Monday, August 19, 2013

ചില നോമ്പുകാല ഓര്‍മ്മകള്-1

ചില നോമ്പുകാല ഓര്‍മ്മകള് (1)‍
******************
നോബെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് പാഞ്ഞ് വരുന്നത് ചെറുപത്തിലെ നോമ്പുകാലമാണ്. ഓര്‍മയില്‍ മായാതെ തങ്ങി നില്‍ക്കുന്ന ആദ്യ നോമ്പുകാലം. മുറിയാതെ പെയ്യുന്ന ഒരു കര്‍കിടക്ക മാസത്തിലായിരുന്നു. കാല ചക്രം കറങ്ങി തിരിഞ്ഞ് നാട്ടില്‍ വീണ്ടും മഴകാലത്ത് നോമ്പ് കാലം എത്തിയിരിക്കുന്നു. പുറത്ത് കോരിചൊരിയുന്ന മഴപെയ്യുമ്പോഴും അടുക്കളയില്‍ പത്തിരിയും, തേങ്ങ വറുത്തരച്ച ഇറച്ചി കറിയും, തരികഞ്ഞിയും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലായിരിക്കും വീട്ടുക്കാര്‍.

ആദ്യം ചുടുന്ന പത്തിരിക്കു വേണ്ടി ക്ഷമയോടെ അടുപ്പിനടുത്ത് കാത്തു നില്‍ക്കും. തിമിര്‍ത്തു പെയ്യുന്ന മഴ ജനലില്‍ കൂടെ നോക്കി ചൂടുള്ള കാലി പത്തിരി തിന്നു തീരുന്നതിനു മുമ്പേ അടുത്തതിനായി വീണ്ടും അടുക്കളയിലേക്ക് ഓടും. കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ കാല്‍ നോമ്പ് പിടിത്തവും (പത്തു മണി വരെ) പിന്നെ അരയും മുക്കാലും പിന്നിട്ടു മുഴുവനിലും എത്തി. നോമ്പ് തുറക്കാന്‍ വീട്ടില്‍ വരുന്ന വിരുന്നകാര്‍ നീ യെത്ര നോമ്പ് പിടിച്ചു എന്ന ചോദ്യത്തിന് രണ്ടു ദിവസം പകുതി നോമ്പ് പിടിച്ച് ഒന്നാക്കിയെന്നു പറയും. പത്തിരിക്ക് വേണ്ടി വാട്ടിയെടുത്ത അരിപൊടി തിന്നാന്‍ നല്ല രുചിയാണ്. പകുതി വെന്ത പൊടിയെടുത്ത് വാഴിലിട്ടു ഓടിയിതിനു കയ്യും കണക്കുമില്ല.

ആദ്യമായീ മുഴുനോമ്പ് പിടിച്ചതിന്‍റെആഹ്ലാദം ദശകള്‍ക്ക് ഇപ്പുറവും മനസില്‍ മായാതെ നില്‍ക്കുന്നു. ഗംഭീര സീകരണമായിരുന്നു വീട്ടില്‍ നിന്ന് കിട്ടിയത്.
നോബെടുത്ത് മത്സരിക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ നമ്മുക്കും വാശി കൂടും, എന്‍റെ മത്സരം അമ്മാവന്‍റെ മോളേടായിരുന്നു. ചില ദിവസങ്ങളില്‍ അവളോട്‌ തോല്‍ക്കാതിരിക്കാന്‍ പുലര്‍ച്ചെ അത്താഴം കഴിക്കാതെ വരെ നോമ്പ് പിടിച്ചിട്ടുണ്ട്. പെരുന്നാള്‍ രാവില്‍ നോമ്പിന്‍റെ എണ്ണമെടുക്കുമ്പോള്‍‍ പലവര്‍ഷങ്ങളിലും അവള്‍ തന്നെയായിരുന്നു മുന്നില്‍. എന്‍റെ വിശപ്പിനു മുന്നില്‍ അവള്‍ ജയിക്കുകയായിരുന്നു.

1 comment:

  1. ആദ്യം ചുടുന്ന പത്തിരിക്കു വേണ്ടി ക്ഷമയോടെ അടുപ്പിനടുത്ത് കാത്തു നില്‍ക്കും. തിമിര്‍ത്തു പെയ്യുന്ന മഴ ജനലില്‍ കൂടെ നോക്കി ചൂടുള്ള കാലി പത്തിരി തിന്നു തീരുന്നതിനു മുമ്പേ അടുത്തതിനായി വീണ്ടും അടുക്കളയിലേക്ക് ഓടും. കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ കാല്‍ നോമ്പ് പിടിത്തവും (പത്തു മണി വരെ) പിന്നെ അരയും മുക്കാലും പിന്നിട്ടു മുഴുവനിലും എത്തി. നോമ്പ് തുറക്കാന്‍ വീട്ടില്‍ വരുന്ന വിരുന്നകാര്‍ നീ യെത്ര നോമ്പ് പിടിച്ചു എന്ന ചോദ്യത്തിന് രണ്ടു ദിവസം പകുതി നോമ്പ് പിടിച്ച് ഒന്നാക്കിയെന്നു പറയും. പത്തിരിക്ക് വേണ്ടി വാട്ടിയെടുത്ത അരിപൊടി തിന്നാന്‍ നല്ല രുചിയാണ്.

    ReplyDelete