Monday, May 27, 2013

മൈമൂന എന്ന ഗദാമ്മ (ഭാഗം -2)

മൈമൂന എന്ന ഗദാമ്മ (ഭാഗം -രണ്ട്)
**********************
അസുഖം വന്നാല്‍ ഡോക്റെറുടെ അടുത്ത് പോകാന്‍ സമ്മതിക്കില്ല, എന്ത് അസുഖത്തിനും പനഡോള്‍ തരും, ഒരിക്കല്‍ കൂടെയുള്ള ഫില്പിനോക്ക് വയറുവേദന വന്നു. രാത്രി മുഴുവന്‍ കിടന്നു കരഞ്ഞു. ഡോക്റെ കാണാന്‍ വിട്ടില്ല. അവള്‍ രാവിലെ ആരോടും പറയാതെ ഡോക്ടറെ കാണാന്‍ പോയി, അന്ന് തന്നെ അവളെ ക്യാന്സ്ല്‍ ചെയ്ത് വിട്ടു. ഇടയ്ക്കിടെ മാമ്മ വന്ന് ഞങ്ങളുടെ മുറിയില്‍ കയറി പെട്ടിയും.ബാഗും തുറന്ന് നോക്കും. എന്തെകിലും മോഷ്ടിച്ചുടുണ്ടോ അതോ എന്തെകിലും ഉണ്ടാക്കി തിന്നുന്നോ എന്ന് നോക്കാന്‍. ജോലി സമയത്ത് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. രാവിലെ ഇറങ്ങിയാല്‍ രാത്രിയാവും റൂമില്‍ എത്താന്‍. ആരെങ്കിലും വിളിച്ചാല്‍ രാത്രിയെ അറിയൂ. മൂന്ന് മാസം കൊണ്ട് മൂന്ന് വര്ഷത്തെ കഷ്ട്പാട് ഞാന്‍ അനുഭവിച്ചു. അവിടെ ഒരു മലയാളി ഡ്രൈവര്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുകാരന്‍ ബാബു. പൈസ അയക്കലും ഫോണ്‍ കാര്ഡ് ‌ വാങ്ങലും അയാള്‍ ആയിരുന്നു. കഷ്ടപാടിനെ പറ്റി ഞാന്‍ അയാളോട് പറഞ്ഞു.
ഇവിടെ നിന്ന് ചാടണം എങ്കിലേ രക്ഷപെടാന്‍ പറ്റുകയ്ള്ളൂ, ആരും ആറു മാസത്തില്‍ കൂടുതല്‍ ആരും ഇവിടെ നില്ക്കാാറില്ല. പുറത്ത് ആരെങ്കിലും ഉണ്ടെകില്‍ ചാടുവാനുള്ള ഏര്പ്പാട് ചെയാമെന്നു ബാബു പറഞ്ഞു.

ഒരു ഗദാമ്മയെന്നു പറയുമ്പോള്‍ നാട്ടുകാരുടെ പുച്ഛം ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഞങ്ങളെ പോലുള്ള വരെ പലരും രണ്ടാം കണ്ണിലൂടെയാണ് കാണുന്നത്. പല രീതിയില്‍ ഗള്ഫില്‍ പണം ഉണ്ടാക്കുന്ന സ്ത്രീകള്‍ ഉണ്ടാവും. പക്ഷെ സമൂഹത്തിനു മുന്നില്‍ എല്ലാവര്ക്കും ഒരേ നിറം.

