Saturday, May 25, 2013

അനാഥന്‍ ബാദുഷ

അനാഥന്‍ ബാദുഷ

ടൌണിലെ സ്കൂളില്‍ പത്താം ക്ലാസ്സിലാണ് ബാദുഷ പഠിക്കുന്നത്. എല്ലാ വിഷയങ്ങളിലും ഫുള്‍ മാര്ക്ക് ‌ നേടുന്ന സ്കൂളിലെ ഒരേയൊരു വിദ്യാര്ത്ഥി . പഠനത്തില്‍ എല്ലാവരും ബാദുഷയെ മാതൃകയാക്കണമെന്ന് ഹെഡ്മാസ്റ്റര്‍ എല്ലാ അസെംബ്ലിയിലും മറ്റു കുട്ടികളോട് പറയും. സ്കൂളിന്‍റെ റാങ്ക് പ്രതീക്ഷയാണവന്‍. ശാന്തവും സൗമ്യയുമായ സ്വഭാവം. ആരോടും അധികം മിണ്ടാറില്ല. ചിരിക്കാറുമില്ല. കലാ-കായിക വിഷയങ്ങളില്‍ താല്പര്യമില്ല. ഏകാന്തത കൂടുതല്‍ ഇഷ്ടപെടുന്നു.

ഡിസംബരിലെ തണുത്ത പ്രഭാതം,സ്കൂളില്‍ ബെല്ലടിച്ചു. പുല്‍മൈതാനിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളില്‍ അവസാനത്തെ കുട്ടിയും ക്ലാസ്സിലേക്ക് ഓടി കഴിഞ്ഞു. പച്ച പുല്ലില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ വെയിലേറ്റ് തിളങ്ങി നില്‍ക്കുന്നു.

സ്കൂള്‍ വരാന്തയിലൂടെ ടീച്ചര്‍മാര്‍ ക്ലാസ്സുകളിലേക്ക് നടന്നു നീങ്ങുന്നു.
മേരി ടീച്ചര്‍ പത്ത്-സിയിലേക്ക് കടന്നു വന്നു.
ഗുഡ് മോര്‍ണിംഗ് മൈ ഡിയര്‍ സ്റ്റുഡന്റ്സ്.
ഗുഡ് മോര്‍ണിംഗ് ടീച്ചര്‍, കുട്ടികള്‍ എണീറ്റ്‌ നിന്ന് പറഞ്ഞു.
സിറ്റ് ഡൌണ്‍ പ്ലീസ്,
കുട്ടികള്‍ ഇരുന്നു.
അറ്റെന്‍ഡന്‍സ്‌ രജിസ്റ്റര്‍ എടുത്ത് ഓരോരുത്തരുടെ പേര് വിളിച്ചു.
അബിന്‍ ജോര്‍ജ്
പ്രെസന്റ് മാം
.......
ബാല ഭാസ്കര്‍
പ്രെസന്റ് മാം

ബാദുഷ
പ്രെസന്റ് മാം എന്ന് പറഞ്ഞു ഇരുന്നു.
ബാദുഷ, യു സ്റ്റാന്റ് അപ്പ്‌ ടീച്ചര്‍ പറഞ്ഞു.
അവന്‍ എണീറ്റ്‌ നിന്നു,
നീ ഇന്നലെ എവിടെയായിരുന്നു?
മാം, അത് എനിക്ക് സുഖമില്ലായിരുന്നു,
എന്തായിരുന്നു അസുഖം?
തലവേദന.
തുടര്‍ച്ചയായി എല്ലാ മാസവും നീ ലീവ്എടുക്കുന്നു. കഴിഞ്ഞ മാസം നിനക്ക് അവസാനത്തെ വാര്‍ണിംഗ് തന്നതാണ്. നീ നല്ലവണ്ണം പഠിക്കുന്നത് കൊണ്ടാണു നിന്നെ ഇതുവരെയും ഞാന്‍ സപ്പോര്‍ട്ട് ചെയ്തത്. നാളെ ഉപ്പയെ കൂട്ടി ക്ലാസ്സില്‍ വന്നാല്‍ മതി.

