‍ പറയുമായിരുന്നു ഈ മീനിന്‍റെ മണത്തെ പറ്റി. പിന്നെ പിന്നെ അതവള്‍ക്കും ശീലമായി.

എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഫ്രഷ് മീന്‍ കിട്ടും, രാവിലെ ഫ്രഷ്‌ ആട്, കാള, രാവിലെ അറുത്തത് വിറ്റ് തീര്‍ന്നില്ലങ്കില്‍ അതും കാണും വൈകുന്നേരം വരെ. പച്ചക്കറി രാത്രി ഒന്‍പതു മണിവരെ സുലഭം. ഇതൊക്കെ വാങ്ങി വെയ്ക്കാന്‍ ആല്ലേ ഫ്രിഡ്ജ്‌? പത്തു രൂപക്ക് രാവിലെ വാങ്ങുന്ന മീന്‍ രാത്രി വരെ കേടാകാതെ സൂക്ഷിക്കാന്‍ കരണ്ടിനു പത്ത് രൂപ കൊടുക്കണം. ആ ഇരുപത് രൂപയുടെങ്കില്‍ രണ്ടു കിലോ ഫ്രഷ്‌ മീന്‍ വാങ്ങി കൂടെ? ഇതായിരുന്നു ഞങ്ങള്‍ ചന്തക്കുന്നുകാരുടെ കോണ്‍സെപ്റ്റ്.

കൊടുംവേനല്‍ കാലമായ ഏപ്രില്‍, മെയ്‌ എന്നി മാസങ്ങളില്‍ നോമ്പ് വരുമ്പോള്‍ ദാഹവും ക്ഷീണവും കൂടും. നോമ്പിനു മാത്രമായി ടാക്സി സ്റ്റാന്‍ഡില്‍ ഐസ് കടച്ചവടം ഉണ്ടാകും. ഒരു രൂപക്ക് ഒരു കഷ്ണം ഐസ്. ചാക്കിന്‍ കഷ്ണത്തില്‍ ഈര്‍ച്ച പോടീയൊക്കെ വെച്ച് നന്നായി കെട്ടി തരും. അതു വാങ്ങി നാരങ്ങ വെള്ളമോ ജ്യൂസോ ഉണ്ടാക്കി തണുപ്പിച്ചു കുടിക്കും. ഒരു രൂപയുടെ ഐസ് കൊണ്ട് പതിനായിരം രൂപയുടെ ഫ്രിഡ്ജ്‌നെ തോല്‍പ്പിക്കും.

പൊങ്ങച്ചക്കാരി കൊച്ചമ്മ പണ്ട് പറഞ്ഞപ്പോലെ, അടുകളയില്‍ ഒരു എലിയെ കണ്ടു, എലി ഗ്യാസ് അടുപ്പില്‍ന്‍റെ മുകളില്‍ നിന്ന് ഓവന്‍ വഴി ഫ്രിഡ്ജ്ന്‍റെ മുകളിലേക്ക് ചാടി, അവിടെ നിന്നും ഡൈനിങ്ങ്‌ റൂമിലെ മേശക്ക് മുകളിലൂടെ സിറ്റിംഗ് റൂമിലെ ടിവിയുടെ സ്റ്റാന്റ്ന്‍റെ അടിയിലൂടെ ഓടി സോഫയുടെ അടിയില്‍ ഒളിച്ചിരുന്നു. അവിടെ വടി ഇട്ടു കുത്തിയപ്പോള്‍ മോന്‍റെ നാല്‍പതിയനയിരം രൂപ വില വരുന്ന ലാപ്‌ടോപ്പിന്‍റെ മുകളിലൂടെ ഓടി ബാത്ത് റൂമില്‍കയറി വാഷിംഗ്‌മെഷീന്‍ മുകളില്‍ കയറി വേന്റിലെറ്റര്‍ വഴി പുറത്തേക്കു ഓടി. നിങ്ങള്‍ക്കും മാസിലയില്ലേ കൊച്ചമ്മയുടെ വീട്ടില്‍ എന്തോക്കോ ഉണ്ടെന്നു? 

ചില നോമ്പുകാല ഓര്‍മ്മകള്-1

ചില നോമ്പുകാല ഓര്‍മ്മകള് (1)‍
******************
നോബെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് പാഞ്ഞ് വരുന്നത് ചെറുപത്തിലെ നോമ്പുകാലമാണ്. ഓര്‍മയില്‍ മായാതെ തങ്ങി നില്‍ക്കുന്ന ആദ്യ നോമ്പുകാലം. മുറിയാതെ പെയ്യുന്ന ഒരു കര്‍കിടക്ക മാസത്തിലായിരുന്നു. കാല ചക്രം കറങ്ങി തിരിഞ്ഞ് നാട്ടില്‍ വീണ്ടും മഴകാലത്ത് നോമ്പ് കാലം എത്തിയിരിക്കുന്നു. പുറത്ത് കോരിചൊരിയുന്ന മഴപെയ്യുമ്പോഴും അടുക്കളയില്‍ പത്തിരിയും, തേങ്ങ വറുത്തരച്ച ഇറച്ചി കറിയും, തരികഞ്ഞിയും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലായിരിക്കും വീട്ടുക്കാര്‍.

ആദ്യം ചുടുന്ന പത്തിരിക്കു വേണ്ടി ക്ഷമയോടെ അടുപ്പിനടുത്ത് കാത്തു നില്‍ക്കും. തിമിര്‍ത്തു പെയ്യുന്ന മഴ ജനലില്‍ കൂടെ നോക്കി ചൂടുള്ള കാലി പത്തിരി തിന്നു തീരുന്നതിനു മുമ്പേ അടുത്തതിനായി വീണ്ടും അടുക്കളയിലേക്ക് ഓടും. കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ കാല്‍ നോമ്പ് പിടിത്തവും (പത്തു മണി വരെ) പിന്നെ അരയും മുക്കാലും പിന്നിട്ടു മുഴുവനിലും എത്തി. നോമ്പ് തുറക്കാന്‍ വീട്ടില്‍ വരുന്ന വിരുന്നകാര്‍ നീ യെത്ര നോമ്പ് പിടിച്ചു എന്ന ചോദ്യത്തിന് രണ്ടു ദിവസം പകുതി നോമ്പ് പിടിച്ച് ഒന്നാക്കിയെന്നു പറയും. പത്തിരിക്ക് വേണ്ടി വാട്ടിയെടുത്ത അരിപൊടി തിന്നാന്‍ നല്ല രുചിയാണ്. പകുതി വെന്ത പൊടിയെടുത്ത് വാഴിലിട്ടു ഓടിയിതിനു കയ്യും കണക്കുമില്ല.

ആദ്യമായീ മുഴുനോമ്പ് പിടിച്ചതിന്‍റെആഹ്ലാദം ദശകള്‍ക്ക് ഇപ്പുറവും മനസില്‍ മായാതെ നില്‍ക്കുന്നു. ഗംഭീര സീകരണമായിരുന്നു വീട്ടില്‍ നിന്ന് കിട്ടിയത്.
നോബെടുത്ത് മത്സരിക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ നമ്മുക്കും വാശി കൂടും, എന്‍റെ മത്സരം അമ്മാവന്‍റെ മോളേടായിരുന്നു. ചില ദിവസങ്ങളില്‍ അവളോട്‌ തോല്‍ക്കാതിരിക്കാന്‍ പുലര്‍ച്ചെ അത്താഴം കഴിക്കാതെ വരെ നോമ്പ് പിടിച്ചിട്ടുണ്ട്. പെരുന്നാള്‍ രാവില്‍ നോമ്പിന്‍റെ എണ്ണമെടുക്കുമ്പോള്‍‍ പലവര്‍ഷങ്ങളിലും അവള്‍ തന്നെയായിരുന്നു മുന്നില്‍. എന്‍റെ വിശപ്പിനു മുന്നില്‍ അവള്‍ ജയിക്കുകയായിരുന്നു.

Sunday, July 21, 2013

മൈമൂന എന്ന ഗദാമ്മ (ഭാഗം–നാല്)

മൈമൂന എന്ന ഗദാമ്മ (ഭാഗം–നാല്)
**********************
രാവിലെ എഴുന്നേറ്റു, ഉടനെ തന്നെ ഇവിടെ എത്തിയ കാര്യം സൈദ്‌നെ വിളിച്ചു പറഞ്ഞു. നിന്‍റെ ശമ്പളത്തിന്‍റെ കാര്യം അവരോട് പറഞ്ഞിട്ടുന്ന് സൈദ്‌ പറഞ്ഞു. പിന്നെ ഫോണ്‍ ഓഫ്‌ ചെയ്ത് വെച്ചു. മാമയും ബാബയും വിളിച്ചാല്‍ കിട്ടാതിരിക്കാന്‍ വേണ്ടി. 

വീട്ടുക്കാരെ പരിചയപെട്ടു. റിയാസും, ലൈലയും കണ്ണൂര്‍ സ്വദേശികള്‍. റിയാസ് സര്ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. രണ്ടു മക്കള്‍, ഒരു മോളും, ഒരു മോനും, മോള്‍ ഒന്പതാം ക്ലാസില്‍ പഠിക്കുന്നു, മോന്‍ ഏഴിലും. നിനക്ക് ആയിരത്തി അഞ്ഞൂറ് റിയാല്‍ തരാനാണ് സൈദ്‌ പറഞ്ഞതെന്ന് റിയാസ് പറഞ്ഞു. ഇനി അഞ്ഞൂറ് തന്നാലും നില്ക്കുമെന്ന് മനസില്‍ പറഞ്ഞു. അപ്പോള്‍ ശബളം എനിക്ക് ഒരു പ്രശ്നം ആയിരുന്നില്ല. കാരണം തല്ക്കാലം നില്ക്കാന്‍ ഒരു സ്ഥലം അതായിരുന്നു എന്‍റെ ആവശ്യം. 

അറബി വീടിനെ അപേക്ഷിച്ച് ജോലിയൊന്നും ഇല്ല. രാവിലെ എഴുന്നേറ്റ് ചായയും കടിയും ഉണ്ടാക്കുക, കുട്ടികളെ സ്കൂളില്‍ വിടാനുള്ള കാര്യങ്ങള്‍ ചെയ്യുക. പിന്നെ ഉറങ്ങാം, പത്തു മണിക്ക് എഴുന്നേറ്റ് ചോറും കറിയും ഉണ്ടാക്കി, വീട് വൃത്തിയാക്കുക. അപ്പോയെക്കും കുട്ടികള്‍ സ്കൂള്‍ വിട്ടും, അയാള്‍ ഓഫീസ് കഴിഞ്ഞു വരും. പിന്നെ ഭക്ഷണം കഴിച്ച് രാത്രിയിലേക്കുള്ളത് വെയ്ക്കുക. പിന്നെ ടി വി കാണാന്‍. ഒഴിവു സമയം ധാരാളം.
ഇടയ്ക്കിടെ റഹീമിനെ വിളിക്കും. സംസാരിക്കും. ഞങ്ങള്‍ പരസ്പരം കൂടുതല്‍ അറിഞ്ഞു. ഞാന്‍ വിചാരിച്ച പോലെ അവന് ഭാര്യയും കുട്ടികളൊന്നുമില്ല. ഇരുപത്തിയാര് വയസുള്ള അവിവിവാഹിതനായ ചെറുപ്പക്കാരന്‍. കള്ള ടാക്സി ഓടിക്കുന്നു. അയാളെ വിശ്വസിക്കാമെന്ന് സംസാരത്തില്‍ നിന്നും തോന്നി. അവനുമായി കൂടുതല്‍ അടുത്തു. കാരണം എന്‍റെ കാര്യങ്ങക്ക് പുറത്ത് ഒരാള്‍ വേണം. പൈസ അയക്കാന്‍, ഫോണ്‍ കാര്ഡ്ച‌ വാങ്ങാന്‍, ഇടക്ക് പുറത്ത് പോകാന്‍. അല്ലെങ്കില്‍ വീണ്ടും ഒരു ചാട്ടത്തിന്. എല്ലാത്തിനും ഒറ്റക്ക് പോകാന്‍ പറ്റില്ലാലോ. റഹീം എന്റെ ഉമ്മയുടെ ജേഷ്ഠത്തിയുടെ മകനാണെന്നാണ് ഞാന്‍ ലൈലയോട് പറഞ്ഞത്. 
ആ ബന്ധ വളര്ന്നു. എന്‍റെ പഴയ സിം ഒഴിവാക്കി പുതിയ നമ്പര്‍ റഹീംമിനോട് വാങ്ങിപ്പിച്ചു. 

ഞാന്‍ എത്തി ഒരാഴ്ച് കഴിഞ്ഞപ്പോള്‍ ലൈലയെ ഹമദ് ഹോസ്പിറ്റലില്‍ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്തു. ഞാനും കൂടെ പോയി അന്ന് രാത്രി തന്നെ പ്രസവിച്ചു. ഒരു പെണ്കുട്ടി. വൈകുന്നേരം മുതല്‍ രാത്രി ഒരു മണി വരെ ഞാന്‍ ലേബര്‍ റൂമിന് മുന്നില്‍ നിന്നു.
ഒരു പേപ്പറും കയ്യില്‍ ഇല്ല എനിക്ക് ഉള്ളില്‍ പേടിയായിരുന്നു. അറബിയുടെ വീട്ടുക്കാരോ ബന്ധുക്കളോ, പരിചയകാരോ കണ്ടാല്‍? . പ്രസവശേഷം ലൈലയെ വാര്ഡിലേക്ക് മാറ്റി. രണ്ടു ദിവസം അവിടെ നിന്നു. ആറു ബെഡ് ഉള്ള വാര്ഡിലല്‍ വേറെ രണ്ടു ബെഡിലും അറബികള്‍ ആയിരുന്നു. ഓരോ തവണ വാതില്‍ തുറക്കുംബോഴും ഉള്ളില്‍ കാളും. രണ്ടു ദിവസം നെഞ്ചില്‍ തീയോടെ കള്ളന്മാരെ പോലെ പതുങ്ങി നിന്നു.

മൂന്നാം ദിവസം ഡിസ്ചാര്ജ്. ചെയ്ത് വീട്ടില്‍ വന്നു. പിന്നെ പണി ഒഴിഞ്ഞിട്ട് ഇരിക്കാന്‍ നേരം കിട്ടാതെയായി, രാവിലെ ചായ ഉണ്ടാക്കല്‍, കുട്ടികളെ സ്കൂളില്‍ വിടല്‍, ചെറിയ കുട്ടിയെ കുളിപ്പിക്കല്‍, ലൈലയെ കുഴബ് തേപ്പിക്കള്‍, ചോറും കറിയും ഉണ്ടാക്കല്‍ അങ്ങിനെ പോകുന്നു. കുട്ടിയെ കാണാന്‍ വീട്ടില്‍ വരുന്ന ചിലര്‍ എനിക്ക് പൈസ തന്നിരുന്നു.

മൈമൂനാക്ക് എത്രയാ ശബളമെന്ന് ലൈലയോട് കൂട്ടുകാരി‍ ചോദിക്കുന്നത് ഞാന്‍ കേട്ടു. 

ആയിരത്തി അഞ്ഞൂറെന്നു അവള്‍ പറഞു. അറബി വീട്ടില്‍ നിന്ന് ചാടി വന്നതാണ്, നല്ല സ്ത്രീയാണ്. അടക്കവും ഒതുക്കവും ഉണ്ട്. ഞാന്‍ സ്ഥിരമായിനിര്ത്താ ന്‍ പോകുയാണ്.

ഇത് കേട്ട് കൂട്ടുക്കാരി, നിന്‍റെ ഭാഗ്യം, പ്രസവിച്ചവിടെ ഒരു മാസം നില്ക്കാന്‍ മാസം 3500 കൊടുക്കണം.

മുവയിരത്തി അഞ്ഞൂറോ? ഞാന്‍ ഞെട്ടി, അറബി വീട്ടിലെ മൂന്നര മാസത്തെ പൈസ. രാത്രി തന്നെ റഹീമിനെ വിളിച്ചു. ഇതിനെ പറ്റി അനേഷിക്കാന്‍ പറഞ്ഞു.

പിറ്റേന് അവന്‍ വിളിച്ചു, അത് ശരിയാണ്, അത്രയൊക്കെ കിട്ടും.

എന്‍റെ മനസിലെ മോഹങ്ങള്‍ക്ക് ചിറക് വെച്ചു. സ്ഥലം വാങ്ങണം, വീട് വെക്കണം, ചെറിയ മോളുടെ വിവാഹം. എത്രയും പെട്ടന്നു പണം ഉണ്ടാക്കണം. ഏതായാലും ചാടി നില്ക്കുന്നു. എന്നെകിലും പോലീസ് പിടിക്കും, നേരായ വഴിയില്‍ നാട്ടില്‍ പോകാന്‍ പറ്റില്ല. ഇവിടെ ഒരു മാസത്തില്‍ കൂടുതല്‍ നില്‍ക്കില്ലാന്നു തീരുമാനിച്ചു.

നാല്‍പത് ദിവസം അവിടെ നില്‍ക്കേണ്ടി വന്നു. സ്ഥിരമായി അവിടെ നില്‍ക്കുകയാണെങ്കില്‍ രണ്ടായിരം റിയാല്‍ തരാമെന്നവര്‍ പറഞ്ഞു. പക്ഷെ എന്‍റെ മനസ്‌ അതിനു സമ്മതിച്ചില്ല. 

അപ്പോഴേക്കും വേറെ ഒരു പ്രസവ വീട് റഹീം ശരിയാക്കി.ഞാന്‍ അങ്ങോട്ട്‌ മാറി ഒരു മാസത്തേക്ക് മുവയിരത്തി അഅഞ്ഞൂറ് റിയാല്‍ ശബളത്തിന് അവിടെയും ഒരുമാസം. അവിടെ നില്‍ക്കുമ്പോള്‍ അവിടെ വന്ന ഒരു സ്ത്രീയുമായി പരിചയപെട്ടു. അവര്‍ പറഞ്ഞ പ്രകാരം പ്രസവിച്ച വീട്ടില്‍ നില്‍ക്കുന്ന ഒരു ഗ്രൂപ്പുമായി ബന്ധപ്പെട്ടു. അവര്‍ അഞ്ചു പേരുണ്ട് അതില്‍ ആറാമാനായി ഞാനും കൂടി. എല്ലാവരും ചേര്‍ന്നു ഒരു റൂം എടുത്തിട്ടുണ്ട്. പണി ഇല്ലാത്ത സമയത്ത് നില്‍ക്കാന്‍ എ ല്ലാവരും എന്നെ പോലെ ചാടി നില്‍ക്കുന്നവര്‍, നാട്ടില്‍ പ്രാരാബ്ദവും ബുദ്ധിമുട്ടും ഉള്ളവര്‍. 

അവളുടെ ഫോണ്‍ ബെല്ലടിച്ചു. അവള്‍ ആരോടോ സംസാരിച്ചു. 

എന്നിട്ട് വക്ര കെ എഫ് സി യുടെ മുന്നില്‍ കാറൊന്ന് നിര്‍ത്തണമെന്നു സഫിയയോട് പറഞ്ഞു.
ഇപ്പോള്‍ വിളിച്ചയാളുടെ മകന്‍ എന്നെ കാത്ത് അവിടെ നില്‍ക്കുംമെന്നാ അയ്യാള്‍ പറഞ്ഞത്.

