Saturday, May 25, 2013

ഒരു നുണ കഥ
*********
പത്താം വയസ്സ് മുതലാണ് മടിയന്‍മാരുടെ കളിയെന്നു മടിയില്ലാത്തവര്‍ പറയുന്ന ക്രിക്കറ്റ്‌ എന്ന കളിയി ഞാന്‍ കളിച്ചു തുടങ്ങുന്നത്. ആദ്യമായില്‍ സ്വന്തമാക്കിയത് തെങ്ങിന്‍റെ മടല്‍ കൊണ്ടുള്ള ബാറ്റ് ആയിരുന്നു. കൂടെ ഒരു രൂപയുടെ റബ്ബര്‍ ബോളും. വീട്ടുമുറ്റമായിരുന്നു എന്‍റെയും അനിയന്‍റെയും ഈഡന്‍ ഗാര്‍ഡന്‍. അന്നത്തെ ഞങ്ങളുടെ ഒരു ഓവര്‍ ഒന്‍പതു ബോളുകളായിരുന്നു. (കളിയെ പറ്റിഅറിയാത്തതു കൊണ്ടായിരുന്നു) അത് ആറിലേക്ക് ചുരുങ്ങാന്‍ പിന്നെയും കുറെ കാലം എടുത്തു.

നല്ല മരകഷ്ണം വെട്ടി പാകമാക്കി ഒരു പിടിയം വെച്ച് പിടിക്ക് മുകളില്‍ റെക്സിന്‍ ഒട്ടിച്ച് മഞ്ഞ പെയിന്റ് അടിച്ചതായിരുന്നു രണ്ടാമത്തെ ബാറ്റ്. ഈ ബാറ്റ്ന കൊണ്ട് കളിക്കാന്‍ ഒരു റബ്ബര്‍ കോര്‍ക്ക് ബോള്‍ വാങ്ങാമെന്നു എന്‍റെ കസിന്‍ നിസാര്‍ പറഞ്ഞു. അതിനു അഞ്ചു രൂപ വേണം. അതെങ്ങിനെ ഉണ്ടാക്കാമെന്ന് ഞങ്ങള്‍ നിന്നും ഇരുന്നും,കിടന്നും ചിന്തിച്ചു.

ഒടുവില്‍ വഴിയും അവന്‍ തന്നെ വഴി കണ്ടെത്തി.പലചരക്ക് വാങ്ങുന്നതില്‍ അഴിമതി നടത്തുക. അര കിലോ പഞ്ചസാര വാങ്ങാന്‍ പറഞ്ഞാല്‍ 400ഗ്രാമില്‍ ഒതുക്കിയും, 100ml വെളിച്ചെണ്ണക്ക് പകരം75ml വാങ്ങിയും അഴിമതി നടത്തി കുറച്ചു ദിവസങ്ങള്‍ക്കകം മൂന്ന് രൂപയായി
ഇനിയും വേണം രണ്ടു രൂപ. പഞ്ചസാര,വെളിച്ചെണ്ണ അഴിമതി നടത്തി രണ്ടു രൂപ ഉണ്ടാക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. അതിനുള്ള ക്ഷമയില്ല.ഞങ്ങള്‍ ഒരു കളവ് പ്ലാന്‍ ചെയ്തു.

സ്ഥിരമായി പലചരക്ക് വാങ്ങുന്ന കടയിലെ മുതലാളി ബീരാനിക്കയുംകോഴികുളവന്‍ വട്ടപേരുള്ള ജോലികാരനും മാത്രമേയുള്ളൂ.
നിസാര്‍ തിരകഥ തയ്യാറാക്കി.
ബീരാനിക്ക പള്ളിയില്‍ പോകുന്ന സമയത്ത് കടയില്‍ ചെല്ലുക. ആ സമയത്ത് കോഴികുളവന്‍ മാത്രമേ കടയില്‍ ഉണ്ടാവൂ. അയ്യാള്‍ക്കണങ്കില്‍ ചെറിയ മറവിയും ഉണ്ട്. അത് നമ്മള്‍ക്ക് മുതല്‍ലെടുക്കാംമെന്നു നിസാര്‍ പറഞ്ഞു.
എങ്ങിനെ ഞാന്‍ ചോദിച്ചു?
കടയില്‍ ചെന്നു സാധങ്ങള്‍ വാങ്ങുക അതിന്‍റെ പൈസ കൊടുത്തതിനു ശേഷം അത് കടയില്‍ തന്നെ വെച്ച് ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയി വരാമെന്ന് പറഞ്ഞു ഇറങ്ങുക. എന്തോ മറന്നപോലെ അഭിനയിച്ച് പെട്ടന്നു കടയില്‍ തിരിച്ചു കയറി രണ്ട രൂപക്ക് പഞ്ചസാര പൊതിഞ്ഞു വെക്കാന്‍ പറയുക. പൈസചോദിക്കുമ്പോള്‍ തിരിച്ചുവരുമ്പോള്‍ തരാമെന്നു പറഞ്ഞു സ ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയി അഞ്ചു രൂപയുടെ റബ്ബര്‍കോര്‍ക്ക് വാങ്ങുക. തിരിച്ചു വന്നു മുഴുവന്‍ സാധനങ്ങളും എടുത്ത് പോരുക. പഞ്ചസാരയുടെ പൈസ ചോദിച്ചാല്‍ മുഴുവന്‍ പൈസയും തന്നാണല്ലോ പോയത് എന്ന് പറയുക.