ഇവിടെയും അങ്ങിനെ തന്നെ, പലരുടെയും നോട്ടവും സംസാരവും കണ്ടാല്‍ നമ്മെ തന്നെ വെറുത്തു പോകും. ഞങ്ങളുടെ ഉള്ളില്‍ നീറുന്ന ഒരു അഗ്നിപര്വ്വുതം ഉണ്ടെന്നു പലരും മനസിലാക്കുന്നില്ല. ചെന്നെത്തിപെടുന്ന വീട്ടിലെ എല്ലാംമായ ഞങ്ങള്‍ അവരുടെ ആരോരുമമല്ലാതെ ജീവിക്കുന്നു. വികാരവിചാരങ്ങള്‍ ഞങ്ങള്ക്കുങമുണ്ട്‌ അടക്കി പിടിച്ചു നാട്ടിലെ മക്കളെയോത്ത് സ്വയം നിയന്ത്രിക്കുന്നു. ഞങ്ങള്‍ വഴിപിഴച്ചവരാണന്നും വളയയ്‌ക്കാന്‍ എളുപ്പമാനെന്നും പലരും കരുതുന്നു. വഴിവിട്ട രീതിയില്‍ പണം ഉണ്ടാക്കാന്‍ ഏറ്റവും എളുപ്പമാണ് ഗള്ഫില്‍, എന്‍റെ വിശ്വാസം അതിനു സമ്മതിക്കുന്നില്ല. ആ രീതിയില്‍ കിട്ടുന്ന കാശ് കൊണ്ട് മക്കളെ പോറ്റാന്‍ മനസ് അനുവദിക്കുന്നില്ല. ഇഷ്ടപെട്ട നിറമുള്ള വസ്ത്രം ധരിക്കണോ, ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനോ ഞങ്ങള്ക്ക് കഴിയാറില്ല. ഒരു തൊഴില് ‍നിയമത്തിന്‍റെയും പരിധിയില്‍ വരുന്നില്ല. തൊഴില്‍ നിയമവും സമയവും തീരുമാനിക്കുന്നത് സ്പോന്‍സര്‍മാരാണ്. ഒടുവില്‍ ഞാന്‍ ആ വീട്ടില്‍ നിന്നു ചാടാന്‍ തീരുമാനിച്ചു. എന്‍റെ വകയില്‍ ഒരു ബന്ധുവായിവരുന്ന ഒരാളുടെ പരിചയകാരനാണ് എനിക്ക് വിസ തന്ന സൈദ്‌. അയാള്‍ ഒരു ബക്കാല നടത്തുന്നു. ഞാന്‍ അയാളുമായി രാത്രി സംസാരിച്ചു.

നിങ്ങളുടെ ഇഷ്ടം പോലെ ചെയാം, അയ്യാള്‍ പറഞ്ഞു.

ഇവിടെ നിന്ന് ചാടിയാല്‍ എനിക്ക് പുറത്ത് ഒരു ജോലി വേണം, നിങ്ങളുടെ പരിചയകാരുടെ എതെങ്കിലും വീട്ടില്‍? അറബികളുടെ വീട് വേണ്ട വല്ല മലയാളി കുടുംബങ്ങളില്‍?
ഞാന്‍ നോക്കിയിട്ട് വിളിക്കാമെന്ന് അയാള്‍ പറഞ്ഞു.

പിറ്റേന്ന് രാത്രി ജോലി കഴിഞ്ഞു റൂമില്‍ വന്നു ഫോണ്‍ നോക്കിയപ്പോള്‍ അയാളുടെ മിസ്‌ കാള്‍ കണ്ടു. ഉണ്ടന്‍ തിരിച്ചുവിളിച്ചു.

തല്ക്കാ്ലത്തേക്ക് ഒരു മലയാളിയുടെ വീട്ടില്‍ ഒരു ജോലി ശരിയാക്കിട്ടുണ്ടെന്നും. നാളെ രാത്രി ഇവിടെ നിന്ന് പുറത്ത് കടക്കണമെന്നും പറഞ്ഞു. ഞാന്‍ ഒരു ഡ്രൈവറെ ഏര്പ്പടാക്കിയിട്ടുടെന്നും അയാള്‍ വിളിക്കുമെന്നും പറഞ്ഞു. ഈ വിവരം ഞാന്‍ ഡ്രൈവര്‍ ബാബുവിനെ അറിയിച്ചു.