ഇന്നു വരെ ഞാന്‍ നിങ്ങള്‍ എന്നെ കാറില്‍ കയറ്റിയ സ്ഥലത്തിനടുത്തുള്ള വീട്ടില്‍ ആയിരുന്നു. ഇപ്പോള്‍ വിളിച്ച ആള്‍ എന്നെ കൊണ്ടുപോകാന്‍ വരാമെന്ന് പറഞ്ഞിരുന്നു. പെട്ടൊന്ന് അയാള്‍ക്ക് എമര്‍ജന്‍സിയായി എങ്ങോട്ടോ പോകേണ്ടി വന്നു. വെള്ളിയാഴ്ച രാവിലെയല്ലേ റഹീമിനെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടയെന്നു കരുതിയാണ് ടാക്സി കാത്തുനിന്നത്. 

പിന്നെ അവള്‍ ഒന്നും പറഞ്ഞില്ല. അഞ്ചു മിനോട്ടോടെ കാര്‍ കെ എഫ് സി യുടെ മുന്നില്‍ എത്തി. അവള്‍ ഡോര്‍ തുറന്ന് നാസറിനോടും സഫിയയോടും നന്ദി പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങി അവിടെ കാത്തു നിന്നിരുന്ന പയ്യന്‍റെ അടുത്തേയ്ക്ക്. പെട്ടൊന്ന് അവള്‍ തിരിച്ചു വന്നു

ഇത്താ, എന്‍റെ നമ്പര്‍ വെച്ചോ ആര്‍കെങ്കിലും ആളെ വേണമെങ്കില്‍ കൊടുത്തേക്കണം 
വയറ്റില്‍ പഴിപ്പു കൊണ്ടാണെന്ന് അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

തീര്‍ച്ചയും എന്ന് പറഞ്ഞു സഫിയ നമ്പര്‍ ഫോണില്‍ സേവ് ചെയ്തു
MYMOONA- GHADAMMA
55****03
അവള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ അവര്‍ രണ്ടു പേരും അവളെ തന്നെ നോക്കി നിന്നു. റിസയും, നിയയും പുറത്തെ കാഴ്ചകളിലും.

"നീ കണ്ടോ ഓരോരുത്തര്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപെടുന്നത്? നിങ്ങള്‍കൊക്കെ എന്തിന്‍റെ കുറവാ, 
എന്നാലും അതില്ലാ, ഇതില്ലാ എന്നെ പറയൂവെന്ന്" നാസര്‍ പറഞ്ഞു.

സഫിയ അതിനു ള്ള മറുപടി ഒരു മൂളലില്‍ ഒതുക്കി..., അപ്പോഴും അവളുടെ കണ്ണുകള്‍ മൈമൂന നടന്നകന്ന വഴിയിലേക്കായിരുന്നു.
(അവസാനിച്ചു)

മൈമൂന എന്ന ഗദാമ്മ (ഭാഗം–മൂന്ന്)

മൈമൂന എന്ന ഗദാമ്മ (ഭാഗം–മൂന്ന്)
**********************
എല്ലാം പടച്ചോന് സമര്‍പ്പിച്ചു, അനുഭവിക്കുവാന്‍ ഉള്ളത് അനുഭവിച്ചേ മതിയാകൂവെന്ന് മനസുപറഞ്ഞു. അടുക്കളയിലെ ക്ലോക്കിന്റെ സൂചിക്ക് വേഗതപോരെന്നു തോന്നി. വൈകീട്ട് ബാബു സാധങ്ങളുംമായി അടുക്കളയില്‍ വന്നപ്പോള്‍ ഇന്ന് രാത്രി പോകുന്ന വിവരം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. ഒഴിവു കിട്ടിയ നേരത്ത് റൂമില്‍ പോയി അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍ ബാഗില്‍ വെച്ചു. നാട്ടിലേയ്ക്ക് ക്യാന്‍സല്‍ ചെയ്ത് വിട്ട ഫില്പിനോ തന്ന ഗേറ്റ്ന്‍റെ കള്ള തക്കോലെടുത്തു ബാഗിന്‍റെ പുറത്തെ അറയില്‍ വെച്ചു.

തിരിച്ച് അടുകളയില്‍ വന്നു ബാക്കി പണിയെല്ലാംതീര്‍ത്തപ്പോഴെക്കും നേരം 12മണിയായി. മാമ്മക്കും ബാബക്കും ബെഡ് ഷീറ്റ് വിരിച്ചു കൊടുത്ത്, കുടിക്കാനുള്ള വെള്ളം ബെഡ് റൂം ഫ്രിഡ്ജില്‍ വെച്ച് അവരെ അവസാനമായി ഒന്ന് നോക്കി. ജീവിതത്തില്‍ ഇനി ഒരിക്കലും കണ്ടുമുട്ടില്ല എന്ന് മനസില്‍ ഓര്‍ത്ത് കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു. നേരെ അടുകളയില്‍ പോയി ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് കുടിച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് റൂമിലേക്ക് നടന്നു കയറി.

ഇട്ടിരുന്ന ഡ്രസ്സിന് മുകളില്‍ ഒരു പര്‍ദ്ദ ഇട്ടു. തലയില്‍ കറുത്ത ഷാളും, ടോയ്ലെറ്റില്‍ പോയി മുഖം കഴുകി. പണ്ട്എങ്ങോ വാങ്ങിവെച്ച പേരില്ലാത്ത സ്പ്രേ എടുത്ത് അടിച്ചു. ഉള്ളീല്‍ ടെന്‍ഷന്‍ ഏറി വരുന്നു. ഇനി ബാബുവെങ്ങാനും മാമ്മയോടെ പറഞ്ഞു കാണുമോ? റഹീം ഇവിടെ എത്തി കാണുമോ? കൈയ്യും കാലും ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. ഫോണെടുത്ത് റഹീമിനെ വിളിച്ചു.

വീടിനു അടുത്ത് തന്നെയുണ്ടെന്നും, വീടിനു പുറത്ത് വന്നിട്ട് മിസ്സ്‌ അടിക്കണമെന്നും പറഞ്ഞു.

ചെരിപ്പ് എടുത്ത് കയ്യില്‍ പിടിച്ച് കോണിഇറങ്ങി. മാമ്മയുടെയും ബാബയുടെയും ബെഡ്റൂമിലേക്ക് നോക്കി. ലൈറ്റ് ഓഫ്‌ ചെയ്തിട്ടുണ്ട്. അത്പോലെ മുകളിലേക്ക് കയറി. പടച്ചോനെ മനസില്‍ വിചാരിച്ച് ബാഗ് എടുത്ത് തോളില്‍ ഇട്ടു, മറ്റെ കയ്യില്‍ ചെരിപ്പും മൊബൈലും പിടിച്ച് മെല്ല പടികള്‍ ഇറങ്ങി. അവരുടെ ബെഡ്റൂമിന് മുന്നില്‍ ഒരു നിമിഷം നിന്നു. നാളെ രാവിലെ എന്നെ കണ്ടില്ലെങ്കില്‍ ഇവര്‍ എന്തുചെയ്യുമെന്ന ചിന്ത മനസില്‍ മിന്നിമാഞ്ഞു. 

പതുക്കെ മുന്നോട്ടു നടന്നു. മെയിന്‍ ഡോര്‍ തുറന്ന് വീടിനു പുറത്ത് കടന്നു. ഡ്രൈവര്‍ ബാബുവിന്‍റെ റൂമിലേക്ക് നോക്കി, ലൈറ്റ് ഓഫ്‌ ചെയ്തിട്ടുണ്ട്. ഫോണെടുത്ത് റഹീമിന് മിസ്സ്‌ കാള്‍ അടിച്ചു. ബാഗില്‍ നിന്നും ഗേറ്റ്ന്‍റെ താക്കോല്‍ എടുത്ത് പതിയെ ഗേറ്റ് തുറന്നു. റോഡില്‍ തെരുവു വിളക്കുകള്‍ ഇല്ല. നേരിയ ഇരുട്ട് പുറത്ത് ഇറങ്ങി. റോഡി സൈഡില്‍ നിര്ത്തി യിട്ടിരിക്കുന്ന കാറിന്‍റെ ലൈറ്റ് തെളിഞ്ഞു. അത് റഹീംമാണെന്ന് ഉറപ്പിച്ച് വണ്ടിയിയുടെ അടുത്തേക്ക് നീങ്ങി. വേഗം വണ്ടിയിലേക്ക് കയറാന്‍ റഹീം പറഞ്ഞു. പിന്‍വാതില്‍ തുറന്ന് ഞാന്‍ വണ്ടിയ്ല്‍ കയറി.

ബാഗ്‌ വണ്ടിയില്‍ വെച്ചു. സീറ്റ്‌നിടയില്‍ കുനിഞ്ഞിരിക്കാന്‍ റഹീം പറഞു. ഞങ്ങള്‍ പരസ്പരം ഒന്ന് സംസാരിച്ചില്ല. പതിനഞ്ചു മിനുട്ടോളം അങ്ങിനെ ഇരുന്നു. കാര്‍ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ഇതിനിടയില്‍ റഹീം ഫോണില്‍ ആരോടോ ഞങ്ങള്‍ വരുന്നുവെന്ന് പറയുന്നത് കേട്ടു. 

വണ്ടി ഒരു വില്ലയുടെ മുന്നില്‍ നിന്നു. ഗേറ്റ് തുറന്ന് ഒരാല്‍ പുറത്ത് വന്നു. ഞാന്‍ ബാഗുമെടുത് പുറത്ത് ഇറങ്ങി. പുലച്ചെ ഒന്നരമണിക്ക് ഞാന്‍ സ്വതന്ത്രത്തിന്‍റെ ശുദ്ധവായു ആവോളം ശ്വാസിച്ചു. റഹീം പൈസ ചോദിച്ചു. ബാഗില്‍ നിന്നും അഞ്ഞൂറ് റിയാല്‍ എടുത്ത് കൊടുത്തു. പണവും വാങ്ങി ഞങ്ങളോട് യാത്ര പറഞ്ഞ് റഹീം അതിവേഗം കാര്‍ ഓടിച്ചു പോയി. ഞാന്‍ അയാളോട് ഒപ്പം വില്ലയിലേക്ക് കടന്നു. ആ വില്ലയില്‍ പല വാതിലുകള്‍ കണ്ടു. അതില്‍ ഒരു വാതിലുനു മുന്നീല്‍ ഒരു സ്ത്രീ പുഞ്ചിരിയോടെ നില്ക്കുന്നത് ലൈറ്റിന്‍റെ ഇളം വെട്ടത്തില്‍ കണ്ടു. അടുത്ത് ചെന്നപ്പോള്‍ അവര്‍ ഗര്ഭിണിയാണെന്ന് മനസിലായി. സലാം പറഞ്ഞു അകത്തു കടന്നു. അവര്‍ ഉറങ്ങാതെ എന്നെ കാത്തിരിക്കുകയിരുന്നുവെന്ന് എനിക്ക് തോന്നി. എനിക്കൊരു റൂം ശരിയാക്കിവെച്ചിരുന്നു. ഞാന്‍ ബാഗ് റൂമില്‍ വെച്ചു. നാളെ വിശദമായി പരിചയപെടാമെന്നു പറഞ്ഞു അവര്‍ കിടക്കാന്‍ പറഞ്ഞു.
ഒരു നരകത്തില്‍ നിന്ന് രക്ഷപെട്ട സന്തോഷത്തില്‍ ഞാന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം സുഖമായി ഉറങ്ങി.

(ബാക്കി ഭാഗം നാലില്‍)

Monday, May 27, 2013

മൈമൂന എന്ന ഗദാമ്മ (ഭാഗം -2)

മൈമൂന എന്ന ഗദാമ്മ (ഭാഗം -രണ്ട്)
**********************
അസുഖം വന്നാല്‍ ഡോക്റെറുടെ അടുത്ത് പോകാന്‍ സമ്മതിക്കില്ല, എന്ത് അസുഖത്തിനും പനഡോള്‍ തരും, ഒരിക്കല്‍ കൂടെയുള്ള ഫില്പിനോക്ക് വയറുവേദന വന്നു. രാത്രി മുഴുവന്‍ കിടന്നു കരഞ്ഞു. ഡോക്റെ കാണാന്‍ വിട്ടില്ല. അവള്‍ രാവിലെ ആരോടും പറയാതെ ഡോക്ടറെ കാണാന്‍ പോയി, അന്ന് തന്നെ അവളെ ക്യാന്സ്ല്‍ ചെയ്ത് വിട്ടു. ഇടയ്ക്കിടെ മാമ്മ വന്ന് ഞങ്ങളുടെ മുറിയില്‍ കയറി പെട്ടിയും.ബാഗും തുറന്ന് നോക്കും. എന്തെകിലും മോഷ്ടിച്ചുടുണ്ടോ അതോ എന്തെകിലും ഉണ്ടാക്കി തിന്നുന്നോ എന്ന് നോക്കാന്‍. ജോലി സമയത്ത് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. രാവിലെ ഇറങ്ങിയാല്‍ രാത്രിയാവും റൂമില്‍ എത്താന്‍. ആരെങ്കിലും വിളിച്ചാല്‍ രാത്രിയെ അറിയൂ. മൂന്ന് മാസം കൊണ്ട് മൂന്ന് വര്ഷത്തെ കഷ്ട്പാട് ഞാന്‍ അനുഭവിച്ചു. അവിടെ ഒരു മലയാളി ഡ്രൈവര്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുകാരന്‍ ബാബു. പൈസ അയക്കലും ഫോണ്‍ കാര്ഡ് ‌ വാങ്ങലും അയാള്‍ ആയിരുന്നു. കഷ്ടപാടിനെ പറ്റി ഞാന്‍ അയാളോട് പറഞ്ഞു.
ഇവിടെ നിന്ന് ചാടണം എങ്കിലേ രക്ഷപെടാന്‍ പറ്റുകയ്ള്ളൂ, ആരും ആറു മാസത്തില്‍ കൂടുതല്‍ ആരും ഇവിടെ നില്ക്കാാറില്ല. പുറത്ത് ആരെങ്കിലും ഉണ്ടെകില്‍ ചാടുവാനുള്ള ഏര്പ്പാട് ചെയാമെന്നു ബാബു പറഞ്ഞു.

ഒരു ഗദാമ്മയെന്നു പറയുമ്പോള്‍ നാട്ടുകാരുടെ പുച്ഛം ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഞങ്ങളെ പോലുള്ള വരെ പലരും രണ്ടാം കണ്ണിലൂടെയാണ് കാണുന്നത്. പല രീതിയില്‍ ഗള്ഫില്‍ പണം ഉണ്ടാക്കുന്ന സ്ത്രീകള്‍ ഉണ്ടാവും. പക്ഷെ സമൂഹത്തിനു മുന്നില്‍ എല്ലാവര്ക്കും ഒരേ നിറം.

ഇവിടെയും അങ്ങിനെ തന്നെ, പലരുടെയും നോട്ടവും സംസാരവും കണ്ടാല്‍ നമ്മെ തന്നെ വെറുത്തു പോകും. ഞങ്ങളുടെ ഉള്ളില്‍ നീറുന്ന ഒരു അഗ്നിപര്വ്വുതം ഉണ്ടെന്നു പലരും മനസിലാക്കുന്നില്ല. ചെന്നെത്തിപെടുന്ന വീട്ടിലെ എല്ലാംമായ ഞങ്ങള്‍ അവരുടെ ആരോരുമമല്ലാതെ ജീവിക്കുന്നു. വികാരവിചാരങ്ങള്‍ ഞങ്ങള്ക്കുങമുണ്ട്‌ അടക്കി പിടിച്ചു നാട്ടിലെ മക്കളെയോത്ത് സ്വയം നിയന്ത്രിക്കുന്നു. ഞങ്ങള്‍ വഴിപിഴച്ചവരാണന്നും വളയയ്‌ക്കാന്‍ എളുപ്പമാനെന്നും പലരും കരുതുന്നു. വഴിവിട്ട രീതിയില്‍ പണം ഉണ്ടാക്കാന്‍ ഏറ്റവും എളുപ്പമാണ് ഗള്ഫില്‍, എന്‍റെ വിശ്വാസം അതിനു സമ്മതിക്കുന്നില്ല. ആ രീതിയില്‍ കിട്ടുന്ന കാശ് കൊണ്ട് മക്കളെ പോറ്റാന്‍ മനസ് അനുവദിക്കുന്നില്ല. ഇഷ്ടപെട്ട നിറമുള്ള വസ്ത്രം ധരിക്കണോ, ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനോ ഞങ്ങള്ക്ക് കഴിയാറില്ല. ഒരു തൊഴില് ‍നിയമത്തിന്‍റെയും പരിധിയില്‍ വരുന്നില്ല. തൊഴില്‍ നിയമവും സമയവും തീരുമാനിക്കുന്നത് സ്പോന്‍സര്‍മാരാണ്. ഒടുവില്‍ ഞാന്‍ ആ വീട്ടില്‍ നിന്നു ചാടാന്‍ തീരുമാനിച്ചു. എന്‍റെ വകയില്‍ ഒരു ബന്ധുവായിവരുന്ന ഒരാളുടെ പരിചയകാരനാണ് എനിക്ക് വിസ തന്ന സൈദ്‌. അയാള്‍ ഒരു ബക്കാല നടത്തുന്നു. ഞാന്‍ അയാളുമായി രാത്രി സംസാരിച്ചു.

നിങ്ങളുടെ ഇഷ്ടം പോലെ ചെയാം, അയ്യാള്‍ പറഞ്ഞു.

ഇവിടെ നിന്ന് ചാടിയാല്‍ എനിക്ക് പുറത്ത് ഒരു ജോലി വേണം, നിങ്ങളുടെ പരിചയകാരുടെ എതെങ്കിലും വീട്ടില്‍? അറബികളുടെ വീട് വേണ്ട വല്ല മലയാളി കുടുംബങ്ങളില്‍?
ഞാന്‍ നോക്കിയിട്ട് വിളിക്കാമെന്ന് അയാള്‍ പറഞ്ഞു.

പിറ്റേന്ന് രാത്രി ജോലി കഴിഞ്ഞു റൂമില്‍ വന്നു ഫോണ്‍ നോക്കിയപ്പോള്‍ അയാളുടെ മിസ്‌ കാള്‍ കണ്ടു. ഉണ്ടന്‍ തിരിച്ചുവിളിച്ചു.

തല്ക്കാ്ലത്തേക്ക് ഒരു മലയാളിയുടെ വീട്ടില്‍ ഒരു ജോലി ശരിയാക്കിട്ടുണ്ടെന്നും. നാളെ രാത്രി ഇവിടെ നിന്ന് പുറത്ത് കടക്കണമെന്നും പറഞ്ഞു. ഞാന്‍ ഒരു ഡ്രൈവറെ ഏര്പ്പടാക്കിയിട്ടുടെന്നും അയാള്‍ വിളിക്കുമെന്നും പറഞ്ഞു. ഈ വിവരം ഞാന്‍ ഡ്രൈവര്‍ ബാബുവിനെ അറിയിച്ചു.

പിറ്റേന്ന് ജോലിക്ക് ഇറങ്ങിയപ്പോള്‍ ഫോണ്‍ സൈലെന്റ് ആക്കി അരയില്‍ വെച്ചു. ഒരേ അരമണിക്കൂര്‍ ഇടവിട്ട്‌ ടോയ്‌ലറ്റില്‍ പോയി വല്ല വിളിയും ഉണ്ടോ എന്ന് നോക്കും. ഞാന്‍ ഇടയ്ക്കിടെ അടുകളയില്‍ നിന്ന് പുറത്ത് പോകുന്നത് ക്യാമറയില്‍ കണ്ടു മാമ എന്നോട് ചൂടായി.
മക്കളുടെ വീട്ടില്ലെതക്കെല്ലാം ഭക്ഷണം കൊടുത്ത് വിട്ട് ബാബാക്കും മാമാക്കും കഴിക്കാനുള്ളത് വിളബിവെച്ച് ടോയ്‌ലറ്റില്‍ പോയി ഫോണ്‍ നോക്കിയപ്പോള്‍ അറിയാത്ത ഒരു നമ്പരില്‍‍ നിന്ന് മിസ്സ്‌ കാള്‍ കണ്ടു.