ഇതായിരുന്നു തിരകഥ. സ ബസ്റ്റ്സ്റ്റാന്‍ഡില്‍ പോയിതിരിച്ചു വരുന്നത് വരെ ഞങ്ങള്‍ ഉഗ്രനായി അഭിനയിച്ചു. തിരിച്ചു കടയില്‍ വന്നു സാധങ്ങള്‍ എടുത്തപ്പോള്‍ അയാള്‍പഞ്ഞസാരയുടെ പൈസ ചോദിച്ചു.തിരകഥയില്‍ എഴുതിയ ഡയലോഗ് തന്നെ നിസാര്‍ പറഞ്ഞു

മുഴുവന്‍ പൈസ തന്നാണല്ലോ പോയത്.
പൈസ തന്നു, പക്ഷെ അവസാനം വാങ്ങിയ അരകിലോ പഞ്ചസാരയുടെ പൈസ തിരിച്ചു വരുമ്പോള്‍ തരാമെന്ന പറഞ്ഞത്.
മുഴുവന്‍ തന്നിട്ടാ പോയതെന്ന്, നിങ്ങള്‍ക്ക് ഓര്‍മയില്ലാഞ്ഞിട്ടാണ്,
തന്നില്ലന്നു അയാള്‍,
മുഴുവന്‍ തന്നുവെന്ന് നിസാര്‍,
അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു.
ഞാന്‍ മിണ്ടാതെ നിന്നു, ഞാന്‍ അവന്‍റെ ഭാഗത്ത്‌ നിന്ന് സംസാരിക്കാത്തത്തിനു എന്നെ രൂക്ഷമായി നോക്കി. എന്നിട് എന്നോട് ചോദിച്ചു

നമ്മള്‍ മുഴുവന്‍ പൈസയും കൊടുത്തല്ലേ പോയത്?
ഞാന്‍ മിണ്ടാതെ നിന്നു , കൊടുത്തെന്നും ഇല്ലെന്നും പറഞ്ഞില്ല.

അയാള്‍ ഇടയ്ക്കു കയറി, എന്നെ നോക്കി പറഞ്ഞു,
കണ്ടില്ലേ, അവന്‍ മിണ്ടുനില്ല,
ബഹളം കേട്ട് തൊട്ടടുത്ത പലചരക്ക് അബ്ദുവും എത്തി.

ഇത്രയും കാലമായി ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങുന്നു. രണ്ടു രൂപക്ക് വേണ്ടി നുണ പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല. തിരകഥയില്‍ ഇല്ലാത്ത ഡയലോഗ് എടുത്ത് നിസാര്‍ വീശുന്നു.
ഞാന്‍ അന്തം വിട്ടു.

അബ്ദു ഇടപെട്ട് തര്‍ക്കം തീര്‍ത്തു.നിസാര്‍ന്‍റെ കല്ല്‌ വെച്ച നുണക്കുമുന്നില്‍ അബ്ദുവും വീണു.
അവസാനം പൈസ കൊടുക്കാത്ത പഞ്ചസാരയും റബ്ബര്‍ കോര്‍ക്ക് പന്തുമായി ഞങ്ങള്‍ വീട്ടിലേക്ക്.

വഴില്‍വെച്ച് അവന്‍ ഒരു ഡയലോഗ് എന്നോട് പറഞ്ഞു.
"നിന്നെയൊക്കെ കൂടെ കൂട്ടിയ എന്നെ വേണം തല്ലാന്‍"

പിറ്റേദിവസം മുതല്‍ കളി തുടങ്ങി.
ആ പന്ത് രണ്ടു ദിവസം കൊണ്ട് കളഞ്ഞുപോയി .ഒരു പക്ഷേ കോഴികുളവനെ പറ്റിച്ചത് കൊണ്ടാവാം.

അറബിയും ഒട്ടകവും
*************
ഈ പാവം ജീവിയെ ഞാന്‍ ആദ്യമായി കാണുന്നത് ചെറുപ്പത്തില്‍ നാട്ടില്‍ വന്ന ജംബോ സര്‍ക്കസില്‍ വെച്ചാണ്‌. റിങ്ങില്‍ രണ്ടു റൌണ്ട് ഓടിച്ചുകാണിക്കുക, ഇത് മാത്രമേയുള്ളൂ സര്‍ക്കസില്‍ അവരുടെ പ്രകടനം. പിന്നീട് ഒട്ടകത്തെ അടുത്ത കാണുന്നത് ഈ മരുഭുയില്‍ വന്നതിനു ശേഷമാണ്. ആദ്യമായി അടുത്ത് കണ്ടപ്പോള്‍ ഏറ്റവും കൂടുതല്‍ കൌതുകതോടെ നോക്കി നിന്നതു മുതുകില്‍ പൊങ്ങി നിക്കുന്ന പൂഞ്ഞി യാണ്. മരുഭൂമിയിലെ കപ്പല്‍ ആയ ഒട്ടകത്തിനു മാസങ്ങളോളംഈ പൂഞ്ഞിയില്‍ വെള്ളം സൂക്ഷിക്കാന്‍ കഴിയും മെന്നു പണ്ട് സ്കൂളില്‍ പഠിച്ചതു അപ്പോള്‍ ഓര്‍ത്തു പോയി.