പിറ്റേന്ന് ജോലിക്ക് ഇറങ്ങിയപ്പോള്‍ ഫോണ്‍ സൈലെന്റ് ആക്കി അരയില്‍ വെച്ചു. ഒരേ അരമണിക്കൂര്‍ ഇടവിട്ട്‌ ടോയ്‌ലറ്റില്‍ പോയി വല്ല വിളിയും ഉണ്ടോ എന്ന് നോക്കും. ഞാന്‍ ഇടയ്ക്കിടെ അടുകളയില്‍ നിന്ന് പുറത്ത് പോകുന്നത് ക്യാമറയില്‍ കണ്ടു മാമ എന്നോട് ചൂടായി.
മക്കളുടെ വീട്ടില്ലെതക്കെല്ലാം ഭക്ഷണം കൊടുത്ത് വിട്ട് ബാബാക്കും മാമാക്കും കഴിക്കാനുള്ളത് വിളബിവെച്ച് ടോയ്‌ലറ്റില്‍ പോയി ഫോണ്‍ നോക്കിയപ്പോള്‍ അറിയാത്ത ഒരു നമ്പരില്‍‍ നിന്ന് മിസ്സ്‌ കാള്‍ കണ്ടു.

അതിലേക്ക് ഉടനെ തിരിച്ചു വിളിച്ചു.
ഹലോ, ഞാന്‍ മൈമൂനയാണ്‌, ഈ ഈ നമ്പരില്‍ നിന്നു ഒരു വിളി കണ്ടു.
അതെ ഞാന്‍ വിളിച്ചിരുന്നു. എന്‍റെ പേര് റഹീം, ബാക്കാല നടത്തുന്ന സൈദ്‌ പറഞ്ഞിട്ടാണ് വിളിച്ചത്. നിങ്ങളെ ആ വീട്ടില്‍ നിന്ന് ചാടിക്കാന്‍. വലിയ റിസ്ക്‌ ഉള്ള പണിയാണ്, പിടിച്ചാല്‍ നമ്മള്‍ രണ്ടു പേരും കുടുങ്ങും. എന്നാലും ഞാന്‍ സഹായിക്കാം, എനിക്ക് അഞ്ഞൂറ് റിയാല്‍ വേണം. നിങ്ങളെ സൈദ്‌ പറഞ്ഞ മലയാളിയുടെ വീട്ടില്‍ കൊണ്ടാക്കാം. എന്താ സമ്മതിച്ചോ?

അഞ്ഞൂറ് റിയാല്‍. ഞാന്‍ ഞെട്ടി പോയി. അഞ്ഞൂറ് പോയാല്‍ ബാക്കി എത്ര? കിട്ടുന്ന ശമ്പളം മുഴവന്‍ അയച്ചിട്ടും നാട്ടില്‍ ഒന്നിനും തികയുന്നില്ല. ഈ മാസം ആരുടേയും കയ്യില്‍ നിന്ന് കടം വാങ്ങാന്‍ ഉമ്മയോട് പറയാം. അയാളും ഇവിടെ പണം ഉണ്ടാക്കാന്‍ വന്നതല്ലേ? അയാള്ക്കും നാട്ടില്‍ കുട്ടികള്‍ ഉണ്ടാകും. പൈസ നോക്കിയിട്ട് കാര്യമില്ല ഇവിടെന്നു രക്ഷപെടുക. ഞാന്‍ സമ്മതിച്ചു.

എങ്കില്‍ രാത്രി ജോലി കഴിഞു വിളിക്കാന്‍ പറഞ്ഞു. ഞാന്‍ വീടിനു മുന്നില്‍ വണ്ടിയുമായി ഉണ്ടാവും. എനിക്ക് സന്തോഷമായി. അതിലേറെ പേടിയും.

പോകുന്ന സമയത്ത് മാമയും ബാബയും കണ്ടാല്‍? വഴിയില്‍ വെച്ച് പോലീസ് പിടിച്ചാല്‍? റഹീം എന്നെ എന്തെങ്കിലും ചെയ്‌താല്‍? വേറെ എവിടെങ്കിലും കൊണ്ട് പോയാല്‍? ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മനസില്‍ ബാക്കിയായി.
(ബാക്കി ഭാഗം മൂന്നില്‍)

No comments:

Post a Comment