അതിലേക്ക് ഉടനെ തിരിച്ചു വിളിച്ചു.
ഹലോ, ഞാന്‍ മൈമൂനയാണ്‌, ഈ ഈ നമ്പരില്‍ നിന്നു ഒരു വിളി കണ്ടു.
അതെ ഞാന്‍ വിളിച്ചിരുന്നു. എന്‍റെ പേര് റഹീം, ബാക്കാല നടത്തുന്ന സൈദ്‌ പറഞ്ഞിട്ടാണ് വിളിച്ചത്. നിങ്ങളെ ആ വീട്ടില്‍ നിന്ന് ചാടിക്കാന്‍. വലിയ റിസ്ക്‌ ഉള്ള പണിയാണ്, പിടിച്ചാല്‍ നമ്മള്‍ രണ്ടു പേരും കുടുങ്ങും. എന്നാലും ഞാന്‍ സഹായിക്കാം, എനിക്ക് അഞ്ഞൂറ് റിയാല്‍ വേണം. നിങ്ങളെ സൈദ്‌ പറഞ്ഞ മലയാളിയുടെ വീട്ടില്‍ കൊണ്ടാക്കാം. എന്താ സമ്മതിച്ചോ?

അഞ്ഞൂറ് റിയാല്‍. ഞാന്‍ ഞെട്ടി പോയി. അഞ്ഞൂറ് പോയാല്‍ ബാക്കി എത്ര? കിട്ടുന്ന ശമ്പളം മുഴവന്‍ അയച്ചിട്ടും നാട്ടില്‍ ഒന്നിനും തികയുന്നില്ല. ഈ മാസം ആരുടേയും കയ്യില്‍ നിന്ന് കടം വാങ്ങാന്‍ ഉമ്മയോട് പറയാം. അയാളും ഇവിടെ പണം ഉണ്ടാക്കാന്‍ വന്നതല്ലേ? അയാള്ക്കും നാട്ടില്‍ കുട്ടികള്‍ ഉണ്ടാകും. പൈസ നോക്കിയിട്ട് കാര്യമില്ല ഇവിടെന്നു രക്ഷപെടുക. ഞാന്‍ സമ്മതിച്ചു.

എങ്കില്‍ രാത്രി ജോലി കഴിഞു വിളിക്കാന്‍ പറഞ്ഞു. ഞാന്‍ വീടിനു മുന്നില്‍ വണ്ടിയുമായി ഉണ്ടാവും. എനിക്ക് സന്തോഷമായി. അതിലേറെ പേടിയും.

പോകുന്ന സമയത്ത് മാമയും ബാബയും കണ്ടാല്‍? വഴിയില്‍ വെച്ച് പോലീസ് പിടിച്ചാല്‍? റഹീം എന്നെ എന്തെങ്കിലും ചെയ്‌താല്‍? വേറെ എവിടെങ്കിലും കൊണ്ട് പോയാല്‍? ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മനസില്‍ ബാക്കിയായി.
(ബാക്കി ഭാഗം മൂന്നില്‍)

Sunday, May 26, 2013

മൈമൂന എന്ന ഗദാമ്മ (ഭാഗം-1)

മൈമൂന എന്ന ഗദാമ്മ (ഭാഗം -ഒന്ന്)
****************************
വെള്ളിയാഴ്ച രാവിലെ ഏഴു മണി, നാസറും ഭാര്യ സഫിയയും മക്കളായ റിസയും, നിയയും ഡ്രസ്സ്‌ ചെയ്ത് പുരത്ത പോകാന്‍ റെഡിയായി. കുടുംബം ഖത്തറില്‍ എത്തിയതു മുതലുള്ള ശീലമാണ് ഒഴിവു ദിനത്തിലെ ഈ യാത്ര. ജനുവരിയിലെ ഇളം തണുപ്പുള്ള പ്രഭാതം,. നീലാകാശത്ത് അങ്ങിങ്ങായി വെള്ള മേഘകെട്ടുകള്‍. സൂര്യന്‍ കിഴക്കു നിന്ന് മേഘങ്ങള്‍ക്കിടയിലൂടെ ഭൂമിയെ ഒളികണ്ണുകൊണ്ട് നോക്കുന്നു. ഇളം തണുത്ത കാറ്റ് കുളിരണിയിക്കുന്നു. വിജനമായ റോഡിലൂടെ പ്രസന്നമായ കാലാവസ്ഥയില്‍ അന്തരീക്ഷത്തിലെ കാറ്റും തണുപ്പും ആസ്വദിച്ചുകൊണ്ടുള്ള യാത്ര ഫ്ലാറ്റില്‍ ഒതുങ്ങി കൂടി കഴിയുന്ന ഭാര്യക്കും മക്കള്‍ക്കും ഒരു ആശ്വാസമാണ്.

പുറത്ത് ഇറങ്ങി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് പോക്കറ്റ്‌ റോഡിലൂടെ മെയിന്‍ റോഡ്‌ലക്ഷ്യമാക്കി നീങ്ങി.
റിസയും നിയയും കാറിന്‍റെ വിന്‍ഡോസ്‌ തുറന്ന് ഇളം കാറ്റേറ്റു പുറത്തേക്ക് നോക്കി ഇരിക്കുന്നു.
റോഡ്‌ സൈഡില്‍ കുറച്ചകലെ ഒര പര്‍ദ്ദ ധരിച്ച സ്ത്രീ മുന്‍പേ പോയി വണ്ടിക്കു കൈ കാണിക്കുന്നത് നാസറും സഫിയയും കണ്ടു. കാര്‍ അവരുടെ അടുത്ത് എത്തിയപ്പോള്‍ ആ സ്ത്രീ അവരുടെ കാറിനും കൈ കാണിച്ചു. നാസര്‍ നിരത്താതെ മുന്നോട്ടു പോയി.
അപ്പോള്‍ സഫിയ പറഞ്ഞു
ഇക്ക, കണ്ടിട്ട് മലയാളി സ്ത്രീയെന്നാ തോന്നുന്നത്, പാവം വണ്ടി കാത്തു നില്‍ക്കുകയാണ്. നമ്മുക്ക് അവര്‍ക്ക് എവിടെയാ പോകേണ്ടത് എന്ന് ചോദിച്ചാലോ? നമ്മള്‍ പോകുന്ന വഴിക്കണേല്‍ അവരെയും കൂട്ടാം.
നീ മിണ്ടാതിരി, അതോക്കോ പിന്നെ പുലിവാല്‍ ആകും.
നമ്മളും ഇത് പോലെ കുറെ ടാക്സി കാത്തുറോഡില്‍ നിന്നതാ അതൊന്നും മറന്നിട്ടില്ലല്ലോ? അവള്‍ ഓര്‍മിപ്പിച്ചു.
ഉടനെ നാസര്‍ വണ്ടി തിരിച്ചു. ആ സ്ത്രീയുടെ മുന്നില്‍ കൊണ്ട് നിര്‍ത്തി.
മലയാളിയാണോ? സഫിയ ചോദിച്ചു
അതെ,
എങ്ങോട്ടാ പോകേണ്ടത്?
വക്രയിലേക്ക്,
എന്നാല്‍ കേറിക്കോ,
മക്കളോട് ഇടതു ഭാഗത്തേക്ക് നീങ്ങിയിരിക്കാന്‍ പറഞ്ഞു.
അവര്‍ വണ്ടിയില്‍ കേറി.
ഇത് കണ്ട നാസര്‍ അന്തംവിട്ട് സഫിയയെ നോക്കി.
ഇക്ക, പാവമല്ലേ നമ്മുക്ക് വക്രയില്‍ കൊണ്ടു വിടാമെന്ന രീതിയില്‍ അവള്‍ ഒന്ന് നോക്കി.
എന്നിട്ട് പിന്നോട്ട് തിരിഞ്ഞ് റേഡിയോ സ്റ്റേഷന്‍ ഓണ്‍ ആക്കി.
എന്താ പേര്? അവള്‍ ആ സ്ത്രീ യോട് ചോദിച്ചു
മൈമൂന,
നാട്ടില്‍ എവിടെയാ?
കോഴിക്കോട്,
എന്താ ഇവിടെ ജോലി?
ഗദാമ്മയാണ്.
എത്ര വര്‍ഷമായി ഇവിടെ?
ഞാന്‍ പുതിയതാണ്. ആറു മാസമായി.
ഇതിനു മുന്‍പ് ഒമാനില്‍ആയിരുന്നു, അവിടെ രണ്ടു വര്‍ഷം ജോലിചെയ്തു.
നാട്ടില്‍ ആരൊക്കെയുണ്ട്?
മൂന്ന് മക്കള്‍, രണ്ടു പെണ്ണും, ഒരു ആണും, മൂത്ത മകളുടെ വിവാഹം കഴിഞ്ഞു.
മറ്റു രണ്ടു പേര്‍ പഠിക്കുന്നു.
ഭര്‍ത്താവ്? സഫിയ ചോദിച്ചു?
ഒരു അപകടത്തില്‍ മരിച്ചു. ദിവസവാടകക്ക് ഒരു പെട്ടി കടനടത്തുകയായിരുന്നു. കിട്ടുന്ന കാശ് മുഴുവന്‍ കുടിച്ചു തീര്‍ക്കും. വീട്ടിലേക്ക് ചില്ലികാശ് പോലും തരില്ല. വീട്ടുചെലവിനു ഞാന്‍ കൂലി പണിക്കു പോകുമായിരുന്നു. ഒരു കട വാങ്ങാന്‍ എന്ന് പറഞ്ഞു എന്‍റെ ആകെ ഉണ്ടായിരുന്ന അഞ്ചു പവനും കൊണ്ട് പോയതാ, പിന്നെ തിരിച്ചു വന്നത് ആംബുലന്‍സില്‍. കൂട്ടുകാരന്‍റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ബസ്‌ തട്ടി രണ്ടു പേരും മരിച്ചു.അങ്ങിനെ നാട്ടില്‍ നില്ക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഒരു വിസക്ക് ഒമാനില്‍ പോയി, അവിടെ രണ്ടു വര്‍ഷം നിന്നു. തിരിച്ച് നാട്ടില്‍ പോയി ഉണ്ടായിരുന്ന വീടും വിറ്റ് മൂത്ത മോളുടെ വിവാഹം നടത്തി.
ഇപ്പോള്‍ ഉമ്മയും രണ്ടു മക്കളും വാടക വീട്ടിലാണ് താമസം.
ഇവിടെ എവിടെയായിരുന്നു ജോലി?
ഒരു അറബി വീട്ടില്‍, മൂന്ന് മാസം നിന്നു. ഗള്‍ഫിലെ നരകം ഞാന്‍ ശരിക്കും അനുഭവിച്ചു.
വയസായ അറബിയും ഭാര്യയും. എട്ടു മക്കള്‍ എല്ലവരെയും വേറെയാണ് താമസം, രാവിലെയും രാത്രിയും എല്ലാ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് പോകാന്‍ പാത്രങ്ങള്‍ വരും. ഭക്ഷണം ഉണ്ടാക്കാന്‍ ഞാനും ഒരു ഫില്പിനോയും മാത്രം. അറബി ഭക്ഷണം മാത്രമേ ഉണ്ടാക്കുകയോള്ളൂ. നമ്മുടെ ഒരു ഭക്ഷണവും ഉണ്ടാക്കാന്‍ പറ്റില്ല, എനിക്കാണേല്‍ എരിവും പുളിയും ഇല്ലാതെ തിന്നാനും കഴിയില്ല. അടുക്കളയില്‍ ക്യാമറവെച്ചിട്ടുണ്ട്. അതും നോക്കി ഇരിപ്പാണ് അറബിയുടെ ഭാര്യ. പച്ചവെള്ളമൊഴികെ ഒരു സാധനം വായില്‍വെക്കാന്‍ പറ്റില്ല. എന്തെങ്കിലും തിന്നുന്നത് ക്യാമറയില്‍ കണ്ടാല്‍ അടുക്കളയിലേക്ക് ഓടി വരും. എന്നിട് വായ തുറന്ന് നോക്കും. സമയത്തിനു ഭക്ഷണം കിട്ടില്ല, ഉണ്ടാക്കി എല്ലാ വീടുകളിലേക്കും കൊടുത്തയച്ചതിനു ശേഷം, ബാബയും മാമയും തിന്നതിന് ശേഷം ബാക്കി കിട്ടും. രാത്രി ഉറങ്ങാന്‍ രണ്ടു മണിയാകും, രാവിലെ അഞ്ചു മണിക്ക് എഴുനേല്‍ക്കണം. 900റിയാല്‍ ശബളം കിട്ടും. നാട്ടിലെ പ്രയാസം ഓര്‍ത്ത് ഞാന്‍ കടിച്ചു പിച്ച് മൂന്ന് മാസം നിന്നു.
(തുടരും ബാക്കി ഭാഗം രണ്ടില്‍.)

Saturday, May 25, 2013

അനാഥന്‍ ബാദുഷ

അനാഥന്‍ ബാദുഷ

ടൌണിലെ സ്കൂളില്‍ പത്താം ക്ലാസ്സിലാണ് ബാദുഷ പഠിക്കുന്നത്. എല്ലാ വിഷയങ്ങളിലും ഫുള്‍ മാര്ക്ക് ‌ നേടുന്ന സ്കൂളിലെ ഒരേയൊരു വിദ്യാര്ത്ഥി . പഠനത്തില്‍ എല്ലാവരും ബാദുഷയെ മാതൃകയാക്കണമെന്ന് ഹെഡ്മാസ്റ്റര്‍ എല്ലാ അസെംബ്ലിയിലും മറ്റു കുട്ടികളോട് പറയും. സ്കൂളിന്‍റെ റാങ്ക് പ്രതീക്ഷയാണവന്‍. ശാന്തവും സൗമ്യയുമായ സ്വഭാവം. ആരോടും അധികം മിണ്ടാറില്ല. ചിരിക്കാറുമില്ല. കലാ-കായിക വിഷയങ്ങളില്‍ താല്പര്യമില്ല. ഏകാന്തത കൂടുതല്‍ ഇഷ്ടപെടുന്നു.

ഡിസംബരിലെ തണുത്ത പ്രഭാതം,സ്കൂളില്‍ ബെല്ലടിച്ചു. പുല്‍മൈതാനിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളില്‍ അവസാനത്തെ കുട്ടിയും ക്ലാസ്സിലേക്ക് ഓടി കഴിഞ്ഞു. പച്ച പുല്ലില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ വെയിലേറ്റ് തിളങ്ങി നില്‍ക്കുന്നു.

സ്കൂള്‍ വരാന്തയിലൂടെ ടീച്ചര്‍മാര്‍ ക്ലാസ്സുകളിലേക്ക് നടന്നു നീങ്ങുന്നു.
മേരി ടീച്ചര്‍ പത്ത്-സിയിലേക്ക് കടന്നു വന്നു.
ഗുഡ് മോര്‍ണിംഗ് മൈ ഡിയര്‍ സ്റ്റുഡന്റ്സ്.
ഗുഡ് മോര്‍ണിംഗ് ടീച്ചര്‍, കുട്ടികള്‍ എണീറ്റ്‌ നിന്ന് പറഞ്ഞു.
സിറ്റ് ഡൌണ്‍ പ്ലീസ്,
കുട്ടികള്‍ ഇരുന്നു.
അറ്റെന്‍ഡന്‍സ്‌ രജിസ്റ്റര്‍ എടുത്ത് ഓരോരുത്തരുടെ പേര് വിളിച്ചു.
അബിന്‍ ജോര്‍ജ്
പ്രെസന്റ് മാം
.......
ബാല ഭാസ്കര്‍
പ്രെസന്റ് മാം

ബാദുഷ
പ്രെസന്റ് മാം എന്ന് പറഞ്ഞു ഇരുന്നു.
ബാദുഷ, യു സ്റ്റാന്റ് അപ്പ്‌ ടീച്ചര്‍ പറഞ്ഞു.
അവന്‍ എണീറ്റ്‌ നിന്നു,
നീ ഇന്നലെ എവിടെയായിരുന്നു?
മാം, അത് എനിക്ക് സുഖമില്ലായിരുന്നു,
എന്തായിരുന്നു അസുഖം?
തലവേദന.
തുടര്‍ച്ചയായി എല്ലാ മാസവും നീ ലീവ്എടുക്കുന്നു. കഴിഞ്ഞ മാസം നിനക്ക് അവസാനത്തെ വാര്‍ണിംഗ് തന്നതാണ്. നീ നല്ലവണ്ണം പഠിക്കുന്നത് കൊണ്ടാണു നിന്നെ ഇതുവരെയും ഞാന്‍ സപ്പോര്‍ട്ട് ചെയ്തത്. നാളെ ഉപ്പയെ കൂട്ടി ക്ലാസ്സില്‍ വന്നാല്‍ മതി.

അത് മാം,ഉപ്പ വരില്ല?
എന്താ?
ഉപ്പ ഗള്‍ഫിലാണ്.
എങ്കില്‍ ഉമ്മയെ കൊണ്ട് വാ,
ഉമ്മയും വരില്ല, ഉമ്മ ഒരുപാട് ദൂരെയാണ്.
അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
ഒരു പാട് ദൂരയെ? അതോ മരിച്ചു പോയോ?
ഇല്ല, അവന്‍ കരഞ്ഞു
നീ എന്തിനാ കരയുന്നത്? ടീച്ചര്‍ ചോദിച്ചു?
ഒന്നുംമില്ല മാം,
എന്താ നിന്‍റെ പ്രശ്നം?
മാം, എന്‍റെ ജീവിതം കഥയാണ്‌. ഇതു വരെ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എല്ലാം ഉള്ളില്‍ ഒതുക്കി നില്‍ക്കുകയാണ്.
ഏകദേശം, പതിനേഴ്‌ വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവരുടെ ഉപ്പയും ഉമ്മയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ജനിച്ചു. എനിക്ക് അഞ്ചു വയസ് ആയപ്പോള്‍ ഉമ്മ രാത്രി എന്തോ കണ്ടു പേടിച്ച് മാനസികമായി എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി. . ദിവസങ്ങളോളം ആരോടും മിണ്ടില്ല. എല്ലാവരെയും പേടി, മിണ്ടി തുടങ്ങിയാല്‍ പരസ്പരവിരുദ്ധമായ സംസാരിക്കും., ചിലപ്പോള്‍ ആരെ കണ്ടാലും തിരിച്ചറിയില്ല. ഒരു തരം മാസികവിഭ്രാന്തി. ആ സമയത്ത് ഉപ്പ ഗള്‍ഫിലായിരുന്നു. വിവരമറിഞ്ഞു ഉപ്പ വന്നു. പല ഡോക്ടര്‍മാരെയും കാണിച്ചു. ഇടയ്ക്കു നോര്‍മല്‍ ആവും, വീട്ണ്ടും പഴയയത് പോലെ. അഞ്ചു വര്‍ഷം ഉപ്പ നല്ലവണ്ണം ചികിത്സിച്ചു. ഒട്ടും കുറവ് വന്നില്ല. അവള്‍ക്ക് ഈ അസുഖം വിവാഹത്തിനു മുന്‍പ് തന്നെ ഉണ്ടായിരുന്നുവെന്ന് ഉമ്മയുടെ അകന്ന ബന്ധത്തില്‍ പെട്ട ആരോ ഉപ്പയുടെ വീട്ടുകാരെ അറിയിച്ചു.
ഇത് കേട്ടപ്പോള്‍ അസുഖം മറച്ചുവെച്ച് നമ്മളെ ചതിച്ചുവെന്ന് പറഞ്ഞു ഉപ്പയുടെ വീട്ടുക്കാര്‍ ബന്ധം വേര്‍പെടുത്താന്‍ ഉപ്പയോട്‌ പറഞ്ഞു. ഉപ്പ അവരുടെ നിര്‍ബന്ധത്തിനു നിന്നു കൊടുത്തു. ഉമ്മക്കും എനിക്കും ചെലവിനു തരാമെന്നും, എനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാമെന്നും എന്ന നിബന്ധനയില്‍ അവര്‍ പിരിഞ്ഞു. ഞാന്‍ ഉമ്മയുടെ കൂടെയും, ഉപ്പ ലിവില്‍ വരുമ്പോള്‍ ഉപ്പയുടെ വീട്ടിലും പോകും. ഉമ്മയുടെ വീട്ടില്‍ ഉമ്മാമ യാണ് എന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ഉപ്പ വേറെ പെണ്ണ് കെട്ടി അവരെ ഗള്‍ഫില്‍ കൊണ്ട് പോയി. ഇതു വരെ എനിക്ക് ഉമ്മ പറഞ്ഞു തന്നതാണ്. ഇത് ശരിയെന്നു ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.