കഴിഞ്ഞ വെള്ളിയാഴ്ച ഒരു ചെറിയ ഒട്ടകകൂട്ടത്തെ റയ്യാനില്‍ വെച്ച കണ്ടു. മക്കളുടെ നിര്ബന്ധത്തിനു വഴങ്ങി അടുത്ത്നി ചെന്നു. കുറച്ചു ചിത്രങ്ങളും എടുത്തു. അവര്‍ കൊടുത്ത പുല്ല് ആര്‍ത്തിയോടെ തിന്നു. അവര്‍ക്കും ചുറ്റുമുള്ള പുല്ല് അവയ്ക്ക് വേണ്ട.ഒട്ടകത്തിനും അറിയാം അക്കരപച്ചയെന്നു, അല്ലെങ്കില്‍ തല താഴ്ത്തി നിലത്തുള്ള പുല്ല് കടിക്കാനുള്ള മടി കൊണ്ടാണോ എന്നറിയില്ല.

എല്ലാവരുടെയും കണ്ണുകളില്‍കണ്ണുനീര്‍ ഒളിച്ചു ഇറങ്ങിയ പാട് കാണാം. നിഷ്കളങ്കമായ മുഖത്ത് നിര്‍വികാരവും ദയനീയവുമായ നോട്ടവും നാളെയെ കുറിച്ചുള്ള വ്യാകുലതയും പ്രകടമായിരുന്നു.

ഒരു ശരാശരി പ്രവസിയെ പോലെ.

റോഡില്‍ ലൂടെ ചീറി പാഞ്ഞുപോകുന്ന ലാന്‍ഡ്‌ക്രുയ്സറും ട്രെയിലറും നോക്കി ദേഷ്യത്തോടെ പല്ലുകള്‍ കടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍വ പ്രതാപികളായ അറബികള്‍ ദീഘ ദൂര യാത്രക്കും ചരക്കു ഗതാഗതത്തിനും ഉപയോഗിക്കുകയും രാജകീയ ജീവിതം നയിക്കുകയും ചെയ്ത തങ്ങളുടെ പൂര്‍വികരുടെ സൗഭാഗ്യംലാന്‍ഡ്‌ക്രുയ്സറും ട്രെയിലറും തട്ടിയെടുത്തത്തിന്‍റെ ദേഷ്യമാകും മനസിലെന്നു ഞാന്‍ ഊഹിച്ചു.തങ്ങളെ വെറും പാലിനും ഇറച്ചിക്കും വേണ്ടി വളര്‍ത്തുന്നതിന്‍റെ പ്രതിഷേധവും ആ നില്‍പ്പില്‍ കാണാം.

ഓരോരുത്തരും അറബികളുടെ മജ്ബൂസ് ചെമ്പിലേക്ക് സ്വന്തം ഊഴത്തിനായി പൊരിവെയിലത്ത് കാത്തുനില്‍ക്കുന്നു. ആ ശിഷ്ട നേരത്തേക്ക് വിശപ്പകറ്റാന്‍ പുല്ലം തിന്നുകൊണ്ട്.

Sunday, May 5, 2013

കറുപ്പും വെളുപ്പും
************
കറുപ്പും വെളുപ്പും രണ്ടു നിറങ്ങള്‍, വെള്ള സമാധാനത്തിന്‍റെയും കറുപ്പ് ദുഖത്തിന്‍റെയും. നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു കൊലപാതത്തിനു ശേഷവും നേതാക്കളും പ്രവര്‍ത്തകരും കറുത്ത തുണി പോക്കറ്റികുത്തില്‍ കുത്തി നടക്കും, പിന്നേ വെള്ളരി പ്രാവിനെ പറത്തി സമാധാന യോഗങ്ങളും.ഓരോ കൊലപാതകത്തിനു ശേഷവും ഇത് മാറ്റമില്ലാതെ തുടരുന്നു.

ആണും പെണ്ണും കറുത്തതയാല്‍ ഉണ്ടാകുന്ന കുട്ടിയും കറുപ്പായിരിക്കുമെന്ന ഒരു ചിന്ത വിവാഹത്തിന് മുന്‍പ് മനസില്‍ ഉണ്ടായിരുന്നു. അത് ബലപെടുത്താന്‍ അയല്‍പക്കത്ത് തന്നെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു വിപരീതമായി ചുരുക്കം ചിലരും.
കറുത്ത ആണും വെളുത്ത പെണ്ണ് നടന്നു പോകുമ്പോള്‍ കുട്ടികളുടെ നിറം ഞാന്‍ ശ്രദ്ധികാരുണ്ടായിരുന്നു.

പെണ്ണാലോചന നടന്നപ്പോള്‍ ബ്രോക്കറോട് പറഞ്ഞ ഒന്നാമ്മത്തെ ഡിമാന്‍ഡ് ഇതായിരുന്നു. നല്ല വെളുത്ത പെണ്ണ് വേണം. അതിന്‍റെ പിന്നില്‍ ഒരു സ്വാര്‍ത്ഥ താല്പര്യവും ഉണ്ടായിരുന്നു. നമ്മുക്ക് കിട്ടാത്ത വെളുപ്പ് അവള്‍ക്ക് ഉണ്ടാകട്ടെ എന്നൊരു സ്വാര്‍ത്ഥത. (മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ് ഒരസൗര്യഭ്യം)

ഇത് കേട്ട ഒരു ബ്രോക്കറുടെ ഒരു ചോദ്യം ഇപ്പോഴും ഓര്‍ക്കുന്നു.

നല്ല വെളുപ്പ് വേണോ അതോ? ഇടത്തരം മതിയോ?

എനിക്ക് നല്ല വെളുപ് തന്നെ വേണമെന്ന് ഞാന്‍.

ഇത് കേട്ട അയാള്‍ തിരിച്ച് ഇങ്ങോട്ട് ഒരു ചോദ്യം

വെളുത്ത പെണ്ണിന് നിന്നെയും ഇഷ്ടപെടേണ്ട?