അത് മാം,ഉപ്പ വരില്ല?
എന്താ?
ഉപ്പ ഗള്‍ഫിലാണ്.
എങ്കില്‍ ഉമ്മയെ കൊണ്ട് വാ,
ഉമ്മയും വരില്ല, ഉമ്മ ഒരുപാട് ദൂരെയാണ്.
അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
ഒരു പാട് ദൂരയെ? അതോ മരിച്ചു പോയോ?
ഇല്ല, അവന്‍ കരഞ്ഞു
നീ എന്തിനാ കരയുന്നത്? ടീച്ചര്‍ ചോദിച്ചു?
ഒന്നുംമില്ല മാം,
എന്താ നിന്‍റെ പ്രശ്നം?
മാം, എന്‍റെ ജീവിതം കഥയാണ്‌. ഇതു വരെ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എല്ലാം ഉള്ളില്‍ ഒതുക്കി നില്‍ക്കുകയാണ്.
ഏകദേശം, പതിനേഴ്‌ വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവരുടെ ഉപ്പയും ഉമ്മയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ജനിച്ചു. എനിക്ക് അഞ്ചു വയസ് ആയപ്പോള്‍ ഉമ്മ രാത്രി എന്തോ കണ്ടു പേടിച്ച് മാനസികമായി എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി. . ദിവസങ്ങളോളം ആരോടും മിണ്ടില്ല. എല്ലാവരെയും പേടി, മിണ്ടി തുടങ്ങിയാല്‍ പരസ്പരവിരുദ്ധമായ സംസാരിക്കും., ചിലപ്പോള്‍ ആരെ കണ്ടാലും തിരിച്ചറിയില്ല. ഒരു തരം മാസികവിഭ്രാന്തി. ആ സമയത്ത് ഉപ്പ ഗള്‍ഫിലായിരുന്നു. വിവരമറിഞ്ഞു ഉപ്പ വന്നു. പല ഡോക്ടര്‍മാരെയും കാണിച്ചു. ഇടയ്ക്കു നോര്‍മല്‍ ആവും, വീട്ണ്ടും പഴയയത് പോലെ. അഞ്ചു വര്‍ഷം ഉപ്പ നല്ലവണ്ണം ചികിത്സിച്ചു. ഒട്ടും കുറവ് വന്നില്ല. അവള്‍ക്ക് ഈ അസുഖം വിവാഹത്തിനു മുന്‍പ് തന്നെ ഉണ്ടായിരുന്നുവെന്ന് ഉമ്മയുടെ അകന്ന ബന്ധത്തില്‍ പെട്ട ആരോ ഉപ്പയുടെ വീട്ടുകാരെ അറിയിച്ചു.
ഇത് കേട്ടപ്പോള്‍ അസുഖം മറച്ചുവെച്ച് നമ്മളെ ചതിച്ചുവെന്ന് പറഞ്ഞു ഉപ്പയുടെ വീട്ടുക്കാര്‍ ബന്ധം വേര്‍പെടുത്താന്‍ ഉപ്പയോട്‌ പറഞ്ഞു. ഉപ്പ അവരുടെ നിര്‍ബന്ധത്തിനു നിന്നു കൊടുത്തു. ഉമ്മക്കും എനിക്കും ചെലവിനു തരാമെന്നും, എനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാമെന്നും എന്ന നിബന്ധനയില്‍ അവര്‍ പിരിഞ്ഞു. ഞാന്‍ ഉമ്മയുടെ കൂടെയും, ഉപ്പ ലിവില്‍ വരുമ്പോള്‍ ഉപ്പയുടെ വീട്ടിലും പോകും. ഉമ്മയുടെ വീട്ടില്‍ ഉമ്മാമ യാണ് എന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ഉപ്പ വേറെ പെണ്ണ് കെട്ടി അവരെ ഗള്‍ഫില്‍ കൊണ്ട് പോയി. ഇതു വരെ എനിക്ക് ഉമ്മ പറഞ്ഞു തന്നതാണ്. ഇത് ശരിയെന്നു ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.

ഉപ്പ ഉണ്ടായിട്ടും സ്നേഹം കിട്ടാതെ ഞാന്‍ വളര്‍ന്നു. മാസത്തില്‍ കിട്ടുന്ന പൈസ മാത്രമായിരുന്നു എനിക്ക് ഉപ്പയുടെ ഓര്‍മ.