ഉപ്പ ഉണ്ടായിട്ടും സ്നേഹം കിട്ടാതെ ഞാന്‍ വളര്‍ന്നു. മാസത്തില്‍ കിട്ടുന്ന പൈസ മാത്രമായിരുന്നു എനിക്ക് ഉപ്പയുടെ ഓര്‍മ.

വര്‍ഷങ്ങള്‍ കടന്നു പോയി, ഞാന്‍ ശൈശവത്തില്‍ നിന്ന് ഞാന്‍ കൌമാരത്തില്‍ എത്തി. എല്ലാകാര്യങ്ങളും എനിക്ക് മനസിലായി തുടങ്ങി. നീണ്ട കാലത്തെ ചികിത്സക്ക് ശേഷം ഉമ്മയുടെ അസുഖം മാറി പതിയെ അവര്‍ ജീവിത്തിലേക്ക് തിരിച്ചുവന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉമ്മ എന്നെ കൂടി ഏറ്റെടുക്കാന്‍ തയ്യാറായ ഒരു വിവാഹമോചിതനുമായി വിവാഹത്തിനു സമ്മതിച്ചു. വിവാഹം കഴിഞ്ഞു ഞാന്‍ ഉമ്മയുടെ കൂടെ പോയി. ദിവസങ്ങള്‍ക്കുള്ളില്‍ എനിക്കവിടെ അവിടെ മടുത്തു. അവിടെ ഞാനൊരു അധികപറ്റായി എനിക്ക് തന്നെ തോന്നി. ഞാന്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഉമ്മ സമ്മതിച്ചത്. മടങ്ങി പോകല്ലേയെന്നു ഉമ്മ കരഞ്ഞു പറഞ്ഞിട്ടും ഞാന്‍ നിന്നില്ല. എന്നെയും ഭര്‍ത്താവിനെയും ഒഴിവാക്കാന്‍ പറ്റില്ല. ഉമ്മയും ധര്‍മസങ്കടത്തിലായി. ഞാന്‍ വീണ്ടും ഉമ്മയുടെ വീട്ടിലേക്ക് തിരിച്ചു പോന്നു.

എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തത്തിന്‍റെ ദുഃഖം ഞാന്‍ അനുഭവിച്ചു. ആയിടക്ക് ഉമ്മാമ മരണപെട്ടു. ഉമ്മാമയുടെ മരണം എന്നെ ആകെ തളര്‍ത്തി. എന്‍റെ ആകെയുള്ള ഒരു താങ്ങയിരുന്നു അവര്‍. അവിടെ ഉണ്ടായിരുന്നത് അമ്മാവന്മാരും, ആമ്മായിമാരും അവരുടെ കുട്ടികളും. വീട്ടില്‍ വരുന്ന വിരുന്നുകാര്‍ എന്നെ സഹതാപത്തോടെ നോക്കും. എന്തെങ്കിലും ഒക്കെ എന്‍റെ കയ്യില്‍ തരും. പിന്നെ പിന്നെ ഞാന്‍ ആരുടെ മുന്നിലും പോകാതായി. ഏകാന്ത എനിക്ക് ഒരു കൂട്ടായി മാറി. ഉമ്മ എന്നെ ഒരു പാട് വിളിച്ചു, പക്ഷെ ഞാന്‍ പോയില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നെ വീണ്ടും ഇങ്ങോട്ടും പറിച്ചുനടപെട്ടു. ഉപ്പയുടെ അനിയന്‍റെ വീട്ടിലേക്ക്. അവര്‍ക്ക് ആണ് കുട്ടികള്‍ ഇല്ല. മൂന്ന് പെണ്‍കുട്ടികളാണവര്‍ക്ക്. ഇപ്പോള്‍ ഞാന്‍ അവരുടെ കൂടെയാണ്. ഇളയമ്മ എന്നെ സ്വന്തം മോനെ പോലെ നോക്കും. എന്നാലും എന്‍റെ ഉമ്മയാകില്ലല്ലോ മാം? എന്ന് പറഞ്ഞു ബാദുഷ കരഞ്ഞു. ഈ സങ്കടത്തിലും ഞാന്‍ നന്നായി പഠിക്കുന്നത് എന്‍റെ വിധിയെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രം. എനിക്ക് എന്നോടുള്ള ഒരു വാശി തീര്‍ക്കല്‍.
മാം എന്നോട് ചോദിച്ചില്ലേ ഇന്നലെ എവിടെയായിരുന്നു വെന്ന്?
സുഖംമില്ലന്നു ഞാന്‍ കള്ളം പറഞ്ഞതായിരുന്നു മാം.
ഞാന്‍ എന്‍റെ ഉമ്മയെ കാണാന്‍ പോയതായിരുന്നു.
മാസത്തില്‍ ഒരു തവണ ഞാന്‍ പോകും.
എന്നെ കണ്ടിലങ്കില്‍ ഉമ്മ വേദനിക്കും.
ഇതു പറഞ്ഞു അവന്‍ ബെഞ്ചിരുന്നു തല ഡെസ്ക്കില്‍ വെച്ച് പൊട്ടി കരഞ്ഞു. കുട്ടികളും ടീച്ചറും ചുറ്റും.
ഒരു നുണ കഥ
*********
പത്താം വയസ്സ് മുതലാണ് മടിയന്‍മാരുടെ കളിയെന്നു മടിയില്ലാത്തവര്‍ പറയുന്ന ക്രിക്കറ്റ്‌ എന്ന കളിയി ഞാന്‍ കളിച്ചു തുടങ്ങുന്നത്. ആദ്യമായില്‍ സ്വന്തമാക്കിയത് തെങ്ങിന്‍റെ മടല്‍ കൊണ്ടുള്ള ബാറ്റ് ആയിരുന്നു. കൂടെ ഒരു രൂപയുടെ റബ്ബര്‍ ബോളും. വീട്ടുമുറ്റമായിരുന്നു എന്‍റെയും അനിയന്‍റെയും ഈഡന്‍ ഗാര്‍ഡന്‍. അന്നത്തെ ഞങ്ങളുടെ ഒരു ഓവര്‍ ഒന്‍പതു ബോളുകളായിരുന്നു. (കളിയെ പറ്റിഅറിയാത്തതു കൊണ്ടായിരുന്നു) അത് ആറിലേക്ക് ചുരുങ്ങാന്‍ പിന്നെയും കുറെ കാലം എടുത്തു.

നല്ല മരകഷ്ണം വെട്ടി പാകമാക്കി ഒരു പിടിയം വെച്ച് പിടിക്ക് മുകളില്‍ റെക്സിന്‍ ഒട്ടിച്ച് മഞ്ഞ പെയിന്റ് അടിച്ചതായിരുന്നു രണ്ടാമത്തെ ബാറ്റ്. ഈ ബാറ്റ്ന കൊണ്ട് കളിക്കാന്‍ ഒരു റബ്ബര്‍ കോര്‍ക്ക് ബോള്‍ വാങ്ങാമെന്നു എന്‍റെ കസിന്‍ നിസാര്‍ പറഞ്ഞു. അതിനു അഞ്ചു രൂപ വേണം. അതെങ്ങിനെ ഉണ്ടാക്കാമെന്ന് ഞങ്ങള്‍ നിന്നും ഇരുന്നും,കിടന്നും ചിന്തിച്ചു.

ഒടുവില്‍ വഴിയും അവന്‍ തന്നെ വഴി കണ്ടെത്തി.പലചരക്ക് വാങ്ങുന്നതില്‍ അഴിമതി നടത്തുക. അര കിലോ പഞ്ചസാര വാങ്ങാന്‍ പറഞ്ഞാല്‍ 400ഗ്രാമില്‍ ഒതുക്കിയും, 100ml വെളിച്ചെണ്ണക്ക് പകരം75ml വാങ്ങിയും അഴിമതി നടത്തി കുറച്ചു ദിവസങ്ങള്‍ക്കകം മൂന്ന് രൂപയായി
ഇനിയും വേണം രണ്ടു രൂപ. പഞ്ചസാര,വെളിച്ചെണ്ണ അഴിമതി നടത്തി രണ്ടു രൂപ ഉണ്ടാക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. അതിനുള്ള ക്ഷമയില്ല.ഞങ്ങള്‍ ഒരു കളവ് പ്ലാന്‍ ചെയ്തു.

സ്ഥിരമായി പലചരക്ക് വാങ്ങുന്ന കടയിലെ മുതലാളി ബീരാനിക്കയുംകോഴികുളവന്‍ വട്ടപേരുള്ള ജോലികാരനും മാത്രമേയുള്ളൂ.
നിസാര്‍ തിരകഥ തയ്യാറാക്കി.
ബീരാനിക്ക പള്ളിയില്‍ പോകുന്ന സമയത്ത് കടയില്‍ ചെല്ലുക. ആ സമയത്ത് കോഴികുളവന്‍ മാത്രമേ കടയില്‍ ഉണ്ടാവൂ. അയ്യാള്‍ക്കണങ്കില്‍ ചെറിയ മറവിയും ഉണ്ട്. അത് നമ്മള്‍ക്ക് മുതല്‍ലെടുക്കാംമെന്നു നിസാര്‍ പറഞ്ഞു.
എങ്ങിനെ ഞാന്‍ ചോദിച്ചു?
കടയില്‍ ചെന്നു സാധങ്ങള്‍ വാങ്ങുക അതിന്‍റെ പൈസ കൊടുത്തതിനു ശേഷം അത് കടയില്‍ തന്നെ വെച്ച് ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയി വരാമെന്ന് പറഞ്ഞു ഇറങ്ങുക. എന്തോ മറന്നപോലെ അഭിനയിച്ച് പെട്ടന്നു കടയില്‍ തിരിച്ചു കയറി രണ്ട രൂപക്ക് പഞ്ചസാര പൊതിഞ്ഞു വെക്കാന്‍ പറയുക. പൈസചോദിക്കുമ്പോള്‍ തിരിച്ചുവരുമ്പോള്‍ തരാമെന്നു പറഞ്ഞു സ ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയി അഞ്ചു രൂപയുടെ റബ്ബര്‍കോര്‍ക്ക് വാങ്ങുക. തിരിച്ചു വന്നു മുഴുവന്‍ സാധനങ്ങളും എടുത്ത് പോരുക. പഞ്ചസാരയുടെ പൈസ ചോദിച്ചാല്‍ മുഴുവന്‍ പൈസയും തന്നാണല്ലോ പോയത് എന്ന് പറയുക.

ഇതായിരുന്നു തിരകഥ. സ ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയിതിരിച്ചു വരുന്നത് വരെ ഞങ്ങള്‍ ഉഗ്രനായി അഭിനയിച്ചു. തിരിച്ചു കടയില്‍ വന്നു സാധങ്ങള്‍ എടുത്തപ്പോള്‍ അയാള്‍പഞ്ഞസാരയുടെ പൈസ ചോദിച്ചു.തിരകഥയില്‍ എഴുതിയ ഡയലോഗ് തന്നെ നിസാര്‍ പറഞ്ഞു

മുഴുവന്‍ പൈസ തന്നാണല്ലോ പോയത്.
പൈസ തന്നു, പക്ഷെ അവസാനം വാങ്ങിയ അരകിലോ പഞ്ചസാരയുടെ പൈസ തിരിച്ചു വരുമ്പോള്‍ തരാമെന്ന പറഞ്ഞത്.
മുഴുവന്‍ തന്നിട്ടാ പോയതെന്ന്, നിങ്ങള്‍ക്ക് ഓര്‍മയില്ലാഞ്ഞിട്ടാണ്,
തന്നില്ലന്നു അയാള്‍,
മുഴുവന്‍ തന്നുവെന്ന് നിസാര്‍,
അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു.
ഞാന്‍ മിണ്ടാതെ നിന്നു, ഞാന്‍ അവന്‍റെ ഭാഗത്ത്‌ നിന്ന് സംസാരിക്കാത്തത്തിനു എന്നെ രൂക്ഷമായി നോക്കി. എന്നിട് എന്നോട് ചോദിച്ചു

നമ്മള്‍ മുഴുവന്‍ പൈസയും കൊടുത്തല്ലേ പോയത്?
ഞാന്‍ മിണ്ടാതെ നിന്നു , കൊടുത്തെന്നും ഇല്ലെന്നും പറഞ്ഞില്ല.

അയാള്‍ ഇടയ്ക്കു കയറി, എന്നെ നോക്കി പറഞ്ഞു,
കണ്ടില്ലേ, അവന്‍ മിണ്ടുനില്ല,
ബഹളം കേട്ട് തൊട്ടടുത്ത പലചരക്ക് അബ്ദുവും എത്തി.

ഇത്രയും കാലമായി ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങുന്നു. രണ്ടു രൂപക്ക് വേണ്ടി നുണ പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല. തിരകഥയില്‍ ഇല്ലാത്ത ഡയലോഗ് എടുത്ത് നിസാര്‍ വീശുന്നു.
ഞാന്‍ അന്തം വിട്ടു.

അബ്ദു ഇടപെട്ട് തര്‍ക്കം തീര്‍ത്തു.നിസാര്‍ന്‍റെ കല്ല്‌ വെച്ച നുണക്കുമുന്നില്‍ അബ്ദുവും വീണു.
അവസാനം പൈസ കൊടുക്കാത്ത പഞ്ചസാരയും റബ്ബര്‍ കോര്‍ക്ക് പന്തുമായി ഞങ്ങള്‍ വീട്ടിലേക്ക്.

വഴില്‍വെച്ച് അവന്‍ ഒരു ഡയലോഗ് എന്നോട് പറഞ്ഞു.
"നിന്നെയൊക്കെ കൂടെ കൂട്ടിയ എന്നെ വേണം തല്ലാന്‍"

പിറ്റേദിവസം മുതല്‍ കളി തുടങ്ങി.
ആ പന്ത് രണ്ടു ദിവസം കൊണ്ട് കളഞ്ഞുപോയി .ഒരു പക്ഷേ കോഴികുളവനെ പറ്റിച്ചത് കൊണ്ടാവാം.

*********
പത്താം വയസ്സ് മുതലാണ് മടിയന്‍മാരുടെ കളിയെന്നു മടിയില്ലാത്തവര്‍ പറയുന്ന ക്രിക്കറ്റ്‌ എന്ന കളിയി ഞാന്‍ കളിച്ചു തുടങ്ങുന്നത്. ആദ്യമായില്‍ സ്വന്തമാക്കിയത് തെങ്ങിന്‍റെ മടല്‍ കൊണ്ടുള്ള ബാറ്റ് ആയിരുന്നു. കൂടെ ഒരു രൂപയുടെ റബ്ബര്‍ ബോളും. വീട്ടുമുറ്റമായിരുന്നു എന്‍റെയും അനിയന്‍റെയും ഈഡന്‍ ഗാര്‍ഡന്‍. അന്നത്തെ ഞങ്ങളുടെ ഒരു ഓവര്‍ ഒന്‍പതു ബോളുകളായിരുന്നു. (കളിയെ പറ്റിഅറിയാത്തതു കൊണ്ടായിരുന്നു) അത് ആറിലേക്ക് ചുരുങ്ങാന്‍ പിന്നെയും കുറെ കാലം എടുത്തു.

നല്ല മരകഷ്ണം വെട്ടി പാകമാക്കി ഒരു പിടിയം വെച്ച് പിടിക്ക് മുകളില്‍ റെക്സിന്‍ ഒട്ടിച്ച് മഞ്ഞ പെയിന്റ് അടിച്ചതായിരുന്നു രണ്ടാമത്തെ ബാറ്റ്. ഈ ബാറ്റ്ന കൊണ്ട് കളിക്കാന്‍ ഒരു റബ്ബര്‍ കോര്‍ക്ക് ബോള്‍ വാങ്ങാമെന്നു എന്‍റെ കസിന്‍ നിസാര്‍ പറഞ്ഞു. അതിനു അഞ്ചു രൂപ വേണം. അതെങ്ങിനെ ഉണ്ടാക്കാമെന്ന് ഞങ്ങള്‍ നിന്നും ഇരുന്നും,കിടന്നും ചിന്തിച്ചു.

ഒടുവില്‍ വഴിയും അവന്‍ തന്നെ വഴി കണ്ടെത്തി.പലചരക്ക് വാങ്ങുന്നതില്‍ അഴിമതി നടത്തുക. അര കിലോ പഞ്ചസാര വാങ്ങാന്‍ പറഞ്ഞാല്‍ 400ഗ്രാമില്‍ ഒതുക്കിയും, 100ml വെളിച്ചെണ്ണക്ക് പകരം75ml വാങ്ങിയും അഴിമതി നടത്തി കുറച്ചു ദിവസങ്ങള്‍ക്കകം മൂന്ന് രൂപയായി
ഇനിയും വേണം രണ്ടു രൂപ. പഞ്ചസാര,വെളിച്ചെണ്ണ അഴിമതി നടത്തി രണ്ടു രൂപ ഉണ്ടാക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. അതിനുള്ള ക്ഷമയില്ല.ഞങ്ങള്‍ ഒരു കളവ് പ്ലാന്‍ ചെയ്തു.

സ്ഥിരമായി പലചരക്ക് വാങ്ങുന്ന കടയിലെ മുതലാളി ബീരാനിക്കയുംകോഴികുളവന്‍ വട്ടപേരുള്ള ജോലികാരനും മാത്രമേയുള്ളൂ.
നിസാര്‍ തിരകഥ തയ്യാറാക്കി.
ബീരാനിക്ക പള്ളിയില്‍ പോകുന്ന സമയത്ത് കടയില്‍ ചെല്ലുക. ആ സമയത്ത് കോഴികുളവന്‍ മാത്രമേ കടയില്‍ ഉണ്ടാവൂ. അയ്യാള്‍ക്കണങ്കില്‍ ചെറിയ മറവിയും ഉണ്ട്. അത് നമ്മള്‍ക്ക് മുതല്‍ലെടുക്കാംമെന്നു നിസാര്‍ പറഞ്ഞു.
എങ്ങിനെ ഞാന്‍ ചോദിച്ചു?
കടയില്‍ ചെന്നു സാധങ്ങള്‍ വാങ്ങുക അതിന്‍റെ പൈസ കൊടുത്തതിനു ശേഷം അത് കടയില്‍ തന്നെ വെച്ച് ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയി വരാമെന്ന് പറഞ്ഞു ഇറങ്ങുക. എന്തോ മറന്നപോലെ അഭിനയിച്ച് പെട്ടന്നു കടയില്‍ തിരിച്ചു കയറി രണ്ട രൂപക്ക് പഞ്ചസാര പൊതിഞ്ഞു വെക്കാന്‍ പറയുക. പൈസചോദിക്കുമ്പോള്‍ തിരിച്ചുവരുമ്പോള്‍ തരാമെന്നു പറഞ്ഞു സ ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയി അഞ്ചു രൂപയുടെ റബ്ബര്‍കോര്‍ക്ക് വാങ്ങുക. തിരിച്ചു വന്നു മുഴുവന്‍ സാധനങ്ങളും എടുത്ത് പോരുക. പഞ്ചസാരയുടെ പൈസ ചോദിച്ചാല്‍ മുഴുവന്‍ പൈസയും തന്നാണല്ലോ പോയത് എന്ന് പറയുക.