വെളുത്ത പെണ്ണിന് കറുത്ത ആളെ ഇഷ്ടപെടില്ലേ? (അപ്പോള്‍ മനസ്സില്‍ തോന്നിയ സംശയം)
ഇഷ്ടപെടുമെന്നതിനും അയപക്കത്ത് നിരവധി ഉദാഹരങ്ങള്‍.

മറ്റൊരു ബ്രോക്കെര്‍,
ഗള്‍ഫില്‍ നിന്ന് വന്നവന് ഒരു പെണ്ണിനേയും പറ്റില്ല, അവന്‍റെ മനസില്‍ വെളുത്ത സിറിയന്‍, മിസിരി പെണ്ണുങ്ങളാകും, അവസാനം ലീവ് തീരാറാകുമ്പോള്‍ കിട്ടിയിതിനെ കെട്ടി പോകും.
നീയും പെണ്ണും കറുത്ത് പോയാല്‍ കുട്ടിയും കറുപ്പ് ആകുമെന്ന പേടിയാണോ നിനക്ക്?
അതിനു ഒരു വഴിയുണ്ട്
പെണ്ണ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവള്‍ക്കു കുങ്കുമംപാലില്‍ ചേര്‍ത്ത് കൊടുത്താല്‍ മതിയാകും.
അപ്പോഴാണ് നാട്ടില്‍ പോകുന്നവര്‍ കുങ്കുമം വാങ്ങുന്നതിന്‍റെ "ഗുട്ടന്‍സ്" പിടികിട്ടിയത്.

ലീവ് തീര്‍ന്നതിനു മുന്‍പ് ഞാനും കെട്ടി ഒരു വെളുത്ത പെണ്ണിനെ.

(പിന്നേ കുട്ടികളുടെ നിറം അത് ദൈവം തരുന്നത്. മത്തം കുത്തിയാല്‍ കുമ്പളം മുളക്കുമോ?)

വാല്‍\കഷ്ണം:കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്

അയലോക്കത്തെ ചോറ്

അയലോക്കത്തെ ചോറ്
**************
അയലോക്കത്തുള്ള അയമു കാക്കന്‍റെ പൊരയുടെ ഉമ്മറത്തു കൂടെയാണ് ഉമ്മര്‍ ഓന്‍റെ പൊരയിലേയ്ക്ക് എല്ലാ ദിവസവും നടന്നു പോകാറുള്ളത്.റോഡിലൂടെ പോയാല്‍ കുറച്ചു ചുറ്റിവളഞ്ഞ് പോകേണ്ടത് കൊണ്ട് ഈ കുറുക്ക് വഴിയാണ് ഓന്‍റെ സ്വന്തം വഴി. ഉമറും വയസായ ഉമ്മയും മാത്രമാണ് ഓന്‍റെ പെരയില്‍ ഉള്ളത്. ഉച്ചക്ക് ചോറ് തിന്നാന്‍ പൊരയില്‍ പോകുമ്പോള്‍ അയമുകാക്കന്‍റെ സ്വന്തം കെട്ട്യോള്‍ ആമിന താത്ത എല്ലാ ദിവസവും ഓനെ വിളിക്കും

മോനെ ഉമറെ, ഇന്ന് ഇജ്ജ് നമ്മളെ പെരരേന്നു ചോറ് കഴിച്ചോന്ന് സ്നേത്തില്‍ പറയും

വേണ്ട താത്ത, ഉമ്മ പൊരയില്‍ ചോരുണ്ടാക്കി നമ്മളെ നോക്കി ഇരിക്കാവും, നമ്മക്ക് പിന്നെ ഒരീസം തിന്നാന്ന് പറഞ്ഞു ഓന് ഒഴിഞ്ഞു മാറും

എന്നാലും ആമിന താത്ത പിറ്റേ ദിവസവും ഉച്ചക്ക് ഓന്‍ പെരയിലേക്ക് പോണത് കണ്ടാല്‍ വിളിക്കും.

അമിന താത്ത എന്നുംവിളിക്കുന്ന കാര്യം ഓന്‍ ഉമ്മാനോട് പറഞ്ഞു

ഉമ്മ അതിനു മറുപടി ഒന്നുംഓനോട് പറഞ്ഞില്ല.

അങ്ങിനെ കാലങ്ങള്‍ കഴിഞ്ഞു പോയി,
ഓന്‍റെ ഉമ്മാക്ക്, ദീനം വന്നു കിടപ്പിലായി, അവസാനം മരിക്കുന്നതിനു മുന്‍പ് പല കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഉമ്മ ഓനോട് പറഞ്ഞു,

മോനെ ഉമറെ, അനക്ക് നമ്മളെ അയലോക്കത്ത് ഒരു ചോറ് ബാക്കിയുണ്ട്, അത് ഇജ് ഒരിക്കലും കളയരുത്.

ഓന് ഒന്നും തിരിഞ്ഞില്ല, ഉമ്മ പറഞ്ഞതിന്‍റെ പൊരുള്‍.
അത്‌എന്താ ഉമ്മായെന്നു ഓന്‍ ചോദിച്ചു?

അത് അനക്ക് പിന്നെ തിരിയുമെന്ന് (മനസിലാകും)ഉമ്മ.

ദിവസങ്ങള്‍ക്കപ്പുറംഓന്‍റെ ഉമ്മ മയ്യത്തായി
ഉമ്മര്‍ ഒറ്റക്കായി,

പതിവ് പോലെ ഒരീസം ഉച്ചക്ക് പൊരയില്‍ പോകുന്ന വഴി ആമിന താത്ത ഓനെ വിളിച്ചു.

