Sunday, May 5, 2013

മൊബൈല്‍ പ്രണയം

മൊബൈല്‍ പ്രണയം
************
പഴയ കാല നായികയായ നോക്കിയ 1100നെ ന്യൂജെനേറെഷന്‍ ഫ്രീക്ക് പയ്യന്‍ സാംസംഗ് S3 ആദ്യമായി കാണുന്നത് അബ്ദുവിന്‍റെ മൊബൈല്‍ കടയില്‍ വെച്ചാണ്. നോക്കിയ 1100നെ വെള്ളത്തില്‍ വീണ് ഡിസ്പ്ലേ പോയിട്ട് നന്നാക്കാന്‍ ആരോ കൊണ്ട് കൊടുത്തതാണ് ഈ കടയില്‍. അയാള്‍ പിന്നെ തിരിച്ചു വന്നിട്ടില്ല.
ആയിടക്കാണ്‌ അബ്ദു സാംസംഗ് S3യെ കടയിലേക്ക് കൊണ്ട് വന്നത്. ഒരു പാട് യൂസ്ഡ്‌ ഫോണുകള്‍ക്കിടയില്‍ കണ്ണുനീര്‍ ഒലിപ്പിച്ച് കിടക്കുന്ന നോക്കിയ 1100 എന്ന കറുത്ത സുന്ദരിയെ S3 ശ്രദ്ധിച്ചു.

അന്ന് രാത്രി അബ്ദു കട അടച്ചു പോയപ്പോള്‍ S3 പെട്ടി തുറന്ന് റിപ്പയര്‍ കൌണ്ടറില്‍ കിടക്കുന്ന 1100ന്‍റെ അടുത്ത് വന്നു. സ്വയം പരിചയപെടുത്തി

ഞാന്‍ സാംസംഗ് S3, ന്യൂജെനേറെഷന്‍ മോഡല്‍ സ്വദേശം കൊറിയ, ഇന്ന് രാവിലെ ഇവിടെയെത്തി.ഞാന്‍ വന്നപ്പോള്‍ തന്നെ നിങ്ങളെ ശ്രദ്ധിച്ചു. എന്താ നിങ്ങള്‍ കരയുന്നത്?

എനിക്ക് കണ്ണുണ്ട്, പക്ഷെ കാഴ്ചയില്ല, വെള്ളത്തില്‍ വീണ് എന്‍റെ ഡിസ്പ്ലേ പോയി. അത് കൊണ്ടാണ് ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുന്നത്. ആറുമാസം മുന്‍പ് എന്നെ ഇവിടെ ഇട്ടുപോയതാണ് എന്‍റെ മുതലാളി, പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല. ഒരു വര്‍ഷക്കാലം ഞാന്‍ അയാളുടെ കണ്ണും കരളുമായിരുന്നു. ഫോണായും, അലാറമായും, ടോര്‍ച്ചായിട്ടും എന്നെ ഉപയോഗിച്ചു. അന്ന് മണ്ടയില്‍ വെളിച്ചമുള്ളത് എനിക്ക് മാത്രമായിരുന്നു. എന്നെ കയ്യില്‍ നിന്നും മേശപ്പുറത്തു പോലും വെക്കിലയിരുന്നു. ഒരു വീഴ്ച എന്‍റെ ജീവിതം താളംതെറ്റിച്ചു. മനുഷ്യരെ വിശ്വസിക്കാന്‍ കൊള്ളില്ല. പുതിയത് കിട്ടിയാല്‍ അവര്‍ നമ്മളെ ഉപേക്ഷിക്കും. എനിക്ക് ബ്ലൂ ടത്തും, മെമ്മോറിയും, ജി പി ആര്‍ എസ്ഉം ഇല്ല, പിന്നെ കേടായ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഡിസ്പ്ലേയും. പോരാത്തതിന് വിരൂപിയും. നിങ്ങളെ പോലുള്ള ചെത്ത് പയ്യന്‍മാര്‍ക്ക് എന്നെ ഇഷ്ടപെടുമോ?

ബാഹ്യസൌന്ദര്യത്തില്‍ എനിക്ക് വിശാസം ഇല്ല. ഒന്ന് നിലത്ത് വീണു പോയാല്‍ എല്ലാം പോയില്ലേ. പിന്നെ എന്തിനാ ഈ സൌന്ദര്യം?