ഇതായിരുന്നു തിരകഥ. സ ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയിതിരിച്ചു വരുന്നത് വരെ ഞങ്ങള്‍ ഉഗ്രനായി അഭിനയിച്ചു. തിരിച്ചു കടയില്‍ വന്നു സാധങ്ങള്‍ എടുത്തപ്പോള്‍ അയാള്‍പഞ്ഞസാരയുടെ പൈസ ചോദിച്ചു.തിരകഥയില്‍ എഴുതിയ ഡയലോഗ് തന്നെ നിസാര്‍ പറഞ്ഞു

മുഴുവന്‍ പൈസ തന്നാണല്ലോ പോയത്.
പൈസ തന്നു, പക്ഷെ അവസാനം വാങ്ങിയ അരകിലോ പഞ്ചസാരയുടെ പൈസ തിരിച്ചു വരുമ്പോള്‍ തരാമെന്ന പറഞ്ഞത്.
മുഴുവന്‍ തന്നിട്ടാ പോയതെന്ന്, നിങ്ങള്‍ക്ക് ഓര്‍മയില്ലാഞ്ഞിട്ടാണ്,
തന്നില്ലന്നു അയാള്‍,
മുഴുവന്‍ തന്നുവെന്ന് നിസാര്‍,
അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു.
ഞാന്‍ മിണ്ടാതെ നിന്നു, ഞാന്‍ അവന്‍റെ ഭാഗത്ത്‌ നിന്ന് സംസാരിക്കാത്തത്തിനു എന്നെ രൂക്ഷമായി നോക്കി. എന്നിട് എന്നോട് ചോദിച്ചു

നമ്മള്‍ മുഴുവന്‍ പൈസയും കൊടുത്തല്ലേ പോയത്?
ഞാന്‍ മിണ്ടാതെ നിന്നു , കൊടുത്തെന്നും ഇല്ലെന്നും പറഞ്ഞില്ല.

അയാള്‍ ഇടയ്ക്കു കയറി, എന്നെ നോക്കി പറഞ്ഞു,
കണ്ടില്ലേ, അവന്‍ മിണ്ടുനില്ല,
ബഹളം കേട്ട് തൊട്ടടുത്ത പലചരക്ക് അബ്ദുവും എത്തി.

ഇത്രയും കാലമായി ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങുന്നു. രണ്ടു രൂപക്ക് വേണ്ടി നുണ പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല. തിരകഥയില്‍ ഇല്ലാത്ത ഡയലോഗ് എടുത്ത് നിസാര്‍ വീശുന്നു.
ഞാന്‍ അന്തം വിട്ടു.

അബ്ദു ഇടപെട്ട് തര്‍ക്കം തീര്‍ത്തു.നിസാര്‍ന്‍റെ കല്ല്‌ വെച്ച നുണക്കുമുന്നില്‍ അബ്ദുവും വീണു.
അവസാനം പൈസ കൊടുക്കാത്ത പഞ്ചസാരയും റബ്ബര്‍ കോര്‍ക്ക് പന്തുമായി ഞങ്ങള്‍ വീട്ടിലേക്ക്.

വഴില്‍വെച്ച് അവന്‍ ഒരു ഡയലോഗ് എന്നോട് പറഞ്ഞു.
"നിന്നെയൊക്കെ കൂടെ കൂട്ടിയ എന്നെ വേണം തല്ലാന്‍"

പിറ്റേദിവസം മുതല്‍ കളി തുടങ്ങി.
ആ പന്ത് രണ്ടു ദിവസം കൊണ്ട് കളഞ്ഞുപോയി .ഒരു പക്ഷേ കോഴികുളവനെ പറ്റിച്ചത് കൊണ്ടാവാം.
അറബിയും ഒട്ടകവും
*************
ഈ പാവം ജീവിയെ ഞാന്‍ ആദ്യമായി കാണുന്നത് ചെറുപ്പത്തില്‍ നാട്ടില്‍ വന്ന ജംബോ സര്‍ക്കസില്‍ വെച്ചാണ്‌. റിങ്ങില്‍ രണ്ടു റൌണ്ട് ഓടിച്ചുകാണിക്കുക, ഇത് മാത്രമേയുള്ളൂ സര്‍ക്കസില്‍ അവരുടെ പ്രകടനം. പിന്നീട് ഒട്ടകത്തെ അടുത്ത കാണുന്നത് ഈ മരുഭുയില്‍ വന്നതിനു ശേഷമാണ്. ആദ്യമായി അടുത്ത് കണ്ടപ്പോള്‍ ഏറ്റവും കൂടുതല്‍ കൌതുകതോടെ നോക്കി നിന്നതു മുതുകില്‍ പൊങ്ങി നിക്കുന്ന പൂഞ്ഞി യാണ്. മരുഭൂമിയിലെ കപ്പല്‍ ആയ ഒട്ടകത്തിനു മാസങ്ങളോളംഈ പൂഞ്ഞിയില്‍ വെള്ളം സൂക്ഷിക്കാന്‍ കഴിയും മെന്നു പണ്ട് സ്കൂളില്‍ പഠിച്ചതു അപ്പോള്‍ ഓര്‍ത്തു പോയി.

കഴിഞ്ഞ വെള്ളിയാഴ്ച ഒരു ചെറിയ ഒട്ടകകൂട്ടത്തെ റയ്യാനില്‍ വെച്ച കണ്ടു. മക്കളുടെ നിര്ബന്ധത്തിനു വഴങ്ങി അടുത്ത്നി ചെന്നു. കുറച്ചു ചിത്രങ്ങളും എടുത്തു. അവര്‍ കൊടുത്ത പുല്ല് ആര്‍ത്തിയോടെ തിന്നു. അവര്‍ക്കും ചുറ്റുമുള്ള പുല്ല് അവയ്ക്ക് വേണ്ട.ഒട്ടകത്തിനും അറിയാം അക്കരപച്ചയെന്നു, അല്ലെങ്കില്‍ തല താഴ്ത്തി നിലത്തുള്ള പുല്ല് കടിക്കാനുള്ള മടി കൊണ്ടാണോ എന്നറിയില്ല.

എല്ലാവരുടെയും കണ്ണുകളില്‍കണ്ണുനീര്‍ ഒളിച്ചു ഇറങ്ങിയ പാട് കാണാം. നിഷ്കളങ്കമായ മുഖത്ത് നിര്‍വികാരവും ദയനീയവുമായ നോട്ടവും നാളെയെ കുറിച്ചുള്ള വ്യാകുലതയും പ്രകടമായിരുന്നു.

ഒരു ശരാശരി പ്രവസിയെ പോലെ.

റോഡില്‍ ലൂടെ ചീറി പാഞ്ഞുപോകുന്ന ലാന്‍ഡ്‌ക്രുയ്സറും ട്രെയിലറും നോക്കി ദേഷ്യത്തോടെ പല്ലുകള്‍ കടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍വ പ്രതാപികളായ അറബികള്‍ ദീഘ ദൂര യാത്രക്കും ചരക്കു ഗതാഗതത്തിനും ഉപയോഗിക്കുകയും രാജകീയ ജീവിതം നയിക്കുകയും ചെയ്ത തങ്ങളുടെ പൂര്‍വികരുടെ സൗഭാഗ്യംലാന്‍ഡ്‌ക്രുയ്സറും ട്രെയിലറും തട്ടിയെടുത്തത്തിന്‍റെ ദേഷ്യമാകും മനസിലെന്നു ഞാന്‍ ഊഹിച്ചു.തങ്ങളെ വെറും പാലിനും ഇറച്ചിക്കും വേണ്ടി വളര്‍ത്തുന്നതിന്‍റെ പ്രതിഷേധവും ആ നില്‍പ്പില്‍ കാണാം.

ഓരോരുത്തരും അറബികളുടെ മജ്ബൂസ് ചെമ്പിലേക്ക് സ്വന്തം ഊഴത്തിനായി പൊരിവെയിലത്ത് കാത്തുനില്‍ക്കുന്നു. ആ ശിഷ്ട നേരത്തേക്ക് വിശപ്പകറ്റാന്‍ പുല്ലം തിന്നുകൊണ്ട്.

Sunday, May 5, 2013

കറുപ്പും വെളുപ്പും
************
കറുപ്പും വെളുപ്പും രണ്ടു നിറങ്ങള്‍, വെള്ള സമാധാനത്തിന്‍റെയും കറുപ്പ് ദുഖത്തിന്‍റെയും. നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു കൊലപാതത്തിനു ശേഷവും നേതാക്കളും പ്രവര്‍ത്തകരും കറുത്ത തുണി പോക്കറ്റികുത്തില്‍ കുത്തി നടക്കും, പിന്നേ വെള്ളരി പ്രാവിനെ പറത്തി സമാധാന യോഗങ്ങളും.ഓരോ കൊലപാതകത്തിനു ശേഷവും ഇത് മാറ്റമില്ലാതെ തുടരുന്നു.

ആണും പെണ്ണും കറുത്തതയാല്‍ ഉണ്ടാകുന്ന കുട്ടിയും കറുപ്പായിരിക്കുമെന്ന ഒരു ചിന്ത വിവാഹത്തിന് മുന്‍പ് മനസില്‍ ഉണ്ടായിരുന്നു. അത് ബലപെടുത്താന്‍ അയല്‍പക്കത്ത് തന്നെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു വിപരീതമായി ചുരുക്കം ചിലരും.
കറുത്ത ആണും വെളുത്ത പെണ്ണ് നടന്നു പോകുമ്പോള്‍ കുട്ടികളുടെ നിറം ഞാന്‍ ശ്രദ്ധികാരുണ്ടായിരുന്നു.

പെണ്ണാലോചന നടന്നപ്പോള്‍ ബ്രോക്കറോട് പറഞ്ഞ ഒന്നാമ്മത്തെ ഡിമാന്‍ഡ് ഇതായിരുന്നു. നല്ല വെളുത്ത പെണ്ണ് വേണം. അതിന്‍റെ പിന്നില്‍ ഒരു സ്വാര്‍ത്ഥ താല്പര്യവും ഉണ്ടായിരുന്നു. നമ്മുക്ക് കിട്ടാത്ത വെളുപ്പ് അവള്‍ക്ക് ഉണ്ടാകട്ടെ എന്നൊരു സ്വാര്‍ത്ഥത. (മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ് ഒരസൗര്യഭ്യം)

ഇത് കേട്ട ഒരു ബ്രോക്കറുടെ ഒരു ചോദ്യം ഇപ്പോഴും ഓര്‍ക്കുന്നു.

നല്ല വെളുപ്പ് വേണോ അതോ? ഇടത്തരം മതിയോ?

എനിക്ക് നല്ല വെളുപ് തന്നെ വേണമെന്ന് ഞാന്‍.

ഇത് കേട്ട അയാള്‍ തിരിച്ച് ഇങ്ങോട്ട് ഒരു ചോദ്യം

വെളുത്ത പെണ്ണിന് നിന്നെയും ഇഷ്ടപെടേണ്ട?

വെളുത്ത പെണ്ണിന് കറുത്ത ആളെ ഇഷ്ടപെടില്ലേ? (അപ്പോള്‍ മനസ്സില്‍ തോന്നിയ സംശയം)
ഇഷ്ടപെടുമെന്നതിനും അയപക്കത്ത് നിരവധി ഉദാഹരങ്ങള്‍.

മറ്റൊരു ബ്രോക്കെര്‍,
ഗള്‍ഫില്‍ നിന്ന് വന്നവന് ഒരു പെണ്ണിനേയും പറ്റില്ല, അവന്‍റെ മനസില്‍ വെളുത്ത സിറിയന്‍, മിസിരി പെണ്ണുങ്ങളാകും, അവസാനം ലീവ് തീരാറാകുമ്പോള്‍ കിട്ടിയിതിനെ കെട്ടി പോകും.
നീയും പെണ്ണും കറുത്ത് പോയാല്‍ കുട്ടിയും കറുപ്പ് ആകുമെന്ന പേടിയാണോ നിനക്ക്?
അതിനു ഒരു വഴിയുണ്ട്
പെണ്ണ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവള്‍ക്കു കുങ്കുമംപാലില്‍ ചേര്‍ത്ത് കൊടുത്താല്‍ മതിയാകും.
അപ്പോഴാണ് നാട്ടില്‍ പോകുന്നവര്‍ കുങ്കുമം വാങ്ങുന്നതിന്‍റെ "ഗുട്ടന്‍സ്" പിടികിട്ടിയത്.

ലീവ് തീര്‍ന്നതിനു മുന്‍പ് ഞാനും കെട്ടി ഒരു വെളുത്ത പെണ്ണിനെ.

(പിന്നേ കുട്ടികളുടെ നിറം അത് ദൈവം തരുന്നത്. മത്തം കുത്തിയാല്‍ കുമ്പളം മുളക്കുമോ?)

വാല്‍\കഷ്ണം:കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്

അയലോക്കത്തെ ചോറ്

അയലോക്കത്തെ ചോറ്
**************
അയലോക്കത്തുള്ള അയമു കാക്കന്‍റെ പൊരയുടെ ഉമ്മറത്തു കൂടെയാണ് ഉമ്മര്‍ ഓന്‍റെ പൊരയിലേയ്ക്ക് എല്ലാ ദിവസവും നടന്നു പോകാറുള്ളത്.റോഡിലൂടെ പോയാല്‍ കുറച്ചു ചുറ്റിവളഞ്ഞ് പോകേണ്ടത് കൊണ്ട് ഈ കുറുക്ക് വഴിയാണ് ഓന്‍റെ സ്വന്തം വഴി. ഉമറും വയസായ ഉമ്മയും മാത്രമാണ് ഓന്‍റെ പെരയില്‍ ഉള്ളത്. ഉച്ചക്ക് ചോറ് തിന്നാന്‍ പൊരയില്‍ പോകുമ്പോള്‍ അയമുകാക്കന്‍റെ സ്വന്തം കെട്ട്യോള്‍ ആമിന താത്ത എല്ലാ ദിവസവും ഓനെ വിളിക്കും

മോനെ ഉമറെ, ഇന്ന് ഇജ്ജ് നമ്മളെ പെരരേന്നു ചോറ് കഴിച്ചോന്ന് സ്നേത്തില്‍ പറയും

വേണ്ട താത്ത, ഉമ്മ പൊരയില്‍ ചോരുണ്ടാക്കി നമ്മളെ നോക്കി ഇരിക്കാവും, നമ്മക്ക് പിന്നെ ഒരീസം തിന്നാന്ന് പറഞ്ഞു ഓന് ഒഴിഞ്ഞു മാറും

എന്നാലും ആമിന താത്ത പിറ്റേ ദിവസവും ഉച്ചക്ക് ഓന്‍ പെരയിലേക്ക് പോണത് കണ്ടാല്‍ വിളിക്കും.

അമിന താത്ത എന്നുംവിളിക്കുന്ന കാര്യം ഓന്‍ ഉമ്മാനോട് പറഞ്ഞു

ഉമ്മ അതിനു മറുപടി ഒന്നുംഓനോട് പറഞ്ഞില്ല.

അങ്ങിനെ കാലങ്ങള്‍ കഴിഞ്ഞു പോയി,
ഓന്‍റെ ഉമ്മാക്ക്, ദീനം വന്നു കിടപ്പിലായി, അവസാനം മരിക്കുന്നതിനു മുന്‍പ് പല കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഉമ്മ ഓനോട് പറഞ്ഞു,

മോനെ ഉമറെ, അനക്ക് നമ്മളെ അയലോക്കത്ത് ഒരു ചോറ് ബാക്കിയുണ്ട്, അത് ഇജ് ഒരിക്കലും കളയരുത്.

ഓന് ഒന്നും തിരിഞ്ഞില്ല, ഉമ്മ പറഞ്ഞതിന്‍റെ പൊരുള്‍.
അത്‌എന്താ ഉമ്മായെന്നു ഓന്‍ ചോദിച്ചു?

അത് അനക്ക് പിന്നെ തിരിയുമെന്ന് (മനസിലാകും)ഉമ്മ.


ദിവസങ്ങള്‍ക്കപ്പുറംഓന്‍റെ ഉമ്മ മയ്യത്തായി
ഉമ്മര്‍ ഒറ്റക്കായി,

പതിവ് പോലെ ഒരീസം ഉച്ചക്ക് പൊരയില്‍ പോകുന്ന വഴി ആമിന താത്ത ഓനെ വിളിച്ചു.

ആ എന്നാല്‍ ആയിക്കോട്ടെ, ഞാന്‍ ഇനി ചെന്നിട്ട് വേണം എനിക്ക് ചോറ് വെക്കാന്‍ ഇങ്ങളുടെ കുറെ കാലത്തെ പൂതി യല്ലേ ഞമ്മക്ക് അത് ഇന്ന് തീര്‍ക്കമെന്നു പറഞ്ഞു ഉമര്‍ ആദ്യമായി ആ പൊരയില്‍ നിന്ന് ചോറ് കഴിച്ചു.

അതിനു ശേഷം ആമിന താത്ത ഒരിക്കലും ഓനെ ചോറ് തിന്നാന്‍ വിളിച്ചിട്ടില്ല.

അപ്പോള്‍ ഓന് തിരിഞ്ഞു ഉമ്മ ഉമ്മ പറഞ്ഞതിന്‍റെ പൊരുള്‍.അയലോക്കത്തെ ചോറ്.

(ഗുണപാഠം:നിങ്ങള്‍ക്കുംഉണ്ടാവാംതൊട്ടടുത്ത റൂമില്‍ മട്ടണ്‍ ബിരിയാണി. അത് ഗള്‍ഫ്‌ നിര്‍ത്തി പോകുന്ന അന്ന് മാത്രം അത് കളയുക, ആരെങ്കിലുംമൊക്കെ ചോറ് തിന്നാന്‍ വിളിക്കുന്നത് കേള്‍ക്കാന്‍ തന്നെ ഒരു സുഖമല്ലെ?)

കറുപ്പും വെളുപ്പും

കറുപ്പും വെളുപ്പും
************
കറുപ്പും വെളുപ്പും രണ്ടു നിറങ്ങള്‍, വെള്ള സമാധാനത്തിന്‍റെയും കറുപ്പ് ദുഖത്തിന്‍റെയും. നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു കൊലപാതത്തിനു ശേഷവും നേതാക്കളും പ്രവര്‍ത്തകരും കറുത്ത തുണി പോക്കറ്റികുത്തില്‍ കുത്തി നടക്കും, പിന്നേ വെള്ളരി പ്രാവിനെ പറത്തി സമാധാന യോഗങ്ങളും.ഓരോ കൊലപാതകത്തിനു ശേഷവും ഇത് മാറ്റമില്ലാതെ തുടരുന്നു.

ആണും പെണ്ണും കറുത്തതയാല്‍ ഉണ്ടാകുന്ന കുട്ടിയും കറുപ്പായിരിക്കുമെന്ന ഒരു ചിന്ത വിവാഹത്തിന് മുന്‍പ് മനസില്‍ ഉണ്ടായിരുന്നു. അത് ബലപെടുത്താന്‍ അയല്‍പക്കത്ത് തന്നെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു വിപരീതമായി ചുരുക്കം ചിലരും.
കറുത്ത ആണും വെളുത്ത പെണ്ണ് നടന്നു പോകുമ്പോള്‍ കുട്ടികളുടെ നിറം ഞാന്‍ ശ്രദ്ധികാരുണ്ടായിരുന്നു.