ആ എന്നാല്‍ ആയിക്കോട്ടെ, ഞാന്‍ ഇനി ചെന്നിട്ട് വേണം എനിക്ക് ചോറ് വെക്കാന്‍ ഇങ്ങളുടെ കുറെ കാലത്തെ പൂതി യല്ലേ ഞമ്മക്ക് അത് ഇന്ന് തീര്‍ക്കമെന്നു പറഞ്ഞു ഉമര്‍ ആദ്യമായി ആ പൊരയില്‍ നിന്ന് ചോറ് കഴിച്ചു.

അതിനു ശേഷം ആമിന താത്ത ഒരിക്കലും ഓനെ ചോറ് തിന്നാന്‍ വിളിച്ചിട്ടില്ല.

അപ്പോള്‍ ഓന് തിരിഞ്ഞു ഉമ്മ ഉമ്മ പറഞ്ഞതിന്‍റെ പൊരുള്‍.അയലോക്കത്തെ ചോറ്.

(ഗുണപാഠം:നിങ്ങള്‍ക്കുംഉണ്ടാവാംതൊട്ടടുത്ത റൂമില്‍ മട്ടണ്‍ ബിരിയാണി. അത് ഗള്‍ഫ്‌ നിര്‍ത്തി പോകുന്ന അന്ന് മാത്രം അത് കളയുക, ആരെങ്കിലുംമൊക്കെ ചോറ് തിന്നാന്‍ വിളിക്കുന്നത് കേള്‍ക്കാന്‍ തന്നെ ഒരു സുഖമല്ലെ?)

കറുപ്പും വെളുപ്പും

കറുപ്പും വെളുപ്പും
************
കറുപ്പും വെളുപ്പും രണ്ടു നിറങ്ങള്‍, വെള്ള സമാധാനത്തിന്‍റെയും കറുപ്പ് ദുഖത്തിന്‍റെയും. നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു കൊലപാതത്തിനു ശേഷവും നേതാക്കളും പ്രവര്‍ത്തകരും കറുത്ത തുണി പോക്കറ്റികുത്തില്‍ കുത്തി നടക്കും, പിന്നേ വെള്ളരി പ്രാവിനെ പറത്തി സമാധാന യോഗങ്ങളും.ഓരോ കൊലപാതകത്തിനു ശേഷവും ഇത് മാറ്റമില്ലാതെ തുടരുന്നു.

ആണും പെണ്ണും കറുത്തതയാല്‍ ഉണ്ടാകുന്ന കുട്ടിയും കറുപ്പായിരിക്കുമെന്ന ഒരു ചിന്ത വിവാഹത്തിന് മുന്‍പ് മനസില്‍ ഉണ്ടായിരുന്നു. അത് ബലപെടുത്താന്‍ അയല്‍പക്കത്ത് തന്നെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു വിപരീതമായി ചുരുക്കം ചിലരും.
കറുത്ത ആണും വെളുത്ത പെണ്ണ് നടന്നു പോകുമ്പോള്‍ കുട്ടികളുടെ നിറം ഞാന്‍ ശ്രദ്ധികാരുണ്ടായിരുന്നു.

പെണ്ണാലോചന നടന്നപ്പോള്‍ ബ്രോക്കറോട് പറഞ്ഞ ഒന്നാമ്മത്തെ ഡിമാന്‍ഡ് ഇതായിരുന്നു. നല്ല വെളുത്ത പെണ്ണ് വേണം. അതിന്‍റെ പിന്നില്‍ ഒരു സ്വാര്‍ത്ഥ താല്പര്യവും ഉണ്ടായിരുന്നു. നമ്മുക്ക് കിട്ടാത്ത വെളുപ്പ് അവള്‍ക്ക് ഉണ്ടാകട്ടെ എന്നൊരു സ്വാര്‍ത്ഥത. (മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ് ഒരസൗര്യഭ്യം)

ഇത് കേട്ട ഒരു ബ്രോക്കറുടെ ഒരു ചോദ്യം ഇപ്പോഴും ഓര്‍ക്കുന്നു.

നല്ല വെളുപ്പ് വേണോ അതോ? ഇടത്തരം മതിയോ?

എനിക്ക് നല്ല വെളുപ് തന്നെ വേണമെന്ന് ഞാന്‍.

ഇത് കേട്ട അയാള്‍ തിരിച്ച് ഇങ്ങോട്ട് ഒരു ചോദ്യം

വെളുത്ത പെണ്ണിന് നിന്നെയും ഇഷ്ടപെടേണ്ട?

വെളുത്ത പെണ്ണിന് കറുത്ത ആളെ ഇഷ്ടപെടില്ലേ? (അപ്പോള്‍ മനസ്സില്‍ തോന്നിയ സംശയം)
ഇഷ്ടപെടുമെന്നതിനും അയപക്കത്ത് നിരവധി ഉദാഹരങ്ങള്‍.

മറ്റൊരു ബ്രോക്കെര്‍,
ഗള്‍ഫില്‍ നിന്ന് വന്നവന് ഒരു പെണ്ണിനേയും പറ്റില്ല, അവന്‍റെ മനസില്‍ വെളുത്ത സിറിയന്‍, മിസിരി പെണ്ണുങ്ങളാകും, അവസാനം ലീവ് തീരാറാകുമ്പോള്‍ കിട്ടിയിതിനെ കെട്ടി പോകും.
നീയും പെണ്ണും കറുത്ത് പോയാല്‍ കുട്ടിയും കറുപ്പ് ആകുമെന്ന പേടിയാണോ നിനക്ക്?
അതിനു ഒരു വഴിയുണ്ട്
പെണ്ണ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവള്‍ക്കു കുങ്കുമംപാലില്‍ ചേര്‍ത്ത് കൊടുത്താല്‍ മതിയാകും.
അപ്പോഴാണ് നാട്ടില്‍ പോകുന്നവര്‍ കുങ്കുമം വാങ്ങുന്നതിന്‍റെ "ഗുട്ടന്‍സ്" പിടികിട്ടിയത്.

