Sunday, July 21, 2013

മൈമൂന എന്ന ഗദാമ്മ (ഭാഗം–നാല്)

മൈമൂന എന്ന ഗദാമ്മ (ഭാഗം–നാല്)
**********************
രാവിലെ എഴുന്നേറ്റു, ഉടനെ തന്നെ ഇവിടെ എത്തിയ കാര്യം സൈദ്‌നെ വിളിച്ചു പറഞ്ഞു. നിന്‍റെ ശമ്പളത്തിന്‍റെ കാര്യം അവരോട് പറഞ്ഞിട്ടുന്ന് സൈദ്‌ പറഞ്ഞു. പിന്നെ ഫോണ്‍ ഓഫ്‌ ചെയ്ത് വെച്ചു. മാമയും ബാബയും വിളിച്ചാല്‍ കിട്ടാതിരിക്കാന്‍ വേണ്ടി. 

വീട്ടുക്കാരെ പരിചയപെട്ടു. റിയാസും, ലൈലയും കണ്ണൂര്‍ സ്വദേശികള്‍. റിയാസ് സര്ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. രണ്ടു മക്കള്‍, ഒരു മോളും, ഒരു മോനും, മോള്‍ ഒന്പതാം ക്ലാസില്‍ പഠിക്കുന്നു, മോന്‍ ഏഴിലും. നിനക്ക് ആയിരത്തി അഞ്ഞൂറ് റിയാല്‍ തരാനാണ് സൈദ്‌ പറഞ്ഞതെന്ന് റിയാസ് പറഞ്ഞു. ഇനി അഞ്ഞൂറ് തന്നാലും നില്ക്കുമെന്ന് മനസില്‍ പറഞ്ഞു. അപ്പോള്‍ ശബളം എനിക്ക് ഒരു പ്രശ്നം ആയിരുന്നില്ല. കാരണം തല്ക്കാലം നില്ക്കാന്‍ ഒരു സ്ഥലം അതായിരുന്നു എന്‍റെ ആവശ്യം. 

അറബി വീടിനെ അപേക്ഷിച്ച് ജോലിയൊന്നും ഇല്ല. രാവിലെ എഴുന്നേറ്റ് ചായയും കടിയും ഉണ്ടാക്കുക, കുട്ടികളെ സ്കൂളില്‍ വിടാനുള്ള കാര്യങ്ങള്‍ ചെയ്യുക. പിന്നെ ഉറങ്ങാം, പത്തു മണിക്ക് എഴുന്നേറ്റ് ചോറും കറിയും ഉണ്ടാക്കി, വീട് വൃത്തിയാക്കുക. അപ്പോയെക്കും കുട്ടികള്‍ സ്കൂള്‍ വിട്ടും, അയാള്‍ ഓഫീസ് കഴിഞ്ഞു വരും. പിന്നെ ഭക്ഷണം കഴിച്ച് രാത്രിയിലേക്കുള്ളത് വെയ്ക്കുക. പിന്നെ ടി വി കാണാന്‍. ഒഴിവു സമയം ധാരാളം.
ഇടയ്ക്കിടെ റഹീമിനെ വിളിക്കും. സംസാരിക്കും. ഞങ്ങള്‍ പരസ്പരം കൂടുതല്‍ അറിഞ്ഞു. ഞാന്‍ വിചാരിച്ച പോലെ അവന് ഭാര്യയും കുട്ടികളൊന്നുമില്ല. ഇരുപത്തിയാര് വയസുള്ള അവിവിവാഹിതനായ ചെറുപ്പക്കാരന്‍. കള്ള ടാക്സി ഓടിക്കുന്നു. അയാളെ വിശ്വസിക്കാമെന്ന് സംസാരത്തില്‍ നിന്നും തോന്നി. അവനുമായി കൂടുതല്‍ അടുത്തു. കാരണം എന്‍റെ കാര്യങ്ങക്ക് പുറത്ത് ഒരാള്‍ വേണം. പൈസ അയക്കാന്‍, ഫോണ്‍ കാര്ഡ്ച‌ വാങ്ങാന്‍, ഇടക്ക് പുറത്ത് പോകാന്‍. അല്ലെങ്കില്‍ വീണ്ടും ഒരു ചാട്ടത്തിന്. എല്ലാത്തിനും ഒറ്റക്ക് പോകാന്‍ പറ്റില്ലാലോ. റഹീം എന്റെ ഉമ്മയുടെ ജേഷ്ഠത്തിയുടെ മകനാണെന്നാണ് ഞാന്‍ ലൈലയോട് പറഞ്ഞത്. 
ആ ബന്ധ വളര്ന്നു. എന്‍റെ പഴയ സിം ഒഴിവാക്കി പുതിയ നമ്പര്‍ റഹീംമിനോട് വാങ്ങിപ്പിച്ചു. 