പെണ്ണാലോചന നടന്നപ്പോള്‍ ബ്രോക്കറോട് പറഞ്ഞ ഒന്നാമ്മത്തെ ഡിമാന്‍ഡ് ഇതായിരുന്നു. നല്ല വെളുത്ത പെണ്ണ് വേണം. അതിന്‍റെ പിന്നില്‍ ഒരു സ്വാര്‍ത്ഥ താല്പര്യവും ഉണ്ടായിരുന്നു. നമ്മുക്ക് കിട്ടാത്ത വെളുപ്പ് അവള്‍ക്ക് ഉണ്ടാകട്ടെ എന്നൊരു സ്വാര്‍ത്ഥത. (മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ് ഒരസൗര്യഭ്യം)

ഇത് കേട്ട ഒരു ബ്രോക്കറുടെ ഒരു ചോദ്യം ഇപ്പോഴും ഓര്‍ക്കുന്നു.

നല്ല വെളുപ്പ് വേണോ അതോ? ഇടത്തരം മതിയോ?

എനിക്ക് നല്ല വെളുപ് തന്നെ വേണമെന്ന് ഞാന്‍.

ഇത് കേട്ട അയാള്‍ തിരിച്ച് ഇങ്ങോട്ട് ഒരു ചോദ്യം

വെളുത്ത പെണ്ണിന് നിന്നെയും ഇഷ്ടപെടേണ്ട?

വെളുത്ത പെണ്ണിന് കറുത്ത ആളെ ഇഷ്ടപെടില്ലേ? (അപ്പോള്‍ മനസ്സില്‍ തോന്നിയ സംശയം)
ഇഷ്ടപെടുമെന്നതിനും അയപക്കത്ത് നിരവധി ഉദാഹരങ്ങള്‍.

മറ്റൊരു ബ്രോക്കെര്‍,
ഗള്‍ഫില്‍ നിന്ന് വന്നവന് ഒരു പെണ്ണിനേയും പറ്റില്ല, അവന്‍റെ മനസില്‍ വെളുത്ത സിറിയന്‍, മിസിരി പെണ്ണുങ്ങളാകും, അവസാനം ലീവ് തീരാറാകുമ്പോള്‍ കിട്ടിയിതിനെ കെട്ടി പോകും.
നീയും പെണ്ണും കറുത്ത് പോയാല്‍ കുട്ടിയും കറുപ്പ് ആകുമെന്ന പേടിയാണോ നിനക്ക്?
അതിനു ഒരു വഴിയുണ്ട്
പെണ്ണ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവള്‍ക്കു കുങ്കുമംപാലില്‍ ചേര്‍ത്ത് കൊടുത്താല്‍ മതിയാകും.
അപ്പോഴാണ് നാട്ടില്‍ പോകുന്നവര്‍ കുങ്കുമം വാങ്ങുന്നതിന്‍റെ "ഗുട്ടന്‍സ്" പിടികിട്ടിയത്.

ലീവ് തീര്‍ന്നതിനു മുന്‍പ് ഞാനും കെട്ടി ഒരു വെളുത്ത പെണ്ണിനെ.

(പിന്നേ കുട്ടികളുടെ നിറം അത് ദൈവം തരുന്നത്. മത്തം കുത്തിയാല്‍ കുമ്പളം മുളക്കുമോ?)

വാല്‍\കഷ്ണം:കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്

പുത്തന്‍ പണക്കാരന്‍

ആദ്യമായി റിയാദില്‍ എത്തി രണ്ടുദിവസത്തിന് ശേഷമാണ് അകന്ന ബന്ധുവായ മമ്മൂട്ടിക്കയെ ബത്ത്ഹയില്‍ വെച്ച് കാണുന്നത്. അപ്പോഴും ഗള്‍ഫ്‌ എത്തിയ അമ്പരപ്പ് എന്നില്‍ നിന്നും വിട്ടു മാരിയിട്ടല്ലായിരുന്നു. അദേഹം എന്നെ റൂമില്‍ കൂട്ടിപോയി, പെപ്സിയും കപ്പ്‌ കേക്കും തന്നു. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്നൊരു താക്കീതും നല്കി. ഭാര്യ കൊടുത്തയച്ച ബീഫും, ഉണ്ണിയപ്പവും മരുന്നിന്‍റെ പൊതിയും കത്തുകളും കൈമാറി. വളെരെ സ്നേഹത്തോടെജോലിയെകുറിച്ചും, കമ്പനിയെകുറിച്ചും ചോദിച്ചു, കൂട്ടത്തില്‍ വീട്ടിലെയും നാട്ടിലെയും വിഷേശങ്ങളും.

മമൂട്ടിക്ക നാട്ടില്‍ വരുബോള്‍ കാണാറുണ്ട്. എന്ന് വന്നു, എന്താ വീട്ടിലെ വിശേഷം, കുട്ടികള്ക്ക് സുഖമല്ലേ? എന്നു തിരിച്ചുപോകും ഇത്രയുംമാണ് ഞങ്ങള്‍ തമ്മിലുള്ള സംസാരം. പക്ഷെ ഇവിടെ വച്ചു കണ്ടപ്പോള്‍ സ്നേഹോഷ്മളമായ സല്ക്കാ രം എന്നെ അത്ഭുതപെടുത്തി. ഒരു പക്ഷേ, ഒരു ബന്ധുവിനെ കൂടി ഇവിടെ കിട്ടിയ സന്തോഷമാകുമെന്ന് ഞാന്‍ മനസില്‍ കരുതി.

വിശേഷങ്ങള്‍ക്കിടയില്‍ ഞാന്‍ മമൂട്ടികയുടെ ജോലിയെ കുറിച്ച് അനേഷിച്ചു.

25വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നിര്‍മ്മാണ കമ്പനിയില്‍ തുടങ്ങിയ ജീവിതതിനിടയില്‍ ചെയ്യാത്ത ജോലികള്‍ ഇല്ല,മെസ്സിലെ കൂക്ക്, ഹോട്ടല്‍ ജോലി, കള്ളടാക്സി അങ്ങിനെ പോകുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഒരു ചെറിയ ഗ്രോസറി ഷോപ്പ് നടത്തുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് തുറന്ന് രാത്രി പന്ത്രണ്ടു മണിക്കേ അടക്കൂ, വലിയ മെച്ചമൊന്നുമില്ല, കടയില്‍ ഒരു ജോലിക്കാരനുണ്ട്, അവന്‍റെ ശബളം റൂം വാടക, ഭക്ഷണം എന്നിവ കഴിഞ്ഞാല്‍ ഒരു ചെറിയ തുക മിച്ചം വെക്കാം. അത് നാട്ടിലേക്ക് അയച്ചാല്‍ അതു കൊണ്ട് അവര്ക്കും കഴിഞ്ഞു കൂടാം, ഏറിയാല്‍ രണ്ടോ മൂണോ കൊല്ലം അപ്പോഴേക്കും മോന്‍റെ പഠിപ്പ് തീരും. പിന്നെ പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ കൂടണം. ഒരു ചെറുചിരിയോടെ പറഞ്ഞു നിര്‍ത്തി.
മമ്മൂട്ടിക്കയുടെ 25വര്‍ഷത്തിനു മുന്നില്‍ എന്‍റെ രണ്ടു ദിവസം നവജാതപ്രവാസി കുഞ്ഞായി തോന്നി.

അപ്പോഴാണ്, മമ്മൂട്ടിക്കയുടെ പെങ്ങളുടെ മകനും എന്‍റെ സഹപാഠിയുമായിരുന്ന ശംസുവിനെ ഓര്‍മ്മ
വന്നത്.
മമ്മൂട്ടിക്കാ, നിങ്ങള്‍ അല്ലേ ഷംസുവിനെ ഇങ്ങോട്ട് കൊണ്ട് വന്നത്? അവന്‍ എവിടെയാ?

അവന്‍റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്. അവന്‍ വന്നിട്ടിപ്പോള്‍ അഞ്ചു മാസം കഴിഞ്ഞു. നിനക്കറിയാലോ, നാട്ടില്‍ ജോലിയും കൂലിയും ഇല്ലാതെ തേരാപാര നടന്നിരുന്നവനെ ഒരു ഫ്രീ വിസ എടുത്താ ഇവിടെ കൊണ്ട് വന്നത്, കെട്ടിച്ചയച്ച പെങ്ങന്‍മാരുടെ സ്വര്‍ണം വിറ്റാണവന്‍ വിസക്ക് പൈസ തന്നത്. ജോലിയും കൂലിയും ഇല്ലാതെ ഞങ്ങള്‍ ഉണ്ടാക്കുനതും കഴിച്ചു വന്ന മൂന്ന് മാസം ഇവിടെ ഉണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് നല്ല കമ്പനിയില്‍ ജോലി തരപെട്ടു. മോശമില്ലാത്ത ശമ്പളം. കഴിഞ്ഞമാസം റൂമും മാറി, അവന്‍റെ ഇപ്പോഴത്തെ സ്റ്റാറ്റസിന് ഈ റൂം പോരത്രെ. ഇപ്പോള്‍ ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ല.

കഴിഞ്ഞ ആഴ്ച അവന്‍റെ പുതിയ ഫ്ലാറ്റില്‍ ഭക്ഷണം ഉണ്ടാക്കുന്ന കുക്ക് കുമാരനെ ഞാന്‍ കണ്ടിരുന്നു.
ഷംസുവിനെ കുറിച്ച് അവനോടു ചോദിച്ചു.
എന്‍റെ മമ്മൂട്ടിക്ക, ഓവുപാലത്തിന്‍റെ മുകളി ഇരുന്നു കണ്ടവന്‍റെ പച്ച ഇറച്ചിയും തിന്ന് ഓസിക്ക് കുട്ടപ്പന്‍റെ ഹോട്ടലില്‍ നിന്ന് പൊറാട്ടയില്‍ പെയിന്റ് അടിച്ചിരുന്ന ഷംസുവല്ല ഇന്നവന്‍.
ചിക്കനും മട്ടനും, ബീഫും ഫ്രഷ്‌ മാത്രമേ കഴിക്കൂ. എന്ന് ഉച്ചക്ക് ചോറിനു പൊരിച്ച മീന്‍ വേണം, ഉച്ചക്കത്തെ കറി വൈകീട്ട് പറ്റില്ല. സലാഡ് ഇല്ലാതെ ചോറ് ഇറങ്ങില്ല, ഉണ്ടാക്കിയതിനു നൂറു കൂട്ടം കുറ്റവും. വെള്ളിയാഴ്ച പുറത്ത് നിന്നെ ഭക്ഷണം കഴിക്കൂ. ബ്രാന്‍ഡഡ് വസ്ത്രങ്ങളെ ഉപയോഗിക്കൂ. അങ്ങിനെ ഒരു പാടുണ്ട് അവനെ കുറിച്ച് പറയാന്‍.

പിന്നെ ഒരു കാര്യം കൂടി കേട്ടോ. ചെറുപ്പത്തിലെ പണവും പത്രാസും കണ്ടു വളര്‍ന്നവര്‍ക്ക് പ്രശനവും ഇല്ല, അവര്‍ എന്തും ഉണ്ടാക്കിയാലും കഴിക്കും, ഒരു കുറ്റവും പറയില്ല .ഉള്ളത് തിന്നു പാത്രവും കഴുകി വെച്ച് പോകും.
പൈസ ഇല്ലാതെ തേരാ പാര നടന്നു പെട്ടൊന്ന് കുറച്ചു കാശ് വന്നു ചേരുമ്പോള്‍ എന്താ ചെയ്യേണ്ടത്ന്ന് ഇവര്‍ക്കൊന്നും അറിയില്ല. അതില്‍ പെട്ട ഒരുത്തനാ ശംസുവും എന്നാ കുട്ടപ്പന്‍ എന്നോട് പറഞ്ഞത്.

ഇങ്ങിനെയോക്കെയ അവനെ പറ്റി നാട്ടുക്കാര്‍ അവനെ പറ്റി പറയുനത്. ഇവിടെ നാട്ടുകാരുടെ ഒരു കൂട്ടായ്മയുണ്ട്, അതിലൊന്നും അവന്‍ വരില്ല. നാട്ടുകാരുമായി ഒരു ബന്ധവും അവനില്ല. അവന്‍റെ ടീം വേറയാ.

നീ സിംകാര്‍ഡ്‌ എടുത്തിട്ട് വിളിച്ചു നോക്കിക്കോ, എന്‍റെ നമ്പറില്‍ നിന്ന് വിളിച്ചാല്‍ അവന്‍ എടുക്കില്ലന്ന് പറഞ്ഞു അവന്‍റെ നമ്പര്‍ എഴുതി തന്നു.
മനസില്ലാമനസോടെ ഞാന്‍ ആ നമ്പര്‍ വാങ്ങി കീശയില്‍ ഇട്ടു.
അതിനു ശേഷം മമൂട്ടിക്കയുടെ കൂടെ ചോറും കഴിച്ചാണ് ഞാന്‍ അവിടെ നിന്ന് പോന്നത്.
തിരിച്ചു റൂമില്‍ എത്തുന്ന വരെ എന്‍റെ മനസുനിറയെ ആ പഴയ ഷംസുവിന്‍റെ മുഖമായിരുന്നു.

(ഗുണപാഠം:ഇത് വായിക്കുബോള്‍ നിങ്ങള്‍ക്ക് എന്താണോ മനസ്സിലാവുന്നത് അതു തന്നെയാണ് ഗുണപാഠം)

അളിയന്‍ അഥവാ അളിയാക്ക

അളിയന്‍ അഥവാ അളിയാക്ക
******************
പെങ്ങളുടെ ഭര്‍ത്താവിനെ അളിയന്‍ എന്ന് വിളിക്കുന്നതാണ് നമ്മുടെ നാട്ടു നടപ്പ്. ഇളയ പെങ്ങളുടെ ഭര്‍ത്താവിനെ അളിയന്‍ എന്നും, പെങ്ങള്‍ മൂത്തതാണങ്കില്‍ ഭര്‍ത്താവിനെ അളിയാക്ക എന്നും വിളിക്കും. നമ്മുടെ കുടുംബത്തിലേക്ക് മറ്റൊരു തറവാട്ടില്‍ നിന്ന് കടന്നു വരുന്ന പുരുഷനാണ് അദേഹം. 

പണ്ടൊക്കെ പെങ്ങളുടെ താഴെയുള്ള കൊച്ചു കുട്ടികള്‍ക്ക് അളിയാക്കയെന്നാല്‍, വീട്ടില്‍ വാങ്ങാത്ത പലഹാരങ്ങളും, മിട്ടായിയും,ഐസ് ക്രീമും കൊണ്ട് ഇടയ്ക്കു വന്ന് വീട്ടില്‍ താമസിക്കുന്ന ഒരാള്‍. അത് മാത്രമല്ല, അളിയാക്ക വിരുന്നിനു വന്നാല്‍ ചിക്കനും, മട്ടനും, ബീഫും അയക്കോറയും, നെയ്ച്ചോറും, ബിരിയാണിയും മായിട്ട് വീട്ടില്‍ കുശാലായിരിക്കും. നാട്ടിന്‍പുറങ്ങളില്‍ അളിയാക്ക വരുമ്പോള്‍ അറുക്കാന്‍ വേണ്ടി വളര്‍ത്തുന്ന അഴകൊത്ത നാടന്‍ പൂവന്‍മാര്‍ മുറ്റത്തും പറമ്പിലും അലഞ്ഞു നടക്കുന്ന കാഴ്ച കാണാന്‍ ചന്തമൊന്നു വേറെതന്നെയാണ്.

കോഴി പൊരിക്കുമ്പോള്‍ കൊറക് (കാല്) വേണ്ടി വാശി പിടിക്കുന്ന കുട്ടിയോട് അളിയാക്ക തിന്നിട്ട് ബാക്കി വരുന്ന കാല് നിനക്ക് തരാമെന്ന് പറഞ്ഞു സമാധാനിപ്പിക്കും. അളിയാക്ക ഭക്ഷണം കഴിക്കാന്‍ എത്ര നിര്‍ബന്ധിച്ചാലും പോകാതെ രണ്ടാമത്തെ കൊറകില്‍ നോക്കി വാതില്‍കൊടിയില്‍ ഒളിഞ്ഞു നില്‍ക്കും. രണ്ടാമാത്തെ കൊറകില്‍ കൈ വെച്ചാല്‍ അടുക്കളയിലേക്ക് ഓടിചെന്ന് ഉമ്മയോടെ സങ്കടം പറയും. ഉമ്മാ ആ പണ്ടാറ അളിയാക്ക രണ്ടാമത്തെ കൊറകും തിന്നുമ്മാ, ഇനി എനിക്ക് എവിടെന്നാ? (പിഞ്ചു മനസ്സില്‍ കള്ളം ഇല്ല) അടുത്ത പ്രാവശ്യം മറ്റെകോഴിയെ അറുക്കുബോള്‍ രണ്ടു കൊറകും നിനക്ക് തരാമെന്ന് പറഞ്ഞു സമാധാനിപ്പിക്കും.

അളിയാക്ക വന്നാലെ കോഴിയെ അറുക്കൂ, കോഴിയെ അറുക്കുന്ന അന്നേ അളിയാക്ക വരൂ പിന്നെ എങ്ങിനെയാ എനിക്ക് കൊറക് കിട്ടുക എന്ന ചോദ്യം അന്നൊക്കെ മനസില്‍ ഉണ്ടായിരുന്നു.

ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍, കാല്, ചിറക്, ബ്രെസ്റ്റ് എന്നിവ വെവേറെ വാങ്ങാന്‍ കിട്ടും.
ഇഷ്ടം പോലെ കിട്ടിയപ്പോള്‍ ആ പൂതിയും (ആഗ്രഹം) തീര്‍ന്നു. അല്ലെങ്കിലും കിട്ടാത്തത് തിന്നാനെ പൂതിയുണ്ടാകൂ.
ഇപ്പോള്‍ കാലം മാറി, നാട്ടില്‍ എന്നും ഇറച്ചിയും, മീനും, ബിരിയാണിയും നെയ്ച്ചോറും, അളിയാക്ക വരുമ്പോള്‍ സാമ്പാറും ചോറും. അളിയാക്കാക്ക് പോലും കൊടുക്കാന്‍ നാട്ടില്‍ നാടന്‍ കോഴി ഇല്ല. തമിഴ്നാട്ടില്‍ കോഴി വസന്ത വന്നാല്‍ നമ്മളും പട്ടിണി.

ഇന്ന് രാത്രി ഖുബൂസിലേക്ക് ചിക്കന്‍ കറിയാണ്, കാല് രണ്ടും മക്കള്‍ തിന്നുകാണും. വല്ല ചിറകോ,ബ്രെസ്റ്റോ ബാക്കിയുണ്ടോയെന്നു നോക്കിയിട്ട് വരാം.

മൊബൈല്‍ പ്രണയം

മൊബൈല്‍ പ്രണയം
************
പഴയ കാല നായികയായ നോക്കിയ 1100നെ ന്യൂജെനേറെഷന്‍ ഫ്രീക്ക് പയ്യന്‍ സാംസംഗ് S3 ആദ്യമായി കാണുന്നത് അബ്ദുവിന്‍റെ മൊബൈല്‍ കടയില്‍ വെച്ചാണ്. നോക്കിയ 1100നെ വെള്ളത്തില്‍ വീണ് ഡിസ്പ്ലേ പോയിട്ട് നന്നാക്കാന്‍ ആരോ കൊണ്ട് കൊടുത്തതാണ് ഈ കടയില്‍. അയാള്‍ പിന്നെ തിരിച്ചു വന്നിട്ടില്ല.
ആയിടക്കാണ്‌ അബ്ദു സാംസംഗ് S3യെ കടയിലേക്ക് കൊണ്ട് വന്നത്. ഒരു പാട് യൂസ്ഡ്‌ ഫോണുകള്‍ക്കിടയില്‍ കണ്ണുനീര്‍ ഒലിപ്പിച്ച് കിടക്കുന്ന നോക്കിയ 1100 എന്ന കറുത്ത സുന്ദരിയെ S3 ശ്രദ്ധിച്ചു.

