Sunday, May 5, 2013

കറുപ്പും വെളുപ്പും

കറുപ്പും വെളുപ്പും
************
കറുപ്പും വെളുപ്പും രണ്ടു നിറങ്ങള്‍, വെള്ള സമാധാനത്തിന്‍റെയും കറുപ്പ് ദുഖത്തിന്‍റെയും. നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു കൊലപാതത്തിനു ശേഷവും നേതാക്കളും പ്രവര്‍ത്തകരും കറുത്ത തുണി പോക്കറ്റികുത്തില്‍ കുത്തി നടക്കും, പിന്നേ വെള്ളരി പ്രാവിനെ പറത്തി സമാധാന യോഗങ്ങളും.ഓരോ കൊലപാതകത്തിനു ശേഷവും ഇത് മാറ്റമില്ലാതെ തുടരുന്നു.

ആണും പെണ്ണും കറുത്തതയാല്‍ ഉണ്ടാകുന്ന കുട്ടിയും കറുപ്പായിരിക്കുമെന്ന ഒരു ചിന്ത വിവാഹത്തിന് മുന്‍പ് മനസില്‍ ഉണ്ടായിരുന്നു. അത് ബലപെടുത്താന്‍ അയല്‍പക്കത്ത് തന്നെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു വിപരീതമായി ചുരുക്കം ചിലരും.
കറുത്ത ആണും വെളുത്ത പെണ്ണ് നടന്നു പോകുമ്പോള്‍ കുട്ടികളുടെ നിറം ഞാന്‍ ശ്രദ്ധികാരുണ്ടായിരുന്നു.

പെണ്ണാലോചന നടന്നപ്പോള്‍ ബ്രോക്കറോട് പറഞ്ഞ ഒന്നാമ്മത്തെ ഡിമാന്‍ഡ് ഇതായിരുന്നു. നല്ല വെളുത്ത പെണ്ണ് വേണം. അതിന്‍റെ പിന്നില്‍ ഒരു സ്വാര്‍ത്ഥ താല്പര്യവും ഉണ്ടായിരുന്നു. നമ്മുക്ക് കിട്ടാത്ത വെളുപ്പ് അവള്‍ക്ക് ഉണ്ടാകട്ടെ എന്നൊരു സ്വാര്‍ത്ഥത. (മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ് ഒരസൗര്യഭ്യം)

ഇത് കേട്ട ഒരു ബ്രോക്കറുടെ ഒരു ചോദ്യം ഇപ്പോഴും ഓര്‍ക്കുന്നു.

നല്ല വെളുപ്പ് വേണോ അതോ? ഇടത്തരം മതിയോ?

എനിക്ക് നല്ല വെളുപ് തന്നെ വേണമെന്ന് ഞാന്‍.

ഇത് കേട്ട അയാള്‍ തിരിച്ച് ഇങ്ങോട്ട് ഒരു ചോദ്യം

വെളുത്ത പെണ്ണിന് നിന്നെയും ഇഷ്ടപെടേണ്ട?

വെളുത്ത പെണ്ണിന് കറുത്ത ആളെ ഇഷ്ടപെടില്ലേ? (അപ്പോള്‍ മനസ്സില്‍ തോന്നിയ സംശയം)
ഇഷ്ടപെടുമെന്നതിനും അയപക്കത്ത് നിരവധി ഉദാഹരങ്ങള്‍.

മറ്റൊരു ബ്രോക്കെര്‍,
ഗള്‍ഫില്‍ നിന്ന് വന്നവന് ഒരു പെണ്ണിനേയും പറ്റില്ല, അവന്‍റെ മനസില്‍ വെളുത്ത സിറിയന്‍, മിസിരി പെണ്ണുങ്ങളാകും, അവസാനം ലീവ് തീരാറാകുമ്പോള്‍ കിട്ടിയിതിനെ കെട്ടി പോകും.
നീയും പെണ്ണും കറുത്ത് പോയാല്‍ കുട്ടിയും കറുപ്പ് ആകുമെന്ന പേടിയാണോ നിനക്ക്?
അതിനു ഒരു വഴിയുണ്ട്
പെണ്ണ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവള്‍ക്കു കുങ്കുമംപാലില്‍ ചേര്‍ത്ത് കൊടുത്താല്‍ മതിയാകും.
അപ്പോഴാണ് നാട്ടില്‍ പോകുന്നവര്‍ കുങ്കുമം വാങ്ങുന്നതിന്‍റെ "ഗുട്ടന്‍സ്" പിടികിട്ടിയത്.

ലീവ് തീര്‍ന്നതിനു മുന്‍പ് ഞാനും കെട്ടി ഒരു വെളുത്ത പെണ്ണിനെ.

(പിന്നേ കുട്ടികളുടെ നിറം അത് ദൈവം തരുന്നത്. മത്തം കുത്തിയാല്‍ കുമ്പളം മുളക്കുമോ?)

വാല്‍\കഷ്ണം:കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്

No comments:

Post a Comment