ഞാന്‍ എത്തി ഒരാഴ്ച് കഴിഞ്ഞപ്പോള്‍ ലൈലയെ ഹമദ് ഹോസ്പിറ്റലില്‍ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്തു. ഞാനും കൂടെ പോയി അന്ന് രാത്രി തന്നെ പ്രസവിച്ചു. ഒരു പെണ്കുട്ടി. വൈകുന്നേരം മുതല്‍ രാത്രി ഒരു മണി വരെ ഞാന്‍ ലേബര്‍ റൂമിന് മുന്നില്‍ നിന്നു.
ഒരു പേപ്പറും കയ്യില്‍ ഇല്ല എനിക്ക് ഉള്ളില്‍ പേടിയായിരുന്നു. അറബിയുടെ വീട്ടുക്കാരോ ബന്ധുക്കളോ, പരിചയകാരോ കണ്ടാല്‍? . പ്രസവശേഷം ലൈലയെ വാര്ഡിലേക്ക് മാറ്റി. രണ്ടു ദിവസം അവിടെ നിന്നു. ആറു ബെഡ് ഉള്ള വാര്ഡിലല്‍ വേറെ രണ്ടു ബെഡിലും അറബികള്‍ ആയിരുന്നു. ഓരോ തവണ വാതില്‍ തുറക്കുംബോഴും ഉള്ളില്‍ കാളും. രണ്ടു ദിവസം നെഞ്ചില്‍ തീയോടെ കള്ളന്മാരെ പോലെ പതുങ്ങി നിന്നു.

മൂന്നാം ദിവസം ഡിസ്ചാര്ജ്. ചെയ്ത് വീട്ടില്‍ വന്നു. പിന്നെ പണി ഒഴിഞ്ഞിട്ട് ഇരിക്കാന്‍ നേരം കിട്ടാതെയായി, രാവിലെ ചായ ഉണ്ടാക്കല്‍, കുട്ടികളെ സ്കൂളില്‍ വിടല്‍, ചെറിയ കുട്ടിയെ കുളിപ്പിക്കല്‍, ലൈലയെ കുഴബ് തേപ്പിക്കള്‍, ചോറും കറിയും ഉണ്ടാക്കല്‍ അങ്ങിനെ പോകുന്നു. കുട്ടിയെ കാണാന്‍ വീട്ടില്‍ വരുന്ന ചിലര്‍ എനിക്ക് പൈസ തന്നിരുന്നു.

മൈമൂനാക്ക് എത്രയാ ശബളമെന്ന് ലൈലയോട് കൂട്ടുകാരി‍ ചോദിക്കുന്നത് ഞാന്‍ കേട്ടു. 

ആയിരത്തി അഞ്ഞൂറെന്നു അവള്‍ പറഞു. അറബി വീട്ടില്‍ നിന്ന് ചാടി വന്നതാണ്, നല്ല സ്ത്രീയാണ്. അടക്കവും ഒതുക്കവും ഉണ്ട്. ഞാന്‍ സ്ഥിരമായിനിര്ത്താ ന്‍ പോകുയാണ്.

ഇത് കേട്ട് കൂട്ടുക്കാരി, നിന്‍റെ ഭാഗ്യം, പ്രസവിച്ചവിടെ ഒരു മാസം നില്ക്കാന്‍ മാസം 3500 കൊടുക്കണം.

മുവയിരത്തി അഞ്ഞൂറോ? ഞാന്‍ ഞെട്ടി, അറബി വീട്ടിലെ മൂന്നര മാസത്തെ പൈസ. രാത്രി തന്നെ റഹീമിനെ വിളിച്ചു. ഇതിനെ പറ്റി അനേഷിക്കാന്‍ പറഞ്ഞു.

പിറ്റേന് അവന്‍ വിളിച്ചു, അത് ശരിയാണ്, അത്രയൊക്കെ കിട്ടും.

എന്‍റെ മനസിലെ മോഹങ്ങള്‍ക്ക് ചിറക് വെച്ചു. സ്ഥലം വാങ്ങണം, വീട് വെക്കണം, ചെറിയ മോളുടെ വിവാഹം. എത്രയും പെട്ടന്നു പണം ഉണ്ടാക്കണം. ഏതായാലും ചാടി നില്ക്കുന്നു. എന്നെകിലും പോലീസ് പിടിക്കും, നേരായ വഴിയില്‍ നാട്ടില്‍ പോകാന്‍ പറ്റില്ല. ഇവിടെ ഒരു മാസത്തില്‍ കൂടുതല്‍ നില്‍ക്കില്ലാന്നു തീരുമാനിച്ചു.

നാല്‍പത് ദിവസം അവിടെ നില്‍ക്കേണ്ടി വന്നു. സ്ഥിരമായി അവിടെ നില്‍ക്കുകയാണെങ്കില്‍ രണ്ടായിരം റിയാല്‍ തരാമെന്നവര്‍ പറഞ്ഞു. പക്ഷെ എന്‍റെ മനസ്‌ അതിനു സമ്മതിച്ചില്ല. 