അന്ന് രാത്രി അബ്ദു കട അടച്ചു പോയപ്പോള്‍ S3 പെട്ടി തുറന്ന് റിപ്പയര്‍ കൌണ്ടറില്‍ കിടക്കുന്ന 1100ന്‍റെ അടുത്ത് വന്നു. സ്വയം പരിചയപെടുത്തി

ഞാന്‍ സാംസംഗ് S3, ന്യൂജെനേറെഷന്‍ മോഡല്‍ സ്വദേശം കൊറിയ, ഇന്ന് രാവിലെ ഇവിടെയെത്തി.ഞാന്‍ വന്നപ്പോള്‍ തന്നെ നിങ്ങളെ ശ്രദ്ധിച്ചു. എന്താ നിങ്ങള്‍ കരയുന്നത്?

എനിക്ക് കണ്ണുണ്ട്, പക്ഷെ കാഴ്ചയില്ല, വെള്ളത്തില്‍ വീണ് എന്‍റെ ഡിസ്പ്ലേ പോയി. അത് കൊണ്ടാണ് ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുന്നത്. ആറുമാസം മുന്‍പ് എന്നെ ഇവിടെ ഇട്ടുപോയതാണ് എന്‍റെ മുതലാളി, പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല. ഒരു വര്‍ഷക്കാലം ഞാന്‍ അയാളുടെ കണ്ണും കരളുമായിരുന്നു. ഫോണായും, അലാറമായും, ടോര്‍ച്ചായിട്ടും എന്നെ ഉപയോഗിച്ചു. അന്ന് മണ്ടയില്‍ വെളിച്ചമുള്ളത് എനിക്ക് മാത്രമായിരുന്നു. എന്നെ കയ്യില്‍ നിന്നും മേശപ്പുറത്തു പോലും വെക്കിലയിരുന്നു. ഒരു വീഴ്ച എന്‍റെ ജീവിതം താളംതെറ്റിച്ചു. മനുഷ്യരെ വിശ്വസിക്കാന്‍ കൊള്ളില്ല. പുതിയത് കിട്ടിയാല്‍ അവര്‍ നമ്മളെ ഉപേക്ഷിക്കും. എനിക്ക് ബ്ലൂ ടത്തും, മെമ്മോറിയും, ജി പി ആര്‍ എസ്ഉം ഇല്ല, പിന്നെ കേടായ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഡിസ്പ്ലേയും. പോരാത്തതിന് വിരൂപിയും. നിങ്ങളെ പോലുള്ള ചെത്ത് പയ്യന്‍മാര്‍ക്ക് എന്നെ ഇഷ്ടപെടുമോ?

ബാഹ്യസൌന്ദര്യത്തില്‍ എനിക്ക് വിശാസം ഇല്ല. ഒന്ന് നിലത്ത് വീണു പോയാല്‍ എല്ലാം പോയില്ലേ. പിന്നെ എന്തിനാ ഈ സൌന്ദര്യം?

അയ്യോ, നിനക്ക് എന്ന ശരിക്കും ഇഷ്ടമായോ? നീ സുന്ദരനാണോ? എങ്ങിനെയാ നിന്‍റെ രൂപം?

ഞാന്‍ നല്ല വെളുത്ത സുന്ദരനാണ്, വലിയ ഡിസ്പ്ലേ, ടച്ച്‌ സ്ക്രീന്‍, മെമ്മോറി, ബ്ലൂ ടൂത്ത്,വൈഫി, രണ്ടു ക്യാമറ, ഫേസ്ബുക്ക്‌, ഗൂഗിള്‍ അതിനു പുറമേ ഒരു പാട് ഫ്രീ ആപ്ളികേഷന്‍സ് ഫ്രീയും. എല്‍ ജി മതത്തില്‍ നിന്നും, സോണി മതത്തില്‍ രണ്ടു സുന്ദരികള്‍ എന്‍റെ ഫേസ്ബുക്ക്‌ പേര് ചോദിച്ചു എന്‍റെ പിന്നാലെയുണ്ട്. ഞാന്‍ ഇതുവരെ കൊടുത്തിട്ടില്ല. ഇപ്പോഴാണ് എന്‍റെ മനസിനു ഇഷ്ടപെട്ട ഒരു പെണ്ണിനെ കാണുന്നത്.

നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തില്‍ നിന്നും പെണ്ണ് കെട്ടികൂടെ? മറ്റൊരു മതത്തില്‍ നിന്ന് കെട്ടാന്‍ നിങ്ങളുടെ ചേട്ടന്‍മ്മാരായ S1,S2വും അച്ഛനും അമ്മയും സമ്മതിക്കുമോ?

അതൊന്നും എനിക്ക് പ്രശ്നമല്ല. നമ്മുക്ക് ഒളിച്ചോടാം.
എനിക്ക് കാഴ്ചകയില്ല, ഞാന്‍ നിനക്ക് ഒരു ബാധ്യതയാകുമോ?
ഇല്ല ഒരിക്കലുംമില്ല, എന്‍റെ പാതി ഡിസ് പ്ലേ തന്ന് നിനക്ക് ഞാന്‍ കാഴ്ച നല്‍കും.

അങ്ങിനെ അവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു.

പിറ്റേ ദിവസം രാവിലെ 1100ന്‍റെ മുതലാളി വന്നു,

അബ്ദു, എന്‍റെ ഫോണിന് പഴയ ഡിസ്പ്ലേ കിട്ടിയോ?
ഇല്ല,
എങ്കില്‍ അതെടുക്ക് കാലം കുറെയായി ഇവിടെ കിടക്കുന്നു, വീട്ടില്‍ കൊണ്ട് പോയി കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാം.

ഇത് കേട്ട 1100ന്‍റെ ഹൃദയം തകര്‍ന്നു. ബാറ്ററി പൊട്ടി, കണ്ണുനീര്‍ പൊടിഞ്ഞു.

അബ്ദു 1100എടുത്ത് ഒരു കവറില്‍ ഇട്ടു കൊടുത്തു. അതുമായി അയാള്‍ പോയി. കാണാത്ത സുന്ദരനായ S3യോര്‍ത്ത് വിലപ്പിക്കുന്ന ഹൃദയവുംമായി കവറില്‍ 1100.

ഇത് കണ്ടു നിന്ന S3 ഷെല്‍ഫില്‍ നിന്ന് ചാടി ആത്മഹത്യ ശ്രമിച്ചു. താഴെ വീണ S3യെ അബ്ദു എടുത്ത് മുകളില്‍ വെച്ചു.

1100പിരിഞ്ഞു പോയ ആ ദുഃഖവും പേറി S3ഇന്നും ജീവിക്കുന്നു. 


ഇത് വായിച്ചു നിങ്ങളുടെ pഫോണിലേക്ക്  നോക്കിയാല്‍ നിങ്ങക്കും കാണാം അവന്‍റെ അല്ലെങ്കില്‍ അവളുടെ കണ്ണുനീര്‍.

ഒരു പ്രവാസിയുടെ സ്വപ്നം

ഒരു പ്രവാസിയുടെ സ്വപ്നം
*****************
ജോലി കഴിഞ്ഞു റൂമില്‍ വന്ന് കട്ടിലില്‍ മലര്‍ന്ന് കിടന്നു സീലിംഗിലേക്ക് നോക്കി അയാള്‍. പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ മുടങ്ങാത്ത ഒരു ദിനചര്യ. അപ്പോഴാണ് അയാള്‍ നാട്ടിലെ 
ചിന്തകള്‍ മനസിലേക്ക് കടന്നു വരുന്നത്. അവസാനത്തെ അവധിക്കാലവും, കുടുംബസമേതം പോയ വിനോദയാത്രയും. മക്കളുടെ കൂടെയുള്ള കളിയും ചിരിയും തമാശകളും, ഭാര്യയോട് ഒരുമിച്ചുള്ള സ്വകാര്യനിനിഷങ്ങളുംമെല്ലാം. ഓരോന്ന് ഓര്‍ത്ത് അയാളുടെ കണ്ണുകള്‍ നിറഞ്ഞു.

പ്രവാസം മതിയാക്കി നാട്ടില്‍ എന്തെങ്കിലും ചെറിയ ഒരു കച്ചവടം തുടങ്ങി നിത്യ വരുംമാനം കണ്ടെത്തണമെന്ന ചിന്ത മനസ്സില്‍ മുളപൊട്ടിയിട്ട് നാളുകള്‍ ഏറെയായി. കാടും, മേടും,പുഴകളും,തോടുകളും, മഴയും മഞ്ഞും, ആ തണുത്ത കാറ്റും മനസ്സില്‍ കുളിര്‍ കോരിയിടുന്നു.
മനസിന്‍റെ വേദനകള്‍ പതിയെ ശരീരത്തെയും ബാധിച്ചിരിക്കുന്നു. വിരഹത്തിന്‍റെ നൊമ്പരം അയാളെ വല്ലാതെ അലട്ടി.

അയാള്‍ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.
ഭാര്യയാണ് ഫോണെടുത്തത്. 

ഹലോ, ഇത് ഞാനാ,എന്താ വിശേഷം? 
സുഖം തന്നെ.

മക്കളെല്ലാം എവിടെയാ?
അവര്‍ ഉറങ്ങി, നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ?
എന്താ, ഈ സമയത്ത് ഒരു വിളി പതിവില്ലാതെ?

ഒന്നുംമില്ല, ചെറിയ ഒരു അസ്വസ്ത്തത,

എന്തു പറ്റി? (ശബ്ദത്തിനൊരു മാറ്റം)
ഒന്നുമില്ല, ഒരു കാര്യം ഓര്‍ത്തു വിളിച്ചതാണ്.

എന്താ പറ?
ഒന്നുംമില്ല, ഞാന്‍ ഇവിടെ നിര്‍ത്തി കുറച്ചു കാലം നാട്ടില്‍ നിന്നാലോ എന്നു മനസുപറയുന്നു.
മഴയും, കാറ്റും കുളിരും, ആ പച്ചപ്പും പിന്നെ നീയും മക്കളും എല്ലാം മിസ്സ്‌ ചെയുന്നു. ഇവിടെ നിന്ന് മനസ് മരവിച്ചു. നീയും മക്കളും അവിടെ ഞാന്‍ ഇവിടെ ഒറ്റക്ക്, പണവുംമില്ല. ജീവിതവും ഇല്ല, കാലം കഴിയും തോറും രണ്ടും കയ്യില്‍ നിന്നും അകന്നു പോകുന്നു. നീ എന്തു പറയുന്നു?

മറുതലക്കല്‍ മിണ്ടാട്ടമില്ല.

നീ കേട്ടില്ലേ ഞാന്‍ പറഞ്ഞത്?
മം, കേട്ടു.

പിന്നെ നീ എന്താ ഒരു അഭിപ്രായം പറയാത്തത്?
ഇവിടെ വന്നിട്ട് നിങ്ങള്‍ എന്താ ചെയ്യുക? എത്ര ചുരുക്കിയാലും ചെലവിനും, കുട്ടികളുടെ പഠിത്തതിനും ഇടയ്ക്കു വരുന്ന വിവാഹങ്ങള്‍, വീട് താമസം, ആശുപത്രി ചെലവ്, അതിനു പുറമേ നിങ്ങളുടെ ഉമ്മാക്കും ഉപ്പാക്കും കൂടി കൊടുക്കുന്ന തുകയടക്കം ഒരു മാസം ഇപ്പോള്‍ 15000മുതല്‍ 20000 രൂപ വേണം, ഇവിടെ വന്നാല്‍ എന്തു ജോലി ചെയ്താ അത്രയും രൂപ യുണ്ടാക്കുക? ഇതെല്ലം നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ?നിങ്ങള്‍ക്ക് ഇത് അയച്ചാല്‍ മതി, അത് കൊണ്ട് രണ്ടു തലയും കൂട്ടി മുട്ടിക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്കും പടച്ചോനും മാത്രമേ അറിയൂ.

അതെല്ലാം എനിക്കറിയാം, നമ്മുക്ക് ഒരു ചെറിയ പലചരക്ക് കട തുടങ്ങാം. അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാം.
പലചരക്ക് കടയില്‍ നിന്ന് എന്താ കിട്ടുക? നമ്മുടെ ചെലവിന് പോലും തികയില്ല. ഇപ്പോള്‍ പഴയതു പോലെ ജീവിക്കാന്‍ പറ്റില്ല, പണ്ട് നമ്മള്‍ ഒരുപ്പാട് കഷ്ടപെട്ടതാണ്. ഒരല്‍പ്പം മികവില്‍ തന്നെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഒരു നാല് വര്‍ഷവും കൂടി കഴിഞ്ഞാല്‍ മോന്‍റെ പഠിപ്പ് തീരും, അവനെ കൂടി അവിടെ ഒരു ജോലി ശരിയാക്കീട്ട് നിങ്ങള്‍ക്ക് നിര്‍ത്തി പോന്നാല്‍ പോരെ? ഈ മഴയും വെയിലും കാറ്റും ഇരുപത്തിയഞ്ചു വര്‍ഷം നിങ്ങള്‍ അനുഭവിച്ചതല്ലേ? അതൊക്കെ അതിലും മോശമാണ് ഇപ്പോള്‍. ഇവിടെ ഇപ്പോള്‍ മഴയും കാറ്റുംമില്ല, മലയും കുന്നും വെട്ടി ബില്‍ഡിംഗ്‌ കെട്ടുന്നു. ശുദ്ധമായ വായു പോലുംമില്ല. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞുവെന്നെയോള്ളൂ. നിങ്ങള്‍ നല്ല വണ്ണം ആലോചിച്ചു തീരുംമാനം എടുത്താല്‍ മതി. വിസ ക്യാന്‍സല്‍ ചെയ്താല്‍ വേറെയൊന്നു കിട്ടാനുള്ള പ്രയാസം നിങ്ങള്‍ക്ക് അറിയാമല്ലോ?
നമ്മുടെ അയല്‍വാസി മുരളി നിര്‍ത്തി പോന്നിട്ട് എട്ടു മാസം ആയി, ഇപ്പോഴും ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഒരു പണിയും ഇല്ല. അവന്‍ തിരിച്ചു പോകുന്നുവെന്ന് ആരോ പറയുന്നത് കേട്ടു.

നീ പറയുന്നതും ശരിയാണ്, ഞാന്‍ അത്രക്ക് ചിന്തിച്ചില്ല. എന്നാല്‍ നീ കിടന്നോ, ഞാന്‍ പിന്നെ വിളിക്കാമെന്നു പറഞ്ഞു അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു.

അന്ന് രാത്രി അയാള്‍ സുഖമായി ഉറങ്ങി. പിന്നെ അയാള്‍ ഒരിക്കലും ആരെയും വിളിച്ചിട്ടില്ല.

സ്വന്തം സാബിറ


സ്വന്തം സാബിറ                                                                             
ഇത് സാബിറ, ഇതിനു മുമ്പ് ഇവളെ അവസാനമായി കാണുന്നത് പ്ലസ്‌ടുവിന്‍റെ പരീക്ഷ കഴിയുന്ന ദിവസമായിരുന്നു. ഓട്ടോഗ്രാഫ് എഴുതി കയ്യില്‍ തന്ന്, വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടോ മൂന്നോ കുട്ടികളുമായി റോഡിലോ, ആശുപത്രിയിലോ, ബസ്സ്‌ സ്റ്റാന്റ്ലോ വെച്ച് കാണുമ്പോള്‍ ഒരു ചിരിക്കുകയെങ്കിലും പ്രതീക്ഷിക്കുന്നു വെന്ന് ചെറുപുഞ്ചിരിയോടെ പറഞ്ഞു കണ്ണില്‍ നിന്നും മറഞ്ഞു പോയതാണവള്‍.
ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം അപ്രതീക്ഷിതമായിട്ടാണ് ഈ വിവാഹ വീട്ടില്‍ വെച്ച് അവളെ കാണുന്നത്. അവളുടെ കൈ പിടിച്ചു അഞ്ചു വയസ് പ്രായംതോന്നിക്കുന്ന  ഒരു ആണ്‍കുട്ടിയുമുണ്ട്.

പഠിക്കുന്ന കാലത്തുണ്ടായിരുന്ന ചുറുചുറുക്കും, ഊര്‍ജസ്വലതയും, പ്രസരിപ്പും ആ മുഖത്ത് നിന്ന് മാഞ്ഞുപോയിരിക്കുന്നു. ആരോടും കേറി മുട്ടുകയും,  ഉരുളക്കുഉപ്പേരി കണക്കെ മറുപടി കൊടുക്കുകയും ചെയ്യുന്ന പ്രാകൃതമായിരുന്നു അവള്‍ക്ക്. ശോകമൂകമായ മുഖത്ത് പുഞ്ചിരി പോലും ഇപ്പോള്‍ കാണാനില്ല. അവള്‍ ആകെ മാറിയിരിക്കുന്നു.

കണ്ടപാടെ എന്താ സാബിറ സുഖമല്ലേ, എത്ര നാളായി  കണ്ടിട്ട്ന്ന് ഞാന്‍ ചോദിച്ചു.

സുഖം തന്നെ, എട്ടോ ഒന്‍പതോ കൊല്ലമ്മായി കാണും. നിനക്ക് സുഖമല്ലേയെന്നും അവള്‍ തിരിച്ചു
ചോദിച്ചു.

ആ സുഖം, അങ്ങിനെ പോകുന്നു എന്നും ഞാനും..
.രണ്ടോമൂന്നോ കുട്ടികളുമായിഎവിടെയെങ്കിലും വെച്ച് കാണുമ്പോള്‍ ഒന്ന് ചിരിക്കണമെന്നു പറഞ്ഞിട്ട് ഒരു കുട്ടിയല്ലേയോള്ളൂ? അവള്‍ പണ്ട് പറഞ്ഞത് ഓര്‍ത്തുകൊണ്ട് ഞാന്‍ ചോദിച്ചു

അതിനു മറുപടി അവള്‍ ഒരു ചിരിയില്‍ ഒതുക്കി. നീ കല്യാണം കഴിച്ചോ? എന്നവള്‍ തിരിച്ചു ചോദിച്ചു.
ഇല്ല, ഇപ്പോഴാണ് ജോലികികിട്ടി ഒന്ന് സെറ്റായത്, ഇനി നോക്കണമെന്ന് ഞാന്‍ പറഞ്ഞു
ഞാന്‍ മോന്‍റെ കൈ പിടിച്ചു എന്താ മോന്‍റെ പേര്?

മുഹമ്മദ്‌ ഷഫീഖ്,  അവന്‍ മറുപടി നല്‍കി.
നിന്‍റെ ഉപ്പയെവിടെ? ഉപ്പ വന്നില്ലേ കല്യാണത്തിന്?

എനിക്ക് ഉപ്പയില്ല , മരിച്ചു പോയി.

ഇത് കേട്ട് ചെറിയ അമ്പരപ്പോടെ സാബിറയുടെ ഞാന്‍ മുഖത്തേക്ക് നോക്കി.