വര്‍ഷങ്ങള്‍ കടന്നു പോയി, ഞാന്‍ ശൈശവത്തില്‍ നിന്ന് ഞാന്‍ കൌമാരത്തില്‍ എത്തി. എല്ലാകാര്യങ്ങളും എനിക്ക് മനസിലായി തുടങ്ങി. നീണ്ട കാലത്തെ ചികിത്സക്ക് ശേഷം ഉമ്മയുടെ അസുഖം മാറി പതിയെ അവര്‍ ജീവിത്തിലേക്ക് തിരിച്ചുവന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉമ്മ എന്നെ കൂടി ഏറ്റെടുക്കാന്‍ തയ്യാറായ ഒരു വിവാഹമോചിതനുമായി വിവാഹത്തിനു സമ്മതിച്ചു. വിവാഹം കഴിഞ്ഞു ഞാന്‍ ഉമ്മയുടെ കൂടെ പോയി. ദിവസങ്ങള്‍ക്കുള്ളില്‍ എനിക്കവിടെ അവിടെ മടുത്തു. അവിടെ ഞാനൊരു അധികപറ്റായി എനിക്ക് തന്നെ തോന്നി. ഞാന്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഉമ്മ സമ്മതിച്ചത്. മടങ്ങി പോകല്ലേയെന്നു ഉമ്മ കരഞ്ഞു പറഞ്ഞിട്ടും ഞാന്‍ നിന്നില്ല. എന്നെയും ഭര്‍ത്താവിനെയും ഒഴിവാക്കാന്‍ പറ്റില്ല. ഉമ്മയും ധര്‍മസങ്കടത്തിലായി. ഞാന്‍ വീണ്ടും ഉമ്മയുടെ വീട്ടിലേക്ക് തിരിച്ചു പോന്നു.

എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തത്തിന്‍റെ ദുഃഖം ഞാന്‍ അനുഭവിച്ചു. ആയിടക്ക് ഉമ്മാമ മരണപെട്ടു. ഉമ്മാമയുടെ മരണം എന്നെ ആകെ തളര്‍ത്തി. എന്‍റെ ആകെയുള്ള ഒരു താങ്ങയിരുന്നു അവര്‍. അവിടെ ഉണ്ടായിരുന്നത് അമ്മാവന്മാരും, ആമ്മായിമാരും അവരുടെ കുട്ടികളും. വീട്ടില്‍ വരുന്ന വിരുന്നുകാര്‍ എന്നെ സഹതാപത്തോടെ നോക്കും. എന്തെങ്കിലും ഒക്കെ എന്‍റെ കയ്യില്‍ തരും. പിന്നെ പിന്നെ ഞാന്‍ ആരുടെ മുന്നിലും പോകാതായി. ഏകാന്ത എനിക്ക് ഒരു കൂട്ടായി മാറി. ഉമ്മ എന്നെ ഒരു പാട് വിളിച്ചു, പക്ഷെ ഞാന്‍ പോയില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നെ വീണ്ടും ഇങ്ങോട്ടും പറിച്ചുനടപെട്ടു. ഉപ്പയുടെ അനിയന്‍റെ വീട്ടിലേക്ക്. അവര്‍ക്ക് ആണ് കുട്ടികള്‍ ഇല്ല. മൂന്ന് പെണ്‍കുട്ടികളാണവര്‍ക്ക്. ഇപ്പോള്‍ ഞാന്‍ അവരുടെ കൂടെയാണ്. ഇളയമ്മ എന്നെ സ്വന്തം മോനെ പോലെ നോക്കും. എന്നാലും എന്‍റെ ഉമ്മയാകില്ലല്ലോ മാം? എന്ന് പറഞ്ഞു ബാദുഷ കരഞ്ഞു. ഈ സങ്കടത്തിലും ഞാന്‍ നന്നായി പഠിക്കുന്നത് എന്‍റെ വിധിയെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രം. എനിക്ക് എന്നോടുള്ള ഒരു വാശി തീര്‍ക്കല്‍.
മാം എന്നോട് ചോദിച്ചില്ലേ ഇന്നലെ എവിടെയായിരുന്നു വെന്ന്?
സുഖംമില്ലന്നു ഞാന്‍ കള്ളം പറഞ്ഞതായിരുന്നു മാം.
ഞാന്‍ എന്‍റെ ഉമ്മയെ കാണാന്‍ പോയതായിരുന്നു.
മാസത്തില്‍ ഒരു തവണ ഞാന്‍ പോകും.
എന്നെ കണ്ടിലങ്കില്‍ ഉമ്മ വേദനിക്കും.
ഇതു പറഞ്ഞു അവന്‍ ബെഞ്ചിരുന്നു തല ഡെസ്ക്കില്‍ വെച്ച് പൊട്ടി കരഞ്ഞു. കുട്ടികളും ടീച്ചറും ചുറ്റും.

No comments:

Post a Comment