ലീവ് തീര്‍ന്നതിനു മുന്‍പ് ഞാനും കെട്ടി ഒരു വെളുത്ത പെണ്ണിനെ.

(പിന്നേ കുട്ടികളുടെ നിറം അത് ദൈവം തരുന്നത്. മത്തം കുത്തിയാല്‍ കുമ്പളം മുളക്കുമോ?)

വാല്‍\കഷ്ണം:കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്

പുത്തന്‍ പണക്കാരന്‍

ആദ്യമായി റിയാദില്‍ എത്തി രണ്ടുദിവസത്തിന് ശേഷമാണ് അകന്ന ബന്ധുവായ മമ്മൂട്ടിക്കയെ ബത്ത്ഹയില്‍ വെച്ച് കാണുന്നത്. അപ്പോഴും ഗള്‍ഫ്‌ എത്തിയ അമ്പരപ്പ് എന്നില്‍ നിന്നും വിട്ടു മാരിയിട്ടല്ലായിരുന്നു. അദേഹം എന്നെ റൂമില്‍ കൂട്ടിപോയി, പെപ്സിയും കപ്പ്‌ കേക്കും തന്നു. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്നൊരു താക്കീതും നല്കി. ഭാര്യ കൊടുത്തയച്ച ബീഫും, ഉണ്ണിയപ്പവും മരുന്നിന്‍റെ പൊതിയും കത്തുകളും കൈമാറി. വളെരെ സ്നേഹത്തോടെജോലിയെകുറിച്ചും, കമ്പനിയെകുറിച്ചും ചോദിച്ചു, കൂട്ടത്തില്‍ വീട്ടിലെയും നാട്ടിലെയും വിഷേശങ്ങളും.

മമൂട്ടിക്ക നാട്ടില്‍ വരുബോള്‍ കാണാറുണ്ട്. എന്ന് വന്നു, എന്താ വീട്ടിലെ വിശേഷം, കുട്ടികള്ക്ക് സുഖമല്ലേ? എന്നു തിരിച്ചുപോകും ഇത്രയുംമാണ് ഞങ്ങള്‍ തമ്മിലുള്ള സംസാരം. പക്ഷെ ഇവിടെ വച്ചു കണ്ടപ്പോള്‍ സ്നേഹോഷ്മളമായ സല്ക്കാ രം എന്നെ അത്ഭുതപെടുത്തി. ഒരു പക്ഷേ, ഒരു ബന്ധുവിനെ കൂടി ഇവിടെ കിട്ടിയ സന്തോഷമാകുമെന്ന് ഞാന്‍ മനസില്‍ കരുതി.

വിശേഷങ്ങള്‍ക്കിടയില്‍ ഞാന്‍ മമൂട്ടികയുടെ ജോലിയെ കുറിച്ച് അനേഷിച്ചു.

25വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നിര്‍മ്മാണ കമ്പനിയില്‍ തുടങ്ങിയ ജീവിതതിനിടയില്‍ ചെയ്യാത്ത ജോലികള്‍ ഇല്ല,മെസ്സിലെ കൂക്ക്, ഹോട്ടല്‍ ജോലി, കള്ളടാക്സി അങ്ങിനെ പോകുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഒരു ചെറിയ ഗ്രോസറി ഷോപ്പ് നടത്തുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് തുറന്ന് രാത്രി പന്ത്രണ്ടു മണിക്കേ അടക്കൂ, വലിയ മെച്ചമൊന്നുമില്ല, കടയില്‍ ഒരു ജോലിക്കാരനുണ്ട്, അവന്‍റെ ശബളം റൂം വാടക, ഭക്ഷണം എന്നിവ കഴിഞ്ഞാല്‍ ഒരു ചെറിയ തുക മിച്ചം വെക്കാം. അത് നാട്ടിലേക്ക് അയച്ചാല്‍ അതു കൊണ്ട് അവര്ക്കും കഴിഞ്ഞു കൂടാം, ഏറിയാല്‍ രണ്ടോ മൂണോ കൊല്ലം അപ്പോഴേക്കും മോന്‍റെ പഠിപ്പ് തീരും. പിന്നെ പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ കൂടണം. ഒരു ചെറുചിരിയോടെ പറഞ്ഞു നിര്‍ത്തി.
മമ്മൂട്ടിക്കയുടെ 25വര്‍ഷത്തിനു മുന്നില്‍ എന്‍റെ രണ്ടു ദിവസം നവജാതപ്രവാസി കുഞ്ഞായി തോന്നി.

അപ്പോഴാണ്, മമ്മൂട്ടിക്കയുടെ പെങ്ങളുടെ മകനും എന്‍റെ സഹപാഠിയുമായിരുന്ന ശംസുവിനെ ഓര്‍മ്മ
വന്നത്.
മമ്മൂട്ടിക്കാ, നിങ്ങള്‍ അല്ലേ ഷംസുവിനെ ഇങ്ങോട്ട് കൊണ്ട് വന്നത്? അവന്‍ എവിടെയാ?