അവന്‍ പറഞ്ഞത് ശരിയാ.ഞാന്‍ അവനെ അങ്ങിനെയാണ് പഠിപ്പിച്ചത്.
ഇപ്പോള്‍ കള്ളം പറഞ്ഞു ശീലിച്ചാല്‍, ഒരു കാലത്ത് സത്യം മനസിലാകുമ്പോള്‍ അത് വിശ്വസിക്കാന്‍ അവനു പ്രയാസം കാണും, ഉമ്മയടക്കം എന്നോട് നുണ പറഞ്ഞുവെന്നു അവന് തോന്നാന്‍ പാടില്ല.

സാബിറ, നീ പറ എന്താണ് നിനക്ക് സംഭവിച്ചത്?
അവള്‍ പറഞ്ഞു തുടങ്ങി.

പ്ലസ്‌ ടു വിനു നല്ല മാര്‍ക്കോടെ പാസായ എനിക്ക് അടുത്തുള്ള കോളേജില്‍ തന്നെ ഡിഗ്രിക്ക് സീറ്റ്‌ കിട്ടി. ഡിഗ്രീ അവസാന വര്‍ഷത്തിലാണ് ഇവന്‍റെ ഉപ്പയുടെ വിവാഹാലോചന വരുന്നത്.

എന്‍റെ ഉപ്പ അവരെ പറ്റി വിശദമായി തിരക്കി.
മോളെ, നല്ല ചെക്കന്‍, ഗള്‍ഫില്‍ നല്ല കമ്പനിയില്‍ ജോലി വീട്ടില്‍ ആകെ രണ്ടു മക്കള്‍, ഇവനാ മൂത്തമകന്‍, വീട്ടില്‍ ഉമ്മയും ബാപ്പയും ഇവന്‍റെ താഴെയുള്ള അനിയനും മാത്രം, അവന്‍ പഠിക്കുന്നു.
തറവാടും ബന്ധുക്കളും തരക്കേടില്ല. സാമ്പത്തികമായി വലിയ പ്രശ്നമൊന്നുമില്ല. എന്താ നിന്‍റെ അഭിപ്രായം?

എനിക്ക് കുഴപ്പമൊന്നുമില്ല, എന്‍റെ ഡിഗ്രി മുഴുവനക്കണം.
എന്നാല്‍ ഞാന്‍ അവര്‍ക്ക് വാക്ക് കൊടുക്കയാണന്ന് ഉപ്പ പറഞ്ഞു.

ഇക്കയുടെ വീട്ടുക്കാര്‍ അതിനു സമ്മതിച്ചു. അങ്ങിനെ ഞങ്ങളുടെ വിവാഹം ആഘാഷപൂര്‍വ്വംപൂര്‍വ്വം നടന്നു.
വളെരെ സ്നേഹമുള്ള ഉമ്മയും ഉപ്പയുംമായിരുന്നു അവിടെ. പെണ്മക്കള്‍ ഇല്ലാത്തത് കൊണ്ട് മരുമകളായിട്ടല്ല സ്വന്തം മകളെ പോലെയായിരുന്നു ഞാന്‍ അവര്‍ക്ക്.

ഇക്കയുംമെന്ന ജീവനുതുല്യം സ്നേഹിച്ചു. വളരെ ശാന്തനും സല്‍സ്വഭാവിയും തികഞ്ഞ ദൈവഭയയവുമുള്ളവനുംമായീരുന്നു ഇക്ക, യാതൊരു ചീത്ത സ്വഭാവമോ, കൂട്ടുകെട്ടോ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്തു കാര്യത്തിനും എന്‍റെയും കൂടി അഭിപ്രായം ചോദിക്കുമായിരുന്നു. രണ്ടു മാസം മധുവിധു ഞങ്ങള്‍ ശരിക്കും ആഘോഷിച്ചു. ലീവിന് ശേഷം ഇക്ക തിരിച്ചുപോയി. ഞാന്‍ പഠനത്തിലേക്കും. വിരഹത്തിന്‍റെ നൊമ്പരം ബുക്കുകളില്‍ ഒളിപ്പിച്ചു. എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഇക്ക വിളിക്കും. ഇടയ്ക്കു എസ് എം സും. അങ്ങിനെ ഒരു വര്‍ഷം കടന്നു പോയി. അതിടയില്‍ എന്‍റെ ഡിഗ്രി കമ്പ്ലീറ്റ്‌ ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം ഇക്ക വീണ്ടും അവധിക്കു വന്നു. വീണ്ടും ഞങ്ങള്‍ക്കിടയില്‍ സന്തോഷത്തിന്‍റെ മധുവിധു പുഷ്പങ്ങള്‍ വിരിഞ്ഞു. ലോകത്ത് ഏറ്റവു ഭാഗ്യവതിയായ പെണ്ണ് ഞാനായിരുക്കുമെന്നു എല്ലാവരെയും പോലെ എനിക്കും തോന്നി. ഒരു മാസത്തെ അവധിക്കു ശേഷം ഇക്ക വീണ്ടും തിരിച്ചു പറന്നു.

വിരഹ ദുഖത്തിന്‍റെ വേദന ഞാന്‍ ആദ്യമായി അനുഭവിച്ച ദിവസങ്ങളായിരുന്നത്. കഴിഞ്ഞു പോയ സന്തോഷ മൂഹുത്തങ്ങളെ മനസില്‍ താലോലിച്ചു ദിവസങ്ങള്‍ തള്ളി നീക്കി.
ആയിടക്ക്‌ ഞാന്‍ ഗര്‍ഭിണിയായി, ലോകത്തെ ഏതൊരു സ്ത്രീയുടെയും സ്വപ്നം. ഞാന്‍ ഇക്കയെ വിളിച്ചറിയിച്ചു. ഇത് കേട്ട ഉടനെ ഇക്ക പറഞ്ഞ വാക്കുകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു.

മോളെ, സാബിറ ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങോട്ട്‌ വന്നാലോ? നിന്നെ കാണാന്‍ എനിക്ക് കൊതിയാകുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണന്നാണ് ഇക്ക അതിനെ വിശേഷിപ്പിച്ചത്.

ഇതിനിടയില്‍,  വീട് വെയ്ക്കാന്‍ സ്ഥലം അതില്‍ ഒരു തറയും കെട്ടി. പ്രസവശേഷം ഞങ്ങളെ ഗള്‍ഫിലേയ്ക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇക്ക. ദിവസവും നാലു നേരം വിളിക്കും, ഓരോ മാസത്തെ ചെക്ക്‌അപ്പിന്‍റെ തിയ്യതിയും എന്നെക്കാള്‍ ഓര്‍മ്മ ഇക്കാക്ക് ആയിരിക്കും. 

സന്തോഷകരമായ ഗര്‍ഭകാലത്തിനു ശേഷം ഞാന്‍ ഇവനെ പ്രസവിച്ചു‍. ഞാന്‍ പ്രസവിച്ച വിവരം എന്‍റെ ഉപ്പയാണ് ഇക്കയെ വിളിച്ചറിയിച്ചത്. ആ നിമിഷത്തെ പറ്റി ഇക്ക എന്നോട് പിന്നീടു പറഞ്ഞിട്ടുണ്ട്

നീ പ്രസവിച്ചുവെന്നും ആണ്‍ കുട്ടിയാണെന്നും ഉപ്പ പറഞ്ഞപ്പോള്‍ ഞാന്‍ ആകെ കോരിത്തരിച്ചു. എന്‍റെ കയ്യില്‍ രോമങ്ങള്‍ എഴുന്നേറ്റു നിന്നു. സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞു ഉണ്ടാവുന്ന ഒരു സന്തോഷം ഞാന്‍ ശരിക്കും ആസ്വദിച്ചു. 

ഇത് പറഞ്ഞു അവള്‍ ചുറ്റും നോക്കി, മുഖത്ത് ഒരു ഭാവഭേതമില്ലാതെ, 

പിന്നെ എന്താ സംഭവിച്ചത്? ഞാന്‍ ഉദേഗത്തോടെ ചോദിച്ചു.

മോന് ആറു മാസമായി, നല്ല കളിയും ചിരിയും, എന്‍റെ ഒറ്റപെടലില്‍ അവന് എനിക്ക് കൂട്ടായി.എന്‍റെ സങ്കടങ്ങള്‍ അവന്‍റെ പാല്‍ പുഞ്ചിരിയില്‍ അലിയിച്ചു കളഞ്ഞു. മോന്‍റെ വിവരങ്ങള്‍ അറിയാന്‍ ഇടക്കിടെയ വിളിക്കും, ഇത് കാണുമ്പോള്‍ ഇക്കയുടെ ഉമ്മാക്ക് ഇടക്ക് ദേഷ്യം വരും,
അവന് അവിടെ പണി ഒന്നും ഇല്ലേ? അവന്‍റെ കിന്നാരം കണ്ടാല്‍ അവന്‍ മാത്രമേ ഭാര്യയും കുട്ടിയും നാട്ടിലോള്ളൂവെന്ന്, ഉമ്മ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
മോന്‍ കരയുന്ന സമയത്ത് ഇക്കയെ വിളിച്ചു ഞാന്‍ ഫോണ്‍ മോന്‍റെ വായക്കടുത്ത് വെച്ച് കൊടുത്ത് അവന്‍റെ കരച്ചില്‍ ഇക്കയെ കേള്‍പ്പിക്കും.
മോനെ കാണാനുള്ള അതിയായ ആഗ്രഹത്തെ അടക്കാന്‍ കഴിയാതെ ഇക്കയും ഒരു മാസത്തിനകം നാട്ടിലേക്കു വരാന്‍ തീരുമാനിച്ചു, തിരിച്ചു പോകുമ്പോള്‍ ഞങ്ങളെ കൂടെ കൂട്ടാനും. പുത്തന്‍ പാസ്പോര്‍ടട്ടുകള്‍ അലമാരയില്‍ വെച്ച് ഞാനും.

കലണ്ടറിലെ കറുത്ത അക്കങ്ങള്‍ ചുവന്ന പേന കൊണ്ട് വെട്ടി ഞാനും ആ ദിവസത്തിനായി കാത്തിരുന്നു.
അങ്ങിനെയിരിക്കെയാണ് അത് സംഭവിച്ചത്, ഞാന്‍ ഇക്കയുടെ വീട്ടില്‍ ആയിരുന്നു ആ നശിച്ച ദിവസം.

രാവിലെ ഇക്കയുടെ ഉപ്പാന്‍റെ ഫോണിലേക്ക് ഗള്‍ഫില്‍ നിന്നും ഒരു വിളിവന്നു.

നിങ്ങളുടെ മോന് ഒരു ചെറിയ അപകടം പറ്റി, ഹോസ്പിറ്റലില്‍ ആണ്. കുഴപ്പമൊന്നുമില്ല, അവന്‍റെ ഭാര്യയെ അറിയിക്കേണ്ടന്നു പറഞ്ഞു അയ്യാള്‍ ഫോണ്‍ വെച്ചു.

ഇത് കേട്ട ഉപ്പ ഇക്കയുടെ കൂട്ടുകാനെ വിളിച്ചു. ഓഫിസില്‍ പോകുന്ന വഴിയില്‍ നടന്ന ഒരു അപകടത്തില്‍ ഇക്ക മരിച്ചെന്നും, മയ്യത്ത് ആശുപത്രിയില്‍ലാണെന്നും അയാള്‍ പറഞ്ഞു.

ഇത് കേട്ട ഉപ്പ അടുകളയില്‍ വന്നു ഉമ്മയോടെ എന്തോ സ്വകാര്യം പറയുന്നത് ഞാന്‍ കേട്ട്. 
ഇത് കേട്ട ഉമ്മ കരഞ്ഞു കൊണ്ട് പുറത്തേക്കു പോയി, ഞാന്‍ പിന്നാലെയും. പലവട്ടം ചോദിച്ചിട്ടും ഉമ്മ ഒന്നും പറഞ്ഞില്ല. എനിക്ക് എന്തോ പന്തികേട്‌ തോന്നി. ഞാന്‍ റൂമില്‍ പോയി ഇക്കയുടെ ഫോണിലേക്ക് വിളിച്ചു, ഫോണ്‍ സ്വിച്ച് ഓഫ്‌. ഒന്ന് വരുത്തല്ലേ പടച്ചോനെയെന്നു മനസില്‍ വിചാരിച്ചു രണ്ടു മൂന്ന് തവണ ശ്രമിച്ചു. ഫോണ്‍ ഓഫ്‌ആണെന്ന് അറബിയിലും ഇംഗ്ലീഷ്ലും മറുപടി. ഇക്കാക്ക് എന്തോ പറ്റിയെന്നു എനിക്ക് തോന്നി. 

ഞാന്‍ ഉമ്മയുടെ അടുത്ത് ചെന്നു, എന്താണകിലും പറ, എന്‍റെ ഇക്കാക്ക് എന്താ പറ്റിയത്? ഞാന്‍ വിളിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫാണ്, പറ, ഞാന്‍ ചെറിയ കുട്ടിയൊന്നുമല്ല, എല്ലാം സഹിക്കാനുള്ള മനസ് എനിക്കുണ്ട്. പറ എന്‍റെ ഇക്കാക്ക് എന്തു പറ്റി?
ഗതി കെട്ട് അവസാനം ഉമ്മ അത് പറഞ്ഞു.
അവന്‍ പോയി മോളെ,
ഒരു നിമിഷം ഞാന്‍ തരിച്ചു പോയി. കണ്ണില്‍ ഇരുട്ട് കേറി, തലക്കകത്ത് എന്തോ മൂളുന്ന പോലെ, എന്‍റെ ജീവിതം, പ്രതീക്ഷകള്‍, മകന്‍റെ ഭാവി ഞാന്‍ തകര്‍ന്നു പോയി. തല ചുറ്റുന്ന പോലെ തോന്നി. ചുമരുകള്‍ പിടിച്ചു ബെഡ്റൂമിലെത്തി ഉമ്മ പിറകെയും. തൊട്ടിലില്‍ ഒന്നുംമറിയാതെ നിഷ്കളങ്കമായി കിടന്നുറങ്ങുന്ന മോനെ നോക്കി, എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവനെ നോക്കി ഞാന്‍ ഉച്ചത്തില്‍ പൊട്ടി കരഞ്ഞു.
ഉമ്മ എന്നെ താങ്ങി ബെഡില്‍ കിടത്തി.

പിന്നെ ഒന്നും എനിക്ക് ഓര്‍മയില്ല. ഉണര്‍ന് നോക്കുമ്പോള്‍, അരികില് എന്‍റെ ഉമ്മയും ബാപ്പയും ‍ അനിയനും ബന്ധുക്കളും. ഇക്ക ഇനിയില്ല എന്ന സത്യത്തെ ഉള്‍കൊള്ളാന്‍ ഞാന്‍ മനസിനെ പാകപെടുത്തി. പിന്നെ ഞാന്‍ കരഞ്ഞില്ല. ഇക്കയുടെ മയ്യത്ത് വീട്ടില്‍ കൊണ്ട് വരുന്നത് വരെ.
അതിനു ശേഷം ഞാന്‍ കരഞ്ഞിട്ടില്ല. ഇപ്പോള്‍ നാല് വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ എല്ലാം ശീലമയി. ഒരു ചെറിയ ജോലിയുണ്ട്, മെഡിക്കല്‍ ഷോപ്പില്‍. പണത്തിനു വേണ്ടിയല്ല. ഓര്‍മകകളെ ആട്ടിയോടിക്കാന്‍ വേണ്ടി മാത്രം.‍ ഇവനെ വളര്‍ത്തണം, അതാണ് എന്‍റെ സ്വപ്നവും ജീവിതവും.
ഒരു നെടുവീര്‍പോടെ അവള്‍ പറഞ്ഞു നിര്‍ത്തി.

സാബിറയുടെ കഥ കേട്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ നനഞ്ഞു.

ഒരു പക്ഷെ, ഇത്രയും വര്‍ഷത്തിനടക്ക് നീ ഒരു പാട് തവണ പലരില്‍ നിന്നും കേട്ടതാകും, എങ്കില്‍ കൂടി ഞാന്‍ ചോദിച്ചോട്ടെ, 

നീ ചെറുപ്പമല്ലേ?, സൌന്ദര്യം ഒട്ടും ചോര്‍ന്നു പോയിട്ടില്ല. മോനെ കൂടി ഏറ്റെടുക്കാന്‍ തയ്യാറായ ഒരു നല്ല ആലോചന വന്നാല്‍ ഒരു രണ്ടാം വിവാഹത്തിന് സമ്മതിച്ചു കൂടെ?

ഇത് ഞാന്‍ നിന്നില്‍ നിന്നും പ്രതീക്ഷിച്ചതായിരുന്നു. ഇത്രയും കാലത്തിനിടക്ക് ഒരു പാട് കേട്ടു തയബിച്ച ചോദ്യം. ആദ്യം വീട്ടില്‍ നിന്ന്, പിന്നെ കുടുംബത്തില്‍ നിന്നും, കൂട്ടുക്കാരികളില്‍ നിന്നും.
അതിന്‍റെ കാരണം കേട്ടോ.

നമ്മളില്‍ ആര് ആദ്യം മരിച്ചാലും മറ്റേയ്യാള്‍ പുനര്‍വിവാഹം ചെയ്യില്ലന്ന വാക്ക്. 
ഞങ്ങളുടെ സ്വകാര്യ സംഭാഷണത്തില്‍ എപ്പോഴോ പരസ്പരം സത്യം ചെയ്താണ്. അത് ലംഖിച്ചാല്‍ ഇക്കയുടെ ആത്മാവ് എന്നോട് പൊറുക്കില്ല. ഈ ജീവിതത്തില്‍ എന്‍റെ മനസ്സും ശരീരവും ഞാന്‍ ഇക്കാക്ക്‌ സമര്‍പ്പിച്ചു കഴിഞ്ഞു. ആ സ്ഥാനത്ത് ഇനി മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ എനിക്ക് സാധിക്കില്ല.. മൂന്ന് മാസത്തെ സന്തോഷകരമായ നിമിഷങ്ങള്‍ മതി മുപ്പതാണ്ട് എനിക്ക് ജീവിക്കാന്‍.

ഇത് കൂടി കേട്ടപ്പോള്‍ എനിക്ക് സാബിറയോട് ബഹുമാനം തോന്നി.

ഞങ്ങള്‍  പരസപരം പിരിഞ്ഞു. എവിടെയ്കിലും വെച്ച് കാണാംമെന്നു പറഞ്ഞ്.
അന്ന് രാതി ഉറങ്ങാന്‍ കിടന്നപ്പോള്‍ സാബിറ ഒരു നൊമ്പരമായി മനസ്സില്‍ വന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴാണ് പ്ലസ്‌ടു ക്ലാസ്സിലെ പഴയ ഓട്ടോഗ്രാഫ് ഓര്‍മ്മ വന്നത്.
കട്ടിലക്കടിയിലെയ ഇരുമ്പ്  പെട്ടി വലിച്ചു നീക്കി പൊടി തട്ടി തുറന്നു. ആ പഴയ ഓട്ടോഗ്രാഫ് തിരഞ്ഞു. പെട്ടികടിയിലെ കടലാസ്സുകള്‍ക്കിടയില്‍ നിന്ന് പുറംചട്ട പൊളിഞ്ഞു പോയ മുഷിഞ്ഞ ഓട്ടോഗ്രാഫ് ഞാന്‍ കയ്യിലെടുത്തു. ആവേശത്തോടെ പേജുകള്‍ മറിച്ചു. സാബിറ എഴുതിയ വരികള്‍ക്കായി.
ഒടുവില്‍ ആ വരികള്‍ ഞാന്‍ ഇങ്ങിനെ വായിച്ചു.

"
പിരിയാനാണങ്കില്‍‍ നമ്മള്‍ എന്തിന് ഒരുമിച്ചു"

സ്വന്തം സാബിറ,
പ്ലസ്‌ടു ബാച്ച്.