അപ്പോഴേക്കും വേറെ ഒരു പ്രസവ വീട് റഹീം ശരിയാക്കി.ഞാന്‍ അങ്ങോട്ട്‌ മാറി ഒരു മാസത്തേക്ക് മുവയിരത്തി അഅഞ്ഞൂറ് റിയാല്‍ ശബളത്തിന് അവിടെയും ഒരുമാസം. അവിടെ നില്‍ക്കുമ്പോള്‍ അവിടെ വന്ന ഒരു സ്ത്രീയുമായി പരിചയപെട്ടു. അവര്‍ പറഞ്ഞ പ്രകാരം പ്രസവിച്ച വീട്ടില്‍ നില്‍ക്കുന്ന ഒരു ഗ്രൂപ്പുമായി ബന്ധപ്പെട്ടു. അവര്‍ അഞ്ചു പേരുണ്ട് അതില്‍ ആറാമാനായി ഞാനും കൂടി. എല്ലാവരും ചേര്‍ന്നു ഒരു റൂം എടുത്തിട്ടുണ്ട്. പണി ഇല്ലാത്ത സമയത്ത് നില്‍ക്കാന്‍ എ ല്ലാവരും എന്നെ പോലെ ചാടി നില്‍ക്കുന്നവര്‍, നാട്ടില്‍ പ്രാരാബ്ദവും ബുദ്ധിമുട്ടും ഉള്ളവര്‍. 

അവളുടെ ഫോണ്‍ ബെല്ലടിച്ചു. അവള്‍ ആരോടോ സംസാരിച്ചു. 

എന്നിട്ട് വക്ര കെ എഫ് സി യുടെ മുന്നില്‍ കാറൊന്ന് നിര്‍ത്തണമെന്നു സഫിയയോട് പറഞ്ഞു.
ഇപ്പോള്‍ വിളിച്ചയാളുടെ മകന്‍ എന്നെ കാത്ത് അവിടെ നില്‍ക്കുംമെന്നാ അയ്യാള്‍ പറഞ്ഞത്.

ഇന്നു വരെ ഞാന്‍ നിങ്ങള്‍ എന്നെ കാറില്‍ കയറ്റിയ സ്ഥലത്തിനടുത്തുള്ള വീട്ടില്‍ ആയിരുന്നു. ഇപ്പോള്‍ വിളിച്ച ആള്‍ എന്നെ കൊണ്ടുപോകാന്‍ വരാമെന്ന് പറഞ്ഞിരുന്നു. പെട്ടൊന്ന് അയാള്‍ക്ക് എമര്‍ജന്‍സിയായി എങ്ങോട്ടോ പോകേണ്ടി വന്നു. വെള്ളിയാഴ്ച രാവിലെയല്ലേ റഹീമിനെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടയെന്നു കരുതിയാണ് ടാക്സി കാത്തുനിന്നത്. 

പിന്നെ അവള്‍ ഒന്നും പറഞ്ഞില്ല. അഞ്ചു മിനോട്ടോടെ കാര്‍ കെ എഫ് സി യുടെ മുന്നില്‍ എത്തി. അവള്‍ ഡോര്‍ തുറന്ന് നാസറിനോടും സഫിയയോടും നന്ദി പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങി അവിടെ കാത്തു നിന്നിരുന്ന പയ്യന്‍റെ അടുത്തേയ്ക്ക്. പെട്ടൊന്ന് അവള്‍ തിരിച്ചു വന്നു

ഇത്താ, എന്‍റെ നമ്പര്‍ വെച്ചോ ആര്‍കെങ്കിലും ആളെ വേണമെങ്കില്‍ കൊടുത്തേക്കണം 
വയറ്റില്‍ പഴിപ്പു കൊണ്ടാണെന്ന് അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

തീര്‍ച്ചയും എന്ന് പറഞ്ഞു സഫിയ നമ്പര്‍ ഫോണില്‍ സേവ് ചെയ്തു
MYMOONA- GHADAMMA
55****03
അവള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ അവര്‍ രണ്ടു പേരും അവളെ തന്നെ നോക്കി നിന്നു. റിസയും, നിയയും പുറത്തെ കാഴ്ചകളിലും.

"നീ കണ്ടോ ഓരോരുത്തര്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപെടുന്നത്? നിങ്ങള്‍കൊക്കെ എന്തിന്‍റെ കുറവാ, 
എന്നാലും അതില്ലാ, ഇതില്ലാ എന്നെ പറയൂവെന്ന്" നാസര്‍ പറഞ്ഞു.

സഫിയ അതിനു ള്ള മറുപടി ഒരു മൂളലില്‍ ഒതുക്കി..., അപ്പോഴും അവളുടെ കണ്ണുകള്‍ മൈമൂന നടന്നകന്ന വഴിയിലേക്കായിരുന്നു.
(അവസാനിച്ചു)

No comments:

Post a Comment