അവന്‍റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്. അവന്‍ വന്നിട്ടിപ്പോള്‍ അഞ്ചു മാസം കഴിഞ്ഞു. നിനക്കറിയാലോ, നാട്ടില്‍ ജോലിയും കൂലിയും ഇല്ലാതെ തേരാപാര നടന്നിരുന്നവനെ ഒരു ഫ്രീ വിസ എടുത്താ ഇവിടെ കൊണ്ട് വന്നത്, കെട്ടിച്ചയച്ച പെങ്ങന്‍മാരുടെ സ്വര്‍ണം വിറ്റാണവന്‍ വിസക്ക് പൈസ തന്നത്. ജോലിയും കൂലിയും ഇല്ലാതെ ഞങ്ങള്‍ ഉണ്ടാക്കുനതും കഴിച്ചു വന്ന മൂന്ന് മാസം ഇവിടെ ഉണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് നല്ല കമ്പനിയില്‍ ജോലി തരപെട്ടു. മോശമില്ലാത്ത ശമ്പളം. കഴിഞ്ഞമാസം റൂമും മാറി, അവന്‍റെ ഇപ്പോഴത്തെ സ്റ്റാറ്റസിന് ഈ റൂം പോരത്രെ. ഇപ്പോള്‍ ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ല.

കഴിഞ്ഞ ആഴ്ച അവന്‍റെ പുതിയ ഫ്ലാറ്റില്‍ ഭക്ഷണം ഉണ്ടാക്കുന്ന കുക്ക് കുമാരനെ ഞാന്‍ കണ്ടിരുന്നു.
ഷംസുവിനെ കുറിച്ച് അവനോടു ചോദിച്ചു.
എന്‍റെ മമ്മൂട്ടിക്ക, ഓവുപാലത്തിന്‍റെ മുകളി ഇരുന്നു കണ്ടവന്‍റെ പച്ച ഇറച്ചിയും തിന്ന് ഓസിക്ക് കുട്ടപ്പന്‍റെ ഹോട്ടലില്‍ നിന്ന് പൊറാട്ടയില്‍ പെയിന്റ് അടിച്ചിരുന്ന ഷംസുവല്ല ഇന്നവന്‍.
ചിക്കനും മട്ടനും, ബീഫും ഫ്രഷ്‌ മാത്രമേ കഴിക്കൂ. എന്ന് ഉച്ചക്ക് ചോറിനു പൊരിച്ച മീന്‍ വേണം, ഉച്ചക്കത്തെ കറി വൈകീട്ട് പറ്റില്ല. സലാഡ് ഇല്ലാതെ ചോറ് ഇറങ്ങില്ല, ഉണ്ടാക്കിയതിനു നൂറു കൂട്ടം കുറ്റവും. വെള്ളിയാഴ്ച പുറത്ത് നിന്നെ ഭക്ഷണം കഴിക്കൂ. ബ്രാന്‍ഡഡ് വസ്ത്രങ്ങളെ ഉപയോഗിക്കൂ. അങ്ങിനെ ഒരു പാടുണ്ട് അവനെ കുറിച്ച് പറയാന്‍.

പിന്നെ ഒരു കാര്യം കൂടി കേട്ടോ. ചെറുപ്പത്തിലെ പണവും പത്രാസും കണ്ടു വളര്‍ന്നവര്‍ക്ക് പ്രശനവും ഇല്ല, അവര്‍ എന്തും ഉണ്ടാക്കിയാലും കഴിക്കും, ഒരു കുറ്റവും പറയില്ല .ഉള്ളത് തിന്നു പാത്രവും കഴുകി വെച്ച് പോകും.
പൈസ ഇല്ലാതെ തേരാ പാര നടന്നു പെട്ടൊന്ന് കുറച്ചു കാശ് വന്നു ചേരുമ്പോള്‍ എന്താ ചെയ്യേണ്ടത്ന്ന് ഇവര്‍ക്കൊന്നും അറിയില്ല. അതില്‍ പെട്ട ഒരുത്തനാ ശംസുവും എന്നാ കുട്ടപ്പന്‍ എന്നോട് പറഞ്ഞത്.

ഇങ്ങിനെയോക്കെയ അവനെ പറ്റി നാട്ടുക്കാര്‍ അവനെ പറ്റി പറയുനത്. ഇവിടെ നാട്ടുകാരുടെ ഒരു കൂട്ടായ്മയുണ്ട്, അതിലൊന്നും അവന്‍ വരില്ല. നാട്ടുകാരുമായി ഒരു ബന്ധവും അവനില്ല. അവന്‍റെ ടീം വേറയാ.

നീ സിംകാര്‍ഡ്‌ എടുത്തിട്ട് വിളിച്ചു നോക്കിക്കോ, എന്‍റെ നമ്പറില്‍ നിന്ന് വിളിച്ചാല്‍ അവന്‍ എടുക്കില്ലന്ന് പറഞ്ഞു അവന്‍റെ നമ്പര്‍ എഴുതി തന്നു.
മനസില്ലാമനസോടെ ഞാന്‍ ആ നമ്പര്‍ വാങ്ങി കീശയില്‍ ഇട്ടു.
അതിനു ശേഷം മമൂട്ടിക്കയുടെ കൂടെ ചോറും കഴിച്ചാണ് ഞാന്‍ അവിടെ നിന്ന് പോന്നത്.
തിരിച്ചു റൂമില്‍ എത്തുന്ന വരെ എന്‍റെ മനസുനിറയെ ആ പഴയ ഷംസുവിന്‍റെ മുഖമായിരുന്നു.