അയ്യോ, നിനക്ക് എന്ന ശരിക്കും ഇഷ്ടമായോ? നീ സുന്ദരനാണോ? എങ്ങിനെയാ നിന്‍റെ രൂപം?

ഞാന്‍ നല്ല വെളുത്ത സുന്ദരനാണ്, വലിയ ഡിസ്പ്ലേ, ടച്ച്‌ സ്ക്രീന്‍, മെമ്മോറി, ബ്ലൂ ടൂത്ത്,വൈഫി, രണ്ടു ക്യാമറ, ഫേസ്ബുക്ക്‌, ഗൂഗിള്‍ അതിനു പുറമേ ഒരു പാട് ഫ്രീ ആപ്ളികേഷന്‍സ് ഫ്രീയും. എല്‍ ജി മതത്തില്‍ നിന്നും, സോണി മതത്തില്‍ രണ്ടു സുന്ദരികള്‍ എന്‍റെ ഫേസ്ബുക്ക്‌ പേര് ചോദിച്ചു എന്‍റെ പിന്നാലെയുണ്ട്. ഞാന്‍ ഇതുവരെ കൊടുത്തിട്ടില്ല. ഇപ്പോഴാണ് എന്‍റെ മനസിനു ഇഷ്ടപെട്ട ഒരു പെണ്ണിനെ കാണുന്നത്.

നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തില്‍ നിന്നും പെണ്ണ് കെട്ടികൂടെ? മറ്റൊരു മതത്തില്‍ നിന്ന് കെട്ടാന്‍ നിങ്ങളുടെ ചേട്ടന്‍മ്മാരായ S1,S2വും അച്ഛനും അമ്മയും സമ്മതിക്കുമോ?

അതൊന്നും എനിക്ക് പ്രശ്നമല്ല. നമ്മുക്ക് ഒളിച്ചോടാം.
എനിക്ക് കാഴ്ചകയില്ല, ഞാന്‍ നിനക്ക് ഒരു ബാധ്യതയാകുമോ?
ഇല്ല ഒരിക്കലുംമില്ല, എന്‍റെ പാതി ഡിസ് പ്ലേ തന്ന് നിനക്ക് ഞാന്‍ കാഴ്ച നല്‍കും.

അങ്ങിനെ അവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു.

പിറ്റേ ദിവസം രാവിലെ 1100ന്‍റെ മുതലാളി വന്നു,

അബ്ദു, എന്‍റെ ഫോണിന് പഴയ ഡിസ്പ്ലേ കിട്ടിയോ?
ഇല്ല,
എങ്കില്‍ അതെടുക്ക് കാലം കുറെയായി ഇവിടെ കിടക്കുന്നു, വീട്ടില്‍ കൊണ്ട് പോയി കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാം.

ഇത് കേട്ട 1100ന്‍റെ ഹൃദയം തകര്‍ന്നു. ബാറ്ററി പൊട്ടി, കണ്ണുനീര്‍ പൊടിഞ്ഞു.

അബ്ദു 1100എടുത്ത് ഒരു കവറില്‍ ഇട്ടു കൊടുത്തു. അതുമായി അയാള്‍ പോയി. കാണാത്ത സുന്ദരനായ S3യോര്‍ത്ത് വിലപ്പിക്കുന്ന ഹൃദയവുംമായി കവറില്‍ 1100.

ഇത് കണ്ടു നിന്ന S3 ഷെല്‍ഫില്‍ നിന്ന് ചാടി ആത്മഹത്യ ശ്രമിച്ചു. താഴെ വീണ S3യെ അബ്ദു എടുത്ത് മുകളില്‍ വെച്ചു.

1100പിരിഞ്ഞു പോയ ആ ദുഃഖവും പേറി S3ഇന്നും ജീവിക്കുന്നു. 


ഇത് വായിച്ചു നിങ്ങളുടെ pഫോണിലേക്ക്  നോക്കിയാല്‍ നിങ്ങക്കും കാണാം അവന്‍റെ അല്ലെങ്കില്‍ അവളുടെ കണ്ണുനീര്‍.

No comments:

Post a Comment