അറബിയും ഒട്ടകവും
*************
ഈ പാവം ജീവിയെ ഞാന്‍ ആദ്യമായി കാണുന്നത് ചെറുപ്പത്തില്‍ നാട്ടില്‍ വന്ന ജംബോ സര്‍ക്കസില്‍ വെച്ചാണ്. റിങ്ങില്‍ രണ്ടു റൌണ്ട് ഓടിച്ചുകാണിക്കുക, ഇത് മാത്രമേയുള്ളൂ സര്‍ക്കസില്‍ അവരുടെ പ്രകടനം. പിന്നീട് ഒട്ടകത്തെ അടുത്ത കാണുന്നത് ഈ മരുഭുയില്‍ വന്നതിനു ശേഷമാണ്. ആദ്യമായി അടുത്ത് കണ്ടപ്പോള്‍ ഏറ്റവും കൂടുതല്‍ കൌതുകതോടെ നോക്കി നിന്നതു മുതുകില്‍ പൊങ്ങി നിക്കുന്ന പൂഞ്ഞി യാണ്. മരുഭൂമിയിലെ കപ്പല്‍ ആയ ഒട്ടകത്തിനു മാസങ്ങളോളംഈ പൂഞ്ഞിയില്‍ വെള്ളം സൂക്ഷിക്കാന്‍ കഴിയും മെന്നു പണ്ട് സ്കൂളില്‍ പഠിച്ചതു അപ്പോള്‍ ഓര്‍ത്തു പോയി.
കഴിഞ്ഞ വെള്ളിയാഴ്ച ഒരു ചെറിയ ഒട്ടകകൂട്ടത്തെ റയ്യാനില്‍ വെച്ച കണ്ടു. മക്കളുടെ നിര്ബന്ധത്തിനു വഴങ്ങി അടുത്ത്നി ചെന്നു. കുറച്ചു ചിത്രങ്ങളും എടുത്തു. അവര്‍ കൊടുത്ത പുല്ല് ആര്‍ത്തിയോടെ തിന്നു. അവര്‍ക്കും ചുറ്റുമുള്ള പുല്ല് അവയ്ക്ക് വേണ്ട.ഒട്ടകത്തിനും അറിയാം അക്കരപച്ചയെന്നു, അല്ലെങ്കില്‍ തല താഴ്ത്തി നിലത്തുള്ള പുല്ല് കടിക്കാനുള്ള മടി കൊണ്ടാണോ എന്നറിയില്ല.
എല്ലാവരുടെയും കണ്ണുകളില്‍കണ്ണുനീര്‍ ഒളിച്ചു ഇറങ്ങിയ പാട് കാണാം. നിഷ്കളങ്കമായ മുഖത്ത് നിര്‍വികാരവും ദയനീയവുമായ നോട്ടവും നാളെയെ കുറിച്ചുള്ള വ്യാകുലതയും പ്രകടമായിരുന്നു.
ഒരു ശരാശരി പ്രവസിയെ പോലെ.
റോഡില്‍ ലൂടെ ചീറി പാഞ്ഞുപോകുന്ന ലാന്‍ഡ്‌ക്രുയ്സറും ട്രെയിലറും നോക്കി ദേഷ്യത്തോടെ പല്ലുകള്‍ കടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍വ പ്രതാപികളായ അറബികള്‍ ദീഘ ദൂര യാത്രക്കും ചരക്കു ഗതാഗതത്തിനും ഉപയോഗിക്കുകയും രാജകീയ ജീവിതം നയിക്കുകയും ചെയ്ത തങ്ങളുടെ പൂര്‍വികരുടെ സൗഭാഗ്യംലാന്‍ഡ്‌ക്രുയ്സറും ട്രെയിലറും തട്ടിയെടുത്തത്തിന്‍റെ ദേഷ്യമാകും മനസിലെന്നു ഞാന്‍ ഊഹിച്ചു.തങ്ങളെ വെറും പാലിനും ഇറച്ചിക്കും വേണ്ടി വളര്‍ത്തുന്നതിന്‍റെ പ്രതിഷേധവും ആ നില്‍പ്പില്‍ കാണാം.
ഓരോരുത്തരും അറബികളുടെ മജ്ബൂസ് ചെമ്പിലേക്ക് സ്വന്തം ഊഴത്തിനായി പൊരിവെയിലത്ത് കാത്തുനില്‍ക്കുന്നു. ആ ശിഷ്ട നേരത്തേക്ക് വിശപ്പകറ്റാന്‍ പുല്ലം തിന്നുകൊണ്ട്.

No comments:
Post a Comment