(ഗുണപാഠം:ഇത് വായിക്കുബോള്‍ നിങ്ങള്‍ക്ക് എന്താണോ മനസ്സിലാവുന്നത് അതു തന്നെയാണ് ഗുണപാഠം)

അളിയന്‍ അഥവാ അളിയാക്ക

അളിയന്‍ അഥവാ അളിയാക്ക
******************
പെങ്ങളുടെ ഭര്‍ത്താവിനെ അളിയന്‍ എന്ന് വിളിക്കുന്നതാണ് നമ്മുടെ നാട്ടു നടപ്പ്. ഇളയ പെങ്ങളുടെ ഭര്‍ത്താവിനെ അളിയന്‍ എന്നും, പെങ്ങള്‍ മൂത്തതാണങ്കില്‍ ഭര്‍ത്താവിനെ അളിയാക്ക എന്നും വിളിക്കും. നമ്മുടെ കുടുംബത്തിലേക്ക് മറ്റൊരു തറവാട്ടില്‍ നിന്ന് കടന്നു വരുന്ന പുരുഷനാണ് അദേഹം. 

പണ്ടൊക്കെ പെങ്ങളുടെ താഴെയുള്ള കൊച്ചു കുട്ടികള്‍ക്ക് അളിയാക്കയെന്നാല്‍, വീട്ടില്‍ വാങ്ങാത്ത പലഹാരങ്ങളും, മിട്ടായിയും,ഐസ് ക്രീമും കൊണ്ട് ഇടയ്ക്കു വന്ന് വീട്ടില്‍ താമസിക്കുന്ന ഒരാള്‍. അത് മാത്രമല്ല, അളിയാക്ക വിരുന്നിനു വന്നാല്‍ ചിക്കനും, മട്ടനും, ബീഫും അയക്കോറയും, നെയ്ച്ചോറും, ബിരിയാണിയും മായിട്ട് വീട്ടില്‍ കുശാലായിരിക്കും. നാട്ടിന്‍പുറങ്ങളില്‍ അളിയാക്ക വരുമ്പോള്‍ അറുക്കാന്‍ വേണ്ടി വളര്‍ത്തുന്ന അഴകൊത്ത നാടന്‍ പൂവന്‍മാര്‍ മുറ്റത്തും പറമ്പിലും അലഞ്ഞു നടക്കുന്ന കാഴ്ച കാണാന്‍ ചന്തമൊന്നു വേറെതന്നെയാണ്.

കോഴി പൊരിക്കുമ്പോള്‍ കൊറക് (കാല്) വേണ്ടി വാശി പിടിക്കുന്ന കുട്ടിയോട് അളിയാക്ക തിന്നിട്ട് ബാക്കി വരുന്ന കാല് നിനക്ക് തരാമെന്ന് പറഞ്ഞു സമാധാനിപ്പിക്കും. അളിയാക്ക ഭക്ഷണം കഴിക്കാന്‍ എത്ര നിര്‍ബന്ധിച്ചാലും പോകാതെ രണ്ടാമത്തെ കൊറകില്‍ നോക്കി വാതില്‍കൊടിയില്‍ ഒളിഞ്ഞു നില്‍ക്കും. രണ്ടാമാത്തെ കൊറകില്‍ കൈ വെച്ചാല്‍ അടുക്കളയിലേക്ക് ഓടിചെന്ന് ഉമ്മയോടെ സങ്കടം പറയും. ഉമ്മാ ആ പണ്ടാറ അളിയാക്ക രണ്ടാമത്തെ കൊറകും തിന്നുമ്മാ, ഇനി എനിക്ക് എവിടെന്നാ? (പിഞ്ചു മനസ്സില്‍ കള്ളം ഇല്ല) അടുത്ത പ്രാവശ്യം മറ്റെകോഴിയെ അറുക്കുബോള്‍ രണ്ടു കൊറകും നിനക്ക് തരാമെന്ന് പറഞ്ഞു സമാധാനിപ്പിക്കും.

അളിയാക്ക വന്നാലെ കോഴിയെ അറുക്കൂ, കോഴിയെ അറുക്കുന്ന അന്നേ അളിയാക്ക വരൂ പിന്നെ എങ്ങിനെയാ എനിക്ക് കൊറക് കിട്ടുക എന്ന ചോദ്യം അന്നൊക്കെ മനസില്‍ ഉണ്ടായിരുന്നു.

ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍, കാല്, ചിറക്, ബ്രെസ്റ്റ് എന്നിവ വെവേറെ വാങ്ങാന്‍ കിട്ടും.
ഇഷ്ടം പോലെ കിട്ടിയപ്പോള്‍ ആ പൂതിയും (ആഗ്രഹം) തീര്‍ന്നു. അല്ലെങ്കിലും കിട്ടാത്തത് തിന്നാനെ പൂതിയുണ്ടാകൂ.
ഇപ്പോള്‍ കാലം മാറി, നാട്ടില്‍ എന്നും ഇറച്ചിയും, മീനും, ബിരിയാണിയും നെയ്ച്ചോറും, അളിയാക്ക വരുമ്പോള്‍ സാമ്പാറും ചോറും. അളിയാക്കാക്ക് പോലും കൊടുക്കാന്‍ നാട്ടില്‍ നാടന്‍ കോഴി ഇല്ല. തമിഴ്നാട്ടില്‍ കോഴി വസന്ത വന്നാല്‍ നമ്മളും പട്ടിണി.

ഇന്ന് രാത്രി ഖുബൂസിലേക്ക് ചിക്കന്‍ കറിയാണ്, കാല് രണ്ടും മക്കള്‍ തിന്നുകാണും. വല്ല ചിറകോ,ബ്രെസ്റ്റോ ബാക്കിയുണ്ടോയെന്നു നോക്കിയിട്ട് വരാം.