Monday, August 19, 2013

ചില നോമ്പുകാല ഓര്‍മകള്‍-2


പിന്നെ പത്തിരി ഉണ്ടാക്കാന്‍ സഹായിക്കാന്‍ തുടങ്ങി. വാട്ടിയ പൊടി കുഴക്കുന്ന പണിയായിരുന്നു അധികവും. അമ്മിയില്‍ ഇട്ടു ചൂടോടെ കുഴച്ചു കൊടുക്കും, അവര്‍ അത് പരത്തും. പരത്തുന്നതിലും ഒരു കൈ നോക്കി. വീട്ടില്‍ തിന്നാന്‍ ഉണ്ടാക്കുന്നവ എങ്ങിനെയെങ്കിലും പരത്തി തീര്‍ക്കും. വല്ല സല്‍ക്കാരമോ മറ്റോ ഉണ്ട്കില്‍ വട്ടുവെച്ച് മുറിച് സുന്ദരനാക്കും. ശൈശവം പിന്നിട്ടു കൌമാത്തില്‍ എത്തിയപ്പോഴെക്കും നോമ്പും ജീവിത്തിന്‍റെ ഭാഗമായി തീര്‍ന്നു. നോമ്പ് തുറക്കുന സമയത്ത് 20 മുതല്‍ 25 വരെ പത്തിരിയായിരുന്നു കപ്പാസിറ്റി.

ആകാലത്ത് ഒന്നും എല്ലാ വീടുകളിലും ഫ്രിഡ്ജ്‌ ഉണ്ടായിരുന്നില്ല. വീശിയടിക്കുന്ന കാറ്റില്‍ നിന്ന് തന്നെ മാര്‍ക്കറ്റിലുള്ള മീനിന്‍റെ മണം എല്ലാ വീട്ടിലും എത്തുമായിരുന്നു. വീട്ടില്‍ നിന്നും മാര്‍ക്കറ്റിലേക്കുള്ള ദൂരം അര കിലോമീറ്റര്‍മാത്രം. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ അവള്‍ പറയുമായിരുന്നു ഈ മീനിന്‍റെ മണത്തെ പറ്റി. പിന്നെ പിന്നെ അതവള്‍ക്കും ശീലമായി.

എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഫ്രഷ് മീന്‍ കിട്ടും, രാവിലെ ഫ്രഷ്‌ ആട്, കാള, രാവിലെ അറുത്തത് വിറ്റ് തീര്‍ന്നില്ലങ്കില്‍ അതും കാണും വൈകുന്നേരം വരെ. പച്ചക്കറി രാത്രി ഒന്‍പതു മണിവരെ സുലഭം. ഇതൊക്കെ വാങ്ങി വെയ്ക്കാന്‍ ആല്ലേ ഫ്രിഡ്ജ്‌? പത്തു രൂപക്ക് രാവിലെ വാങ്ങുന്ന മീന്‍ രാത്രി വരെ കേടാകാതെ സൂക്ഷിക്കാന്‍ കരണ്ടിനു പത്ത് രൂപ കൊടുക്കണം. ആ ഇരുപത് രൂപയുടെങ്കില്‍ രണ്ടു കിലോ ഫ്രഷ്‌ മീന്‍ വാങ്ങി കൂടെ? ഇതായിരുന്നു ഞങ്ങള്‍ ചന്തക്കുന്നുകാരുടെ കോണ്‍സെപ്റ്റ്.

കൊടുംവേനല്‍ കാലമായ ഏപ്രില്‍, മെയ്‌ എന്നി മാസങ്ങളില്‍ നോമ്പ് വരുമ്പോള്‍ ദാഹവും ക്ഷീണവും കൂടും. നോമ്പിനു മാത്രമായി ടാക്സി സ്റ്റാന്‍ഡില്‍ ഐസ് കടച്ചവടം ഉണ്ടാകും. ഒരു രൂപക്ക് ഒരു കഷ്ണം ഐസ്. ചാക്കിന്‍ കഷ്ണത്തില്‍ ഈര്‍ച്ച പോടീയൊക്കെ വെച്ച് നന്നായി കെട്ടി തരും. അതു വാങ്ങി നാരങ്ങ വെള്ളമോ ജ്യൂസോ ഉണ്ടാക്കി തണുപ്പിച്ചു കുടിക്കും. ഒരു രൂപയുടെ ഐസ് കൊണ്ട് പതിനായിരം രൂപയുടെ ഫ്രിഡ്ജ്‌നെ തോല്‍പ്പിക്കും.

പൊങ്ങച്ചക്കാരി കൊച്ചമ്മ പണ്ട് പറഞ്ഞപ്പോലെ, അടുകളയില്‍ ഒരു എലിയെ കണ്ടു, എലി ഗ്യാസ് അടുപ്പില്‍ന്‍റെ മുകളില്‍ നിന്ന് ഓവന്‍ വഴി ഫ്രിഡ്ജ്ന്‍റെ മുകളിലേക്ക് ചാടി, അവിടെ നിന്നും ഡൈനിങ്ങ്‌ റൂമിലെ മേശക്ക് മുകളിലൂടെ സിറ്റിംഗ് റൂമിലെ ടിവിയുടെ സ്റ്റാന്റ്ന്‍റെ അടിയിലൂടെ ഓടി സോഫയുടെ അടിയില്‍ ഒളിച്ചിരുന്നു. അവിടെ വടി ഇട്ടു കുത്തിയപ്പോള്‍ മോന്‍റെ നാല്‍പതിയനയിരം രൂപ വില വരുന്ന ലാപ്‌ടോപ്പിന്‍റെ മുകളിലൂടെ ഓടി ബാത്ത് റൂമില്‍കയറി വാഷിംഗ്‌മെഷീന്‍ മുകളില്‍ കയറി വേന്റിലെറ്റര്‍ വഴി പുറത്തേക്കു ഓടി. നിങ്ങള്‍ക്കും മാസിലയില്ലേ കൊച്ചമ്മയുടെ വീട്ടില്‍ എന്തോക്കോ ഉണ്ടെന്നു? 

1 comment:

  1. കൊടുംവേനല്‍ കാലമായ ഏപ്രില്‍, മെയ്‌ എന്നി മാസങ്ങളില്‍ നോമ്പ് വരുമ്പോള്‍ ദാഹവും ക്ഷീണവും കൂടും. നോമ്പിനു മാത്രമായി ടാക്സി സ്റ്റാന്‍ഡില്‍ ഐസ് കടച്ചവടം ഉണ്ടാകും. ഒരു രൂപക്ക് ഒരു കഷ്ണം ഐസ്. ചാക്കിന്‍ കഷ്ണത്തില്‍ ഈര്‍ച്ച പോടീയൊക്കെ വെച്ച് നന്നായി കെട്ടി തരും. അതു വാങ്ങി നാരങ്ങ വെള്ളമോ ജ്യൂസോ ഉണ്ടാക്കി തണുപ്പിച്ചു കുടിക്കും. ഒരു രൂപയുടെ ഐസ് കൊണ്ട് പതിനായിരം രൂപയുടെ ഫ്രിഡ്ജ്‌നെ തോല്‍പ്പിക്കും.

    ReplyDelete