അയലോക്കത്തെ ചോറ്
**************
അയലോക്കത്തുള്ള അയമു കാക്കന്‍റെ പൊരയുടെ ഉമ്മറത്തു കൂടെയാണ് ഉമ്മര്‍ ഓന്‍റെ പൊരയിലേയ്ക്ക് എല്ലാ ദിവസവും നടന്നു പോകാറുള്ളത്.റോഡിലൂടെ പോയാല്‍ കുറച്ചു ചുറ്റിവളഞ്ഞ് പോകേണ്ടത് കൊണ്ട് ഈ കുറുക്ക് വഴിയാണ് ഓന്‍റെ സ്വന്തം വഴി. ഉമറും വയസായ ഉമ്മയും മാത്രമാണ് ഓന്‍റെ പെരയില്‍ ഉള്ളത്. ഉച്ചക്ക് ചോറ് തിന്നാന്‍ പൊരയില്‍ പോകുമ്പോള്‍ അയമുകാക്കന്‍റെ സ്വന്തം കെട്ട്യോള്‍ ആമിന താത്ത എല്ലാ ദിവസവും ഓനെ വിളിക്കും
മോനെ ഉമറെ, ഇന്ന് ഇജ്ജ് നമ്മളെ പെരരേന്നു ചോറ് കഴിച്ചോന്ന് സ്നേത്തില്‍ പറയും
വേണ്ട താത്ത, ഉമ്മ പൊരയില്‍ ചോരുണ്ടാക്കി നമ്മളെ നോക്കി ഇരിക്കാവും, നമ്മക്ക് പിന്നെ ഒരീസം തിന്നാന്ന് പറഞ്ഞു ഓന് ഒഴിഞ്ഞു മാറും
എന്നാലും ആമിന താത്ത പിറ്റേ ദിവസവും ഉച്ചക്ക് ഓന്‍ പെരയിലേക്ക് പോണത് കണ്ടാല്‍ വിളിക്കും.
അമിന താത്ത എന്നുംവിളിക്കുന്ന കാര്യം ഓന്‍ ഉമ്മാനോട് പറഞ്ഞു
ഉമ്മ അതിനു മറുപടി ഒന്നുംഓനോട് പറഞ്ഞില്ല.
അങ്ങിനെ കാലങ്ങള്‍ കഴിഞ്ഞു പോയി,
ഓന്‍റെ ഉമ്മാക്ക്, ദീനം വന്നു കിടപ്പിലായി, അവസാനം മരിക്കുന്നതിനു മുന്‍പ് പല കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഉമ്മ ഓനോട് പറഞ്ഞു,
മോനെ ഉമറെ, അനക്ക് നമ്മളെ അയലോക്കത്ത് ഒരു ചോറ് ബാക്കിയുണ്ട്, അത് ഇജ് ഒരിക്കലും കളയരുത്.
ഓന് ഒന്നും തിരിഞ്ഞില്ല, ഉമ്മ പറഞ്ഞതിന്‍റെ പൊരുള്‍.
അത്‌എന്താ ഉമ്മായെന്നു ഓന്‍ ചോദിച്ചു?
അത് അനക്ക് പിന്നെ തിരിയുമെന്ന് (മനസിലാകും)ഉമ്മ.
ദിവസങ്ങള്‍ക്കപ്പുറംഓന്‍റെ ഉമ്മ മയ്യത്തായി
ഉമ്മര്‍ ഒറ്റക്കായി,
പതിവ് പോലെ ഒരീസം ഉച്ചക്ക് പൊരയില്‍ പോകുന്ന വഴി ആമിന താത്ത ഓനെ വിളിച്ചു.
ആ എന്നാല്‍ ആയിക്കോട്ടെ, ഞാന്‍ ഇനി ചെന്നിട്ട് വേണം എനിക്ക് ചോറ് വെക്കാന്‍ ഇങ്ങളുടെ കുറെ കാലത്തെ പൂതി യല്ലേ ഞമ്മക്ക് അത് ഇന്ന് തീര്‍ക്കമെന്നു പറഞ്ഞു ഉമര്‍ ആദ്യമായി ആ പൊരയില്‍ നിന്ന് ചോറ് കഴിച്ചു.
അതിനു ശേഷം ആമിന താത്ത ഒരിക്കലും ഓനെ ചോറ് തിന്നാന്‍ വിളിച്ചിട്ടില്ല.
അപ്പോള്‍ ഓന് തിരിഞ്ഞു ഉമ്മ ഉമ്മ പറഞ്ഞതിന്‍റെ പൊരുള്‍.അയലോക്കത്തെ ചോറ്.
(ഗുണപാഠം:നിങ്ങള്ക്കുംഉണ്ടാവാം തൊട്ടടുത്ത റൂമില്‍ മട്ടണ്‍ ബിരിയാണി. അത് ഗള്‍ഫ് നിര്‍ത്തി പോകുന്ന അന്ന് മാത്രം അത് കളയുക, ആരെങ്കിലുംമൊക്കെ ചോറ് തിന്നാന്‍ വിളിക്കുന്നത് കേള്‍ക്കാന്‍ തന്നെ ഒരു സുഖമല്ലെ?)
**************
അയലോക്കത്തുള്ള അയമു കാക്കന്‍റെ പൊരയുടെ ഉമ്മറത്തു കൂടെയാണ് ഉമ്മര്‍ ഓന്‍റെ പൊരയിലേയ്ക്ക് എല്ലാ ദിവസവും നടന്നു പോകാറുള്ളത്.റോഡിലൂടെ പോയാല്‍ കുറച്ചു ചുറ്റിവളഞ്ഞ് പോകേണ്ടത് കൊണ്ട് ഈ കുറുക്ക് വഴിയാണ് ഓന്‍റെ സ്വന്തം വഴി. ഉമറും വയസായ ഉമ്മയും മാത്രമാണ് ഓന്‍റെ പെരയില്‍ ഉള്ളത്. ഉച്ചക്ക് ചോറ് തിന്നാന്‍ പൊരയില്‍ പോകുമ്പോള്‍ അയമുകാക്കന്‍റെ സ്വന്തം കെട്ട്യോള്‍ ആമിന താത്ത എല്ലാ ദിവസവും ഓനെ വിളിക്കും
മോനെ ഉമറെ, ഇന്ന് ഇജ്ജ് നമ്മളെ പെരരേന്നു ചോറ് കഴിച്ചോന്ന് സ്നേത്തില്‍ പറയും
വേണ്ട താത്ത, ഉമ്മ പൊരയില്‍ ചോരുണ്ടാക്കി നമ്മളെ നോക്കി ഇരിക്കാവും, നമ്മക്ക് പിന്നെ ഒരീസം തിന്നാന്ന് പറഞ്ഞു ഓന് ഒഴിഞ്ഞു മാറും
എന്നാലും ആമിന താത്ത പിറ്റേ ദിവസവും ഉച്ചക്ക് ഓന്‍ പെരയിലേക്ക് പോണത് കണ്ടാല്‍ വിളിക്കും.
അമിന താത്ത എന്നുംവിളിക്കുന്ന കാര്യം ഓന്‍ ഉമ്മാനോട് പറഞ്ഞു
ഉമ്മ അതിനു മറുപടി ഒന്നുംഓനോട് പറഞ്ഞില്ല.
അങ്ങിനെ കാലങ്ങള്‍ കഴിഞ്ഞു പോയി,
ഓന്‍റെ ഉമ്മാക്ക്, ദീനം വന്നു കിടപ്പിലായി, അവസാനം മരിക്കുന്നതിനു മുന്‍പ് പല കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഉമ്മ ഓനോട് പറഞ്ഞു,
മോനെ ഉമറെ, അനക്ക് നമ്മളെ അയലോക്കത്ത് ഒരു ചോറ് ബാക്കിയുണ്ട്, അത് ഇജ് ഒരിക്കലും കളയരുത്.
ഓന് ഒന്നും തിരിഞ്ഞില്ല, ഉമ്മ പറഞ്ഞതിന്‍റെ പൊരുള്‍.
അത്‌എന്താ ഉമ്മായെന്നു ഓന്‍ ചോദിച്ചു?
അത് അനക്ക് പിന്നെ തിരിയുമെന്ന് (മനസിലാകും)ഉമ്മ.
ദിവസങ്ങള്‍ക്കപ്പുറംഓന്‍റെ ഉമ്മ മയ്യത്തായി
ഉമ്മര്‍ ഒറ്റക്കായി,
പതിവ് പോലെ ഒരീസം ഉച്ചക്ക് പൊരയില്‍ പോകുന്ന വഴി ആമിന താത്ത ഓനെ വിളിച്ചു.
ആ എന്നാല്‍ ആയിക്കോട്ടെ, ഞാന്‍ ഇനി ചെന്നിട്ട് വേണം എനിക്ക് ചോറ് വെക്കാന്‍ ഇങ്ങളുടെ കുറെ കാലത്തെ പൂതി യല്ലേ ഞമ്മക്ക് അത് ഇന്ന് തീര്‍ക്കമെന്നു പറഞ്ഞു ഉമര്‍ ആദ്യമായി ആ പൊരയില്‍ നിന്ന് ചോറ് കഴിച്ചു.
അതിനു ശേഷം ആമിന താത്ത ഒരിക്കലും ഓനെ ചോറ് തിന്നാന്‍ വിളിച്ചിട്ടില്ല.
അപ്പോള്‍ ഓന് തിരിഞ്ഞു ഉമ്മ ഉമ്മ പറഞ്ഞതിന്‍റെ പൊരുള്‍.അയലോക്കത്തെ ചോറ്.
(ഗുണപാഠം:നിങ്ങള്ക്കുംഉണ്ടാവാം
No comments:
